ഷര്‍ട്ടിന്റെ കൈമടക്കിൽ നിന്ന് പണമെടുക്കുന്ന രജനീകാന്ത് സ്റ്റൈലിന് പിന്നിലെ കാരണം കണ്ടെത്തി ആരാധകര്‍
- Published by:Sarika KP
- news18-malayalam
Last Updated:
സ്റ്റൈലിന് പിന്നിലെ കാരണം കണ്ടെത്തി ആരാധകര്‍.
ആരാധകരുടെ പ്രിയ താരമാണ് രജനീകാന്ത്. അന്നും ഇന്നും എന്നും സ്റ്റൈൽ മന്നനായി ആരാധകർ മനസ്സിൽ കൊണ്ടു നടക്കുന്നത് രജനീകാന്തിനെയാണ്. പലപ്പോഴും താരത്തിന്റെ സൈറ്റൽ ആരാധകർക്കിടയിൽ ചർച്ചവിഷയമാകാറുണ്ട്. ഇത്തരത്തിലുള്ള സ്റ്റൈൽ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അനുകരിക്കാറുണ്ട്. ഇത്തരത്തിലുള്ള താരത്തിന്റെ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. അമ്പലത്തിൽ ദക്ഷിണ കൊടുക്കാനായി കൈ മടക്കിൽ നിന്ന് പൈസ എടുക്കുന്ന രജനിയെ ആണ് വിഡിയോയിൽ കാണുന്നത്.
Only #Thalaivar can plan and do this way.. 👌 pic.twitter.com/8Ao70Sfc9T
— Ramesh Bala (@rameshlaus) September 9, 2023
കഴിഞ്ഞ ദിവസം രാഘവേന്ദ്ര ക്ഷേത്രത്തിൽ എത്തിയ താരത്തിന്റെ വീഡിയോയാണ് ഇത്. വീഡിയോയില്‍ വെള്ള ഷർട്ടും മുണ്ടുമായിരുന്നു താരത്തിന്റെ വേഷം. തുടര്‍ന്ന് പ്രസാദം സ്വീകരിക്കുന്നതിനിടെയിൽ ദക്ഷിണ നൽകാനായി തന്റെ മടക്കി വച്ചിരിക്കുന്ന കയ്യിൽ നിന്ന് പൈസ എടുക്കുകയായിരുന്നു. ഇത് ആരാധകർ നിമിഷ നേരം കൊണ്ടാണ് സ്വീകരിച്ചത്.
advertisement
ഇതിനു പിന്നാലെ സ്റ്റൈലിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. സിനിമയിൽ എത്തുന്നതിനു മുൻപ് ബസ് കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു താരം. ബസ് കണ്ടക്ടര്‍മാരുടെ ഒരു രീതിയാണിത്. രജനികാന്ത് അന്നത്തെ ശീലം പിന്തുടര്‍ന്നാകും ഷര്‍ട്ടിന്റെ ചുരുട്ടില്‍ പണം സൂക്ഷിച്ചത് എന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
September 11, 2023 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഷര്‍ട്ടിന്റെ കൈമടക്കിൽ നിന്ന് പണമെടുക്കുന്ന രജനീകാന്ത് സ്റ്റൈലിന് പിന്നിലെ കാരണം കണ്ടെത്തി ആരാധകര്‍


