Viral video | തിളച്ച എണ്ണയിൽ കയ്യിട്ട് ഭക്ഷണം എടുക്കുന്ന സ്ത്രീ; വീഡിയോ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
Viral Video Shows Woman Effortlessly Putting Her Hand in Hot Oil to Fry Food | ചെറിയ പൊള്ളൽ പോലും ഏൽക്കാതെ കൈ തിളച്ച എണ്ണയിൽ ഇട്ട് ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ വൈറൽ
ഒരു തുള്ളി തിളച്ച എണ്ണ കയ്യിൽ വീണാൽ ചെറിയ പൊള്ളൽ പോലും ഏൽക്കാത്തവരായി ആരുണ്ട്? അങ്ങനെയെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഒരത്ഭുതമായി തോന്നാം. ഇവിടെയൊരാൾ കൈ കൊണ്ടിടുന്നത് ഒരു വലിയ പാത്രത്തിൽ തിളച്ചുമറിയുന്ന എണ്ണയിലേക്കാണ്. തവിയോ കോരിയോ ഇല്ലാതെ സ്വന്തം കൈകൊണ്ട് എണ്ണയിൽ കിടന്ന് പാകമാകുന്ന ഭക്ഷണം ഇവർ എടുക്കുന്നത് കാണാം.
മസാലയിട്ട് വച്ച പാകമാകാത്ത ഭക്ഷണം എണ്ണയിലിട്ട് വറുത്തുകോരാൻ ഇവർക്ക് സ്വന്തം കൈകൾ തന്നെ ധാരാളം. ഇവർ നിഷ്പ്രയാസം ചെയ്യുന്ന കാര്യം പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
ടിക്ടോക്കിലും ട്വിറ്ററിലുമാണ് ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോയിൽ നോക്കിയാൽ കാണാം, തനിക്കൊന്നും പറ്റിയില്ല എന്ന് കാണിക്കാൻ കൈകൊണ്ട് എണ്ണ കോരിയെടുത്തു ക്യാമറക്കു മുന്നിൽ നീട്ടുന്ന സ്ത്രീയെ. ഇതിൽ കാണുന്ന സ്ത്രീ ഏതു നാട്ടുകാരിയാണെന്നു വ്യക്തമല്ല. (വീഡിയോ ചുവടെ)
She said tongs are for losers 😭😭😭 pic.twitter.com/QF4IaFiMd7
— First We Feast (@firstwefeast) October 26, 2020
advertisement
ഫസ്റ്റ് വീ ഫീസ്റ് എന്ന പേജിലാണ് ഈ വീഡിയോ തുടക്കത്തിൽ പ്രത്യക്ഷപ്പെട്ടത്. ശേഷം ഒട്ടേറെപ്പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു.
ഇതിനു മുൻപും സമാന സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. മറ്റൊന്നിന്റേയും സഹായമില്ലതെ കൈകൊണ്ട് ചിക്കൻ വറുത്തുകോരുന്ന വീഡിയോ ആണ് അത്. വഴിയോര കച്ചവടക്കാരനാണ് ആ വീഡിയോയിൽ ഏവരെയും അമ്പരപ്പിച്ചത്.
എന്നാൽ ഈ പ്രതിഭാസത്തിനു ശാസ്ത്രീയ വശമുണ്ട്. ലെയ്ഡൻഫ്രോസ്റ് എഫെക്ട് എന്നാണ് ഇതിനു പറയുന്നത്. ചൂട് ലാവാ നിറഞ്ഞ പാത്രമാണെങ്കിൽ പോലും ഒരു കൂസലുമില്ലാതെ അവർ കൈകാര്യം ചെയ്യാൻ സാധ്യതയുണ്ടത്രേ. പണ്ട് ഇന്ത്യയിൽ തന്നെ ഒരാൾ തിളച്ച എണ്ണയിൽ കയ്യിട്ട് ഭക്ഷണം വറുത്തു കോരുന്നത് ചിത്രീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 28, 2020 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral video | തിളച്ച എണ്ണയിൽ കയ്യിട്ട് ഭക്ഷണം എടുക്കുന്ന സ്ത്രീ; വീഡിയോ വൈറൽ









