ഹാർദിക് പാണ്ഡ്യയുടെ ഭാര്യ നടാഷയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ട സെർബിയൻ മോഡൽ ; ആരാണ് അലക്സാണ്ടർ ഇലിക്?
- Published by:Sarika KP
- news18-malayalam
Last Updated:
തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്നും ഹർദിക്കിന്റെ പേര് നടാഷ പിൻ വലിച്ചതോടെയാണ് ആരാധകർക്കിടയിൽ സംശയം ബലപ്പെട്ടത്.
സെർബിയൻ മോഡലിനൊപ്പമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ നടാഷയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. നാല് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഹാർദിക്കും ഭാര്യ നടാഷ സ്റ്റാൻകോവിക്കും വേർപിരിയുന്നുവെന്ന തരത്തിൽ മുൻപ് വർത്തകൾ പ്രചരിച്ചിരുന്നു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്നും ഹർദിക്കിന്റെ പേര് നടാഷ പിൻ വലിച്ചതോടെയാണ് ആരാധകർക്കിടയിൽ സംശയം ബലപ്പെട്ടത്. ഈ അഭ്യൂഹങ്ങൾക്കിടയിലാണ് സെർബിയൻ മോഡലും, ഫിറ്റ്നസ് പരിശീലകനും, നടനുമായ അലക്സാണ്ടർ ഇലിക്കിനൊപ്പം നടാഷയെ ആരാധകർ കാണുന്നത്.
2020 മെയ് 31 നായിരുന്നു ഹർദിക്കും നടാഷയും വിവാഹിതരായത്. വിവാഹമോചന വാർത്തയെക്കൂടാതെ ഹാർദിക്കിന്റെ സ്വത്തുക്കളുടെ 70 ശതമാനം നടാഷ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ " ആരോ തെരുവിലേക്ക് ഇറങ്ങാൻ പോകുന്നു" എന്ന തരത്തിൽ ഒരു കുറിപ്പും നടാഷ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്ക് വച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും ദമ്പതികൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെയാണ് ഇലിക്കിനൊപ്പം നടാഷ പ്രത്യക്ഷപ്പെട്ടത്. ദിഷ പഠാനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഇലിക്ക് 2018 ലെ വീരെ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിലെ താരീഫാൻ എന്ന ഗാനത്തിലും അഭിനയിച്ചിരുന്നു.
advertisement
പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി ആരാധകരും സാമൂഹിക മാധ്യമ ഉപയോക്താക്കളും രംഗത്ത് വന്നിരുന്നു. " ജീവിതത്തിന്റെ ഏറ്റവും മോശം ഘട്ടങ്ങളിൽ നിൽക്കുമ്പോഴും ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നതിന് കിട്ടുന്ന പ്രതിഫലമാണ് ഇത് " എന്നായിരുന്നു ഒരാളുടെ പ്രതികരണം. "നടാഷ സത്യം പറയുകയാണ്" എന്നായിരുന്നു മറ്റൊരു പ്രതികരണം. ഈ തീരുമാനം നടാഷയുടെ പ്രണയ ജീവിതത്തിന് വിപരീത ഫലമുണ്ടാക്കും എന്നായിരുന്നു മറ്റൊരു പ്രതികരണം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 13, 2024 9:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹാർദിക് പാണ്ഡ്യയുടെ ഭാര്യ നടാഷയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ട സെർബിയൻ മോഡൽ ; ആരാണ് അലക്സാണ്ടർ ഇലിക്?