ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സിംഹം ചത്തു

Last Updated:

19 വയസ്സുള്ള ലൂങ്കിറ്റോ എന്ന് വിളിക്കപ്പെടുന്ന സിംഹമാണ് കൊല്ലപ്പെട്ടത്.

ലോകത്തിലെ ഏറ്റവും പ്രായമുള്ള സിംഹങ്ങളിൽ ഒന്നെന്ന് കരുതപ്പെടുന്ന സിംഹം ചത്തു. തെക്കൻ കെനിയയിലെ അംബോസെലി നാഷണൽ പാർക്കിന് സമീപമുള്ള ഒൽകെലുനിയെറ്റ് ഗ്രാമത്തിലെ 19 വയസ്സുള്ള ലൂങ്കിറ്റോ എന്ന് വിളിക്കപ്പെടുന്ന സിംഹമാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം കെനിയന്‍ അധികൃതർ തന്നെയാണ് റിപ്പേർട്ട് ചെയ്തത്.
ലയൺ ഗാർഡിയൻസ് എന്ന കൺസർവേഷൻ ഗ്രൂപ്പാണ് ലൂങ്കിറ്റോ. ആവാസവ്യവസ്ഥയിലെയും ആഫ്രിക്കയിലെയും ഏറ്റവും പ്രായം കൂടിയ ആൺ സിംഹമായി വിശേഷിപ്പിച്ചത്. മെയ് 10 -ന് ലൂങ്കിറ്റോയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി എന്നാണ് ലയൺ ഗാർഡിയൻസ് സമൂഹമാധ്യമത്തിൽ‌ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
advertisement
2003 മുതൽ 2023 വരെയാണ് ഈ സിംഹത്തിന്റെ ജീവിത കാലയളവായി കണക്കാക്കപ്പെടുന്നത്. കാട്ടിലെ മിക്ക സിംഹങ്ങളും ഏകദേശം 13 വർഷം വരെ ജീവിക്കുക. എന്നാൽ ലൂങ്കിറ്റോ ആ ശരാശരിയെ മറികടന്നു. ലൂങ്കിറ്റോയുടെ ജീവിതത്തിനും പാരമ്പര്യത്തിനും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അഭിമാനം ഉണ്ടെന്നും ലയൺ ഗാർഡിയൻസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സിംഹം ചത്തു
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement