'അവരെ വെറുതെ വിടൂ, മലൈകയുടെ കുടുംബത്തോട് കുറച്ചെങ്കിലും മാന്യത കാണിക്ക്'; പാപ്പരാസികളോട് വിജയ് വർമ
- Published by:Sneha Reghu
- digpu-news-network
Last Updated:
ദുഃഖിക്കുന്ന ആളുകളുടെ മുഖത്തേക്ക് ക്യാമറയുമായി എത്തുന്നത് ഏറ്റവും വിവേകശൂന്യമായ കാര്യമാണ്
രണ്ട് ദിവസം മുമ്പാണ് നടിമാരായ മലൈക അറോറയുടെയും അമൃത അറോറയുടെയും പിതാവ് അനിൽ അറോറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാന്ദ്രയിലെ വസിതിയിലെ ആറാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ സ്ഥിരീകരണം.
അനിൽ അറോറയുടെ മരണത്തിന് പിന്നാലെ ബാന്ദ്രയിലെ ഫ്ലാറ്റിന് മുന്നിൽ പാപ്പരാസികൾ നിറഞ്ഞിരുന്നു. മരണ വാർത്ത അറിഞ്ഞെത്തിയവരും പാപ്പരാസികളുടെ പ്രവർത്തിയിൽ അസ്വസ്ഥരായിരുന്നു. ക്യാമറ കണ്ണുകൾ ദുഃഖിതരായിരിക്കുന്നവരെ പിന്തുടരുന്നതിലെ അമർഷം മുഖഭാവങ്ങളിലൂടെ പലരും അറിയിച്ചിരുന്നു.
മാസ്ക് വെച്ചും മുഖം മറച്ചുമാണ് മലൈക്കയും സഹോദരി അറോറയും വീടിന് പുറത്ത് എത്തിയത്. ഈ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ വിജയ്വർമ. എക്സിലൂടെയാണ് വിജയ് വർമ പാപ്പരാസികളെ വിമർശിച്ചിരിക്കുന്നത്. ' കുടുംബത്തെ വെറുതെ വിടൂ...ആ കുടുംബത്തോട് കുറച്ചെങ്കിലും മാന്യത കാണിക്ക്.'-എന്നായിരുന്നു വിജയ് വർമ എഴുതിയത്.
advertisement
Pls leave the grieving family alone.. it’s not easy anyway for them. Thoda toh grace rakho media walon 🙏🏻
— Vijay Varma (@MrVijayVarma) September 12, 2024
നടൻ വരുൺ ധവാനും ഇതേ വിഷയത്തിൽ എക്സിലൂടെ പ്രതികരിച്ചിരുന്നു. 'ദു ദുഃഖിക്കുന്ന ആളുകളുടെ മുഖത്തേക്ക് ക്യാമറയുമായി എത്തുന്നത് ഏറ്റവും വിവേകശൂന്യമായ കാര്യമാണ് . നിങ്ങൾ ഇത് ചെയ്യുമ്പോൾ അവർ എന്താണ് അനുഭവിക്കുന്നതെന്ന് ചിന്തിക്കുക. ഇത് ജോലിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ചിലപ്പോൾ മറ്റൊരു മനുഷ്യന് ഇതിന് താല്പര്യം ഉണ്ടാകില്ല.'-വരുൺ ധവാൻ കുറിച്ചു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
September 13, 2024 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അവരെ വെറുതെ വിടൂ, മലൈകയുടെ കുടുംബത്തോട് കുറച്ചെങ്കിലും മാന്യത കാണിക്ക്'; പാപ്പരാസികളോട് വിജയ് വർമ