മുൻ പ്രധാനമന്ത്രി വാജ്പേയി ചൈനീസ് എംബസിയിലേക്ക് ആടുകളെ മേച്ച് പ്രതിഷേധ പ്രകടനം നയിച്ചതെന്തിന്?

വാജ്‌പേയിയുടെ പ്രതിഷേധം അപമാനിക്കുന്നതാണെന്നും അതിന് ഇന്ത്യൻ സർക്കാരിന്റെ പിന്തുണയുണ്ടെന്നുമായിരുന്നു ചൈനയുടെ ആരോപണം...

News18 Malayalam | news18-malayalam
Updated: June 26, 2020, 1:16 PM IST
മുൻ പ്രധാനമന്ത്രി വാജ്പേയി ചൈനീസ് എംബസിയിലേക്ക് ആടുകളെ മേച്ച് പ്രതിഷേധ പ്രകടനം നയിച്ചതെന്തിന്?
Atal-Bihari-Vajpayee-PTI
  • Share this:
എക്കാലവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ ചൈന ഉയർത്തിയിരുന്നത്. മനപൂർവ്വം സംഘർഷമുണ്ടാക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ആരോപണമായിരുന്നു കന്നുകാലി മോഷണം. 1965ലാണ് സംഭവം. സിക്കിം അതിർത്തിയിൽ 800 ആടുകളെയും 59 യാക്കുകളെയും ഇന്ത്യൻ സൈന്യം മോഷ്ടിച്ചതായി ആരോപിച്ചാണ് ചൈന ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്. മൃഗങ്ങളെ തിരികെ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

പരിഹാസ്യമായ ഈ ആരോപണത്തിൽ പ്രതിഷേധിച്ച് അന്ന് പാർലമെന്റ് അംഗമായിരുന്ന ജനസംഘം നേതാവ് അടൽ ബിഹാരി വാജ്‌പേയി ഡൽഹിയിലെ ചൈനീസ് എംബസിയിലേക്ക് ഒരു കൂട്ടം ആടുകളെ മേച്ചുകൊണ്ട് ഒരു പ്രകടനം നടത്തി. "എന്നെ തിന്നുക, ലോകത്തെ രക്ഷിക്കൂ" എന്ന് പറഞ്ഞുള്ള പ്ലക്കാർഡുകൾ ആടുകളുടെ ദേഹത്ത് തൂക്കിയിട്ടുകൊണ്ടായിരുന്നു പ്രകടനം.

ഏതായാലും വാജ്പേയിയുടെ പ്രതിഷേധത്തിൽ ചൈന പ്രകോപിതരായി. വാജ്‌പേയിയുടെ പ്രതിഷേധം അപമാനിക്കുന്നതാണെന്നും അതിന് ഇന്ത്യൻ സർക്കാരിന്റെ പിന്തുണയുണ്ടെന്നും ആരോപിച്ച് ചൈനയിലെ ഇന്ത്യൻ എംബസിക്ക് അവിടുത്തെ സർക്കാർ കത്തയച്ചു. ചൈനീസ് പ്രദേശത്ത് ഇന്ത്യൻ സൈനികർ അതിക്രമിച്ചുകടന്നതായും കത്തിൽ ആരോപിച്ചിരുന്നു.

എന്നാൽ ചൈനയ്ക്ക് മറുപടി നൽകാൻ ഇന്ത്യ ഒട്ടും വൈകിയില്ല. വാജ്‌പേയിയുടെ ആടുകളുടെ പ്രതിഷേധത്തെക്കുറിച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രി ഇങ്ങനെ എഴുതി: “ സെപ്റ്റംബർ 24ന് ഡൽഹിയിൽ ചൈനീസ് എംബസിയിലേക്ക് ആടുകളുമായി ഒരു പ്രകടനം നടന്നുവെന്നത് വാസ്തവമാണ്. പക്ഷേ അതിൽ ഇന്ത്യൻ സർക്കാരിന് ഒന്നും ചെയ്യാനില്ല. ചൈനയുടെ ഭീഷണിക്കെതിരെ ഡൽഹി നിവാസികൾ സമാധാനപരമായി അത്യാവശ്യം തമാശയുള്ള ഒരു പ്രതിഷേധപ്രകടനമായിരുന്നു അത്".

“ഇന്ത്യൻ സൈനികർ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന നാല് ടിബറ്റൻ നിവാസികളെക്കുറിച്ച്, സെപ്റ്റംബർ 17, 21 തീയതികളിലെ ഇന്ത്യൻ കുറിപ്പുകളിൽ മതിയായ മറുപടി നൽകിയിട്ടുണ്ട്. മറ്റ് ടിബറ്റൻ അഭയാർഥികളെപ്പോലെ ഈ നാല് പേരും അനുവാദമില്ലാതെ ഇന്ത്യയിലേക്ക് വരികയായിരുന്നു. അവർക്ക് താൽപ്പര്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ടിബറ്റിലേക്ക് മടങ്ങാൻ സ്വാതന്ത്ര്യമുണ്ട്. 800 ആടുകളുടെയും 59 യാക്കുകളുടെയും കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഇതിനകം മറുപടി നൽകിയിട്ടുണ്ട്" - കത്തിൽ ഇന്ത്യ വ്യക്തമാക്കി.
TRENDING:'ഇറക്കുമതി പ്രശ്നമല്ല; പക്ഷേ ഗണപതി വിഗ്രഹം എന്തിന് ചൈനയിൽനിന്ന്? നിർമല സീതാരാമൻ [NEWS]Viral video | പട്ടിക്കറിയില്ലല്ലോ ഷൂട്ടിങ്ങാണെന്ന്? വീഡിയോ ചെയ്യുന്നതിനിടയിൽ ടിക്ടോക്ക് താരത്തെ പട്ടി കടിച്ചു [NEWS]Ration for Elephants|ആന റേഷൻ വാങ്ങിയിട്ടെന്ത് കാട്ടാനാ? എന്തായാലും നാട്ടാനകളുടെ റേഷൻ വിതരണം തുടങ്ങി [NEWS]
ഇന്ത്യയുമായി സംഘർഷമുണ്ടാക്കാൻ ചൈന എല്ലാക്കാലത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 1967 ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സിക്കിം അതിർത്തി സംഘട്ടനത്തിലേക്ക് നയിച്ച ഒരു പ്രചാരണത്തിന്റെ തുടക്കമായിരുന്നു ചൈനയുടെ കന്നുകാലി ആരോപണം. ഈ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചു. എൺപതോളം സൈനികർ വീരമൃത്യു വരിച്ചപ്പോൾ നാനൂറോടടുത്ത് ചൈനീസ് സൈനികർ കൊല്ലപ്പെട്ടു.
First published: June 26, 2020, 1:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading