ഹൂ കെയെഴ്‌സ്! ജീപേയിൽ പണം കൊടുത്തതിന് പിന്നാലെ ടാക്സി ഡ്രൈവർ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുന്നതായി യുവതി

Last Updated:

സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് തനിക്കുണ്ടായ ദുരനുഭവം യുവതി പങ്കുവെച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഓല, ഊബര്‍, ഇന്‍ ഡ്രൈവ്, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങള്‍ ഇന്ത്യയിലെ നഗരയാത്രയുടെ അവിഭാജ്യഘടകമായി ഇന്ന് മാറിയിട്ടുണ്ട്. ഇത് വളരെയധികം സൗകര്യപ്രദമാണെങ്കിലും സ്ത്രീകളായ യാത്രക്കാരുടെ സുരക്ഷയുടെ മേല്‍ ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട ബട്ടണുകള്‍, ലൈവ് ട്രാക്കിംഗ്, പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഡ്രൈവര്‍മാര്‍ എന്നിവയെല്ലാം ഉണ്ടായിട്ടും സ്ത്രീകള്‍ക്കെതിരായ അനുചിതമായ പെരുമാറ്റം, പീഡനം മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ ഗുരുഗ്രാമില്‍ ഇത്തരത്തില്‍ കാബില്‍ യാത്ര ചെയ്യുന്നതിനിടെ തനിക്കുണ്ടായ ഭയാനകമായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി. സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് യുവതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആദ്യമൊക്കെ നല്ല പെരുമാറ്റമെന്ന് തോന്നിയിരുന്ന ഡ്രൈവര്‍ പിന്നീട് വാട്ട്‌സ്ആപ്പില്‍ ആവര്‍ത്തിച്ച് സന്ദേശമയയ്ക്കുകയും ഓണ്‍ലൈന്‍ പേയ്‌മെന്റ് പോര്‍ട്ടലുകളില്‍ പോലും സന്ദേശങ്ങള്‍ അയയ്ക്കുന്നതായും അവര്‍ വെളിപ്പെടുത്തി.
തന്നെ ഭയപ്പെടുത്തിയ സംഭവം ഓര്‍ത്തെടുത്ത് യുവതി
''ഞാന്‍ ഗുഡ്ഗാവില്‍ നിന്നാണ് ടാക്‌സിയില്‍ കയറിയത്. ആ ടാക്‌സി ഡ്രൈവര്‍ നല്ലയാളാണെന്നാണ് ആദ്യം തോന്നിയത്. റോഡില്‍ ബ്ലോക്കില്‍ കുടുങ്ങി കിടന്നപ്പോള്‍ അയാള്‍ മറ്റൊരു വഴിയിലൂടെ ലക്ഷ്യസ്ഥാനത്തെത്തി. ആപ്പ് വഴിയാണ് ഞാന്‍ അയാള്‍ക്ക് പണം നല്‍കിയത്. കാറില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അയാള്‍ മികച്ച സേവനം നല്‍കിയതിനാല്‍ അയാള്‍ക്ക് ടിപ്പ് നല്‍കണമെന്ന് എനിക്ക് തോന്നി. അതിനാല്‍ അയാളുടെ നമ്പറിലേക്ക് ഒരു നൂറു രൂപ കൂടി അയച്ചു കൊടുത്തു. എന്നാല്‍ ഡ്രൈവര്‍ ഉടന്‍ തന്നെ ആ തുക തിരികെ നല്‍കി. എന്നാല്‍ താമസിക്കാതെ തന്നെ അയാള്‍ തന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുത്തു,'' യുവതി പറഞ്ഞു.
advertisement
''വാട്ട്‌സ്ആപ്പില്‍ അയാള്‍ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ഞാന്‍ ആ നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് എന്റെ പേടിഎം യുപിഐ ഐഡിയില്‍ നിന്ന് അയാള്‍ എന്റെ നമ്പര്‍ കണ്ടെത്തി. അതിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അവിടെയും അയാളെ ബ്ലോക്ക് ചെയ്തു. ആപ്പില്‍ പരാതി നല്‍കി. എന്റെ വീടിന് അടുത്ത് തന്നെ എന്നെ കാബിനില്‍ ഇറക്കിയതിനാല്‍ എനിക്ക് വളരെയധികം പേടിയുണ്ട്,'' യുവതി പറഞ്ഞു.
ശക്തമായ ഭാഷയിൽ പ്രതികരിച്ച് സോഷ്യല്‍ മീഡിയ
ലോകം സ്ത്രീകളെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് നിരാശ പ്രകടിപ്പിച്ച് ഒരു ഉപയോക്താവ് ചോദിച്ചു. വീട് സുരക്ഷിമായി അടച്ചിടാന്‍ മറ്റൊരാള്‍ ഉപദേശിച്ചു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും കൂടാതെ, എല്ലാ യുപിഐ ഐഡികളും പരിശോധിച്ച് അവ മാറ്റാനും മറ്റൊരാള്‍ നിര്‍ദേശിച്ചു.
advertisement
സാധ്യമെങ്കില്‍ ഒരു കാര്‍ സ്വന്തമായി വാങ്ങാന്‍ മറ്റൊരാള്‍ പറഞ്ഞു. ''ഏകദേശം മൂന്ന് വര്‍ഷത്തോളമായി ഈ ആപ്പുകളെയാണ് ഞാന്‍ ആശ്രയിക്കുന്ത്. ഇനി അങ്ങനെയുണ്ടാകില്ല. വളരെയധികം മടുത്തു. ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഒരു സ്ത്രീ എന്ന നിലയില്‍ ഈ ആശയം തന്നെ സുരക്ഷിതമല്ലെന്നാണ് എനിക്ക് തോന്നുന്നത്,'' മറ്റൊരു യുവതി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ സ്ത്രീകള്‍ക്ക് ആപ്പ് അധിഷ്ഠിത ഗതാഗത സംവിധാനം എത്രത്തോളം സുരക്ഷതമാണെന്ന ചോദ്യം വീണ്ടും ഉയര്‍ത്തുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹൂ കെയെഴ്‌സ്! ജീപേയിൽ പണം കൊടുത്തതിന് പിന്നാലെ ടാക്സി ഡ്രൈവർ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുന്നതായി യുവതി
Next Article
advertisement
ഹൂ കെയെഴ്‌സ്! ജീപേയിൽ പണം കൊടുത്തതിന് പിന്നാലെ  ടാക്സി ഡ്രൈവർ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുന്നതായി യുവതി
ഹൂ കെയെഴ്‌സ്! ജീപേയിൽ പണം കൊടുത്തതിന് പിന്നാലെ ടാക്സി ഡ്രൈവർ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുന്നതായി യുവതി
  • ടാക്സി ഡ്രൈവർ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുന്നതായി യുവതി

  • യുവതി ഓൺലൈൻ പേയ്‌മെന്റ് പോർട്ടലുകളിൽ പോലും സന്ദേശങ്ങൾ അയച്ചതായി വെളിപ്പെടുത്തി.

  • സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് യുവതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

View All
advertisement