ബെസ്റ്റ് ഫ്രണ്ട് ദിനം: കോവിഡ് കാലത്ത് ഓൺലൈൻ ഒത്തുകൂടലുകൾ ആഘോഷമാക്കാൻ ചില കളികൾ

Last Updated:

വിർച്വൽ പുനഃസമാഗമ പരിപാടികളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില രസകരമായ കളികൾ ഇതാ...

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇന്ത്യയിൽ ഇങ്ങനെ ഒരു ദിവസം ആഘോഷിക്കാറില്ലെങ്കിലും അമേരിക്കയിൽ നാഷണൽ ബെസ്റ്റ് ഫ്രണ്ട് ദിനം ആഘോഷിക്കുന്നത് ജൂൺ 8നാണ്. കോവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് ആർക്കും വീടിന് പുറത്തു പോകാനോ ഒത്തുകൂടാനോ കഴിയാറില്ല. എന്നാൽ വീടിനകത്ത് തന്നെ ഇരുന്ന് ഓൺലൈനായി ഒത്തു കൂടലുകൾ നടത്താനുള്ള നിരവധി സംവിധാനങ്ങളുണ്ട്.
സാധാരണയായി, സുഹൃത്തുക്കൾ ഒത്ത് ചേർന്ന് പാർട്ടി നടത്തുകയും സമയം ചെലവഴിക്കുകയുമാണ് ഈ ദിനത്തിൽ ചെയ്തിരുന്നത്. അല്ലെങ്കിൽ കൂട്ടുകാർ ഒരുമിച്ച് സിനിമയ്ക്ക് പോകും പഴയകാലത്തെ സന്തോഷകരമായ ഓർമ്മകൾ പങ്കുവയ്ക്കാൻ ഒരു പുനഃസമാഗമം നടത്തും. എന്നാൽ കോവിഡ് കേസുകൾ വ‍ർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ആഘോഷങ്ങളെല്ലാം ഇല്ലാതായി. നിലവിലെ സാഹചര്യത്തിൽ ആശ്വാസമാകുന്നത് സാങ്കേതികവിദ്യ വഴിയുള്ള ഒത്തുചേരലുകളും ഫോൺ കോളുകളുമൊക്കെയാണ്. ഗ്രൂപ്പ് വീഡിയോ കോളിന്റെ സൗകര്യം ഉപയോഗിച്ച് ആളുകൾക്ക് ഓൺലൈൻ ഒത്തുചേരലുകൾ നടത്താൻ കഴിയും. സൗഹൃദബന്ധങ്ങൾ ആഘോഷിക്കാൻ സുഹൃത്തുക്കളുമായി ഒരു വിർച്വൽ പുനഃസമാഗമം തന്നെ നടത്താം?
advertisement
വിർച്വൽ പുനഃസമാഗമ പരിപാടികളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില രസകരമായ കളികൾ ഇതാ..
ഓൺലൈൻ പാർട്ടി
നിങ്ങൾക്ക് ഓൺലൈനായി പാർട്ടി നടത്താം. ഇത് ചെയ്യുന്നതിന് നിങ്ങൾ നല്ല വസ്ത്രം ധരിക്കുക, മുറി അലങ്കരിക്കുക, പാർട്ടി ലൈറ്റുകൾ ക്രമീകരിക്കുക. അവരവരുടെ വീടുകളിൽ തന്നെ ഒരുമിച്ച് സംഗീതവും നൃത്തവുമൊക്കെയായി പാർട്ടി ഗംഭീരമാക്കാം.
തംബോല
കുട്ടിക്കാലത്തിലേയ്ക്ക് മടങ്ങാനും ആസ്വദിക്കാനും സാധിക്കുന്ന ഒരു കളിയാണ് തംബോല. ഇതിനായി, നിങ്ങൾക്ക് തംബോല ടിക്കറ്റും പേനയും ആവശ്യമാണ്. കളിക്കാർക്ക് ഒരു സമയം ഒരു നമ്പർ വിളിക്കാൻ കഴിയും കൂടാതെ വീഡിയോ കോളിൽ പൂർണ്ണമായും ക്രോസ് ചെയ്ത ടിക്കറ്റ് മറ്റുള്ളവരെ കാണിക്കാനും സാധിക്കും.
advertisement
ഡംബ് ഷറാഡ്സ്
ഇത് കൂട്ടുകാർ ഒത്തു ചേരുമ്പോൾ മിക്കപ്പോഴും കളിക്കുന്ന ഗെയിമാണ്. ഗ്രൂപ്പ് വീഡിയോ കോളിൽ ആണെങ്കിൽ പോലും കളിക്കാർക്ക് ആംഗ്യങ്ങൾ കാണിച്ച് ഈ ഗെയിം കളിക്കാം. സിനിമാ പേരുകളോ, പാട്ടുകളോ ഒക്കെ ഇത്തരത്തിൽ ഡംബ് ഷറാഡ്സ് കളിക്കായി ഉപയോഗിക്കാം.
സുഹൃത്തുക്കൾക്കൊപ്പം വളരെ രസകരമായ മുഹൂർത്തങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു കളിയാണിത്. ഈ ഗെയിം കളിക്കുന്നത് നിങ്ങളെ കുട്ടിക്കാലത്തെ ഓർമ്മകളിലേയക്ക് കൊണ്ടുപോകും തീർച്ച.
അന്താക്ഷരി
എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും കളിക്കാൻ പറ്റുന്ന കളിയാണ് അന്താക്ഷരി. നിങ്ങൾക്ക് തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ എത്ര നേരം വേണമെങ്കിൽ പാട്ടുകളുടെ ഈ യുദ്ധത്തിൽ ഏർപ്പെടാം. ഗ്രൂപ്പിലെ ഒരു പ്രത്യേക വ്യക്തിക്ക് ചില സന്ദേശങ്ങൾ എത്തിക്കുന്നതിനും ആളുകൾ ഈ ഗെയിം ഉപയോഗിക്കാറുണ്ട്. പാട്ടുകളിലൂടെ കൂട്ടുകാർക്ക് അവരുടെ സ്നേഹം, പരിഹാസം, കോപം തുടങ്ങി പല വികാരങ്ങളും പ്രകടിപ്പിക്കാൻ കഴിയും.
advertisement
Keywords: National Best Friend Day, United States, Celebration, നാഷണൽ ബെസ്റ്റ് ഫ്രണ്ട് ദിനം, അമേരിക്ക, ആഘോഷം
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബെസ്റ്റ് ഫ്രണ്ട് ദിനം: കോവിഡ് കാലത്ത് ഓൺലൈൻ ഒത്തുകൂടലുകൾ ആഘോഷമാക്കാൻ ചില കളികൾ
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement