advertisement

വഞ്ചിച്ച കാമുകന്റെ നികുതി വെട്ടിപ്പ് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറിയ യുവതിക്ക് ലക്ഷങ്ങൾ പാരിതോഷികം

Last Updated:

ഏകദേശം 83 ലക്ഷം രൂപയാണ് യുവതിക്ക് സമ്മാനമായി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്

തന്നെ വഞ്ചിച്ച മുന്‍ കാമുകനോട് വ്യത്യസ്തമായ രീതിയില്‍ പകരം വീട്ടി യുഎസ് സ്വദേശിനി. കാമുകന്‍ നികുതി വെട്ടിപ്പ് നടത്തിയ വിവരങ്ങള്‍ ഇന്റേണല്‍ റെവന്യൂ സര്‍വ്വീസിന് (IRS) നല്‍കിയാണ് യുവതി പകരം വീട്ടിയത്. ഇവ ലൂയിസാണ് മുന്‍ കാമുകനോട് പ്രതികാരം ചെയതത്. ഈ വിവരം തന്റെ ടിക് ടോക്ക് വീഡിയോയിലൂടെ അവര്‍ പങ്കുവെയ്ക്കുകയും ചെയ്തു.
നികുതി പിരിക്കുകയും നികുതി നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന യുഎസിലെ സര്‍ക്കാര്‍ ഏജന്‍സിയാണ് ഐആര്‍സ്. നികുതി വെട്ടിപ്പ് നടത്തുന്നവരെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് വലിയ തുക പാരിതോഷികം പ്രഖ്യാപിച്ച് ഐആര്‍എസ് രംഗത്തെത്തിയതും ഈയടുത്തായിരുന്നു. ഈ അവസരമാണ് ഇവ ലൂയിസ് ഉപയോഗപ്പെടുത്തിയത്.
തന്റെ മുന്‍ കാമുകന്‍ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന കാര്യം ഇവ ഐആര്‍എസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
advertisement
"ഒരിക്കലും നികുതി അടച്ചിട്ടില്ലെന്ന് മുന്‍ കാമുകന്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ശേഷം അയാള്‍ എന്നെ വഞ്ചിച്ചു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം അയാള്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന കാര്യം ഞാന്‍ ഐആര്‍എസ് വകുപ്പിനെ അറിയിച്ചു. അതിന് പകരമായി അവര്‍ എനിക്ക് വലിയൊരു തുക സമ്മാനമായി നല്‍കുകയും ചെയ്തു. ഞാനിപ്പോള്‍ അവന്റെ പണമാണ് ഉപയോഗിക്കുന്നത്. അയാളിപ്പോള്‍ ജയിലില്‍ കഴിയുകയാണ്. സ്ത്രീകളുടെ പ്രതികാരത്തിന് വലിയ വിലകൊടുക്കേണ്ടിവരും,'' എന്നും എവ ലൂയിസ് പറഞ്ഞു.
advertisement
ഏകദേശം 83 ലക്ഷം രൂപയാണ് ഇവയ്ക്ക് സമ്മാനമായി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇവയുടെ പ്രതികാരത്തിന്റെ കഥ പറയുന്ന വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. 3.8 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഇവയെ അഭിനന്ദിച്ച് കമന്റിടുകയും ചെയ്തു.
അതേസമയം സ്ത്രീകളുടെ പ്രതികാരത്തിന്റെ കഥ ഇതാദ്യമായല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ന്യൂയോര്‍ക്ക് സ്വദേശിനിയായ ഒരു യുവതി തന്നെ വഞ്ചിച്ച കാമുകന്റെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ആറാം നിലയിലുള്ള വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കിട്ടത് വാർത്തയായിരുന്നു. കാമുകന്‍ മറ്റൊരു സ്ത്രീയോടൊപ്പം കിടക്ക പങ്കിട്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വഞ്ചിച്ച കാമുകന്റെ നികുതി വെട്ടിപ്പ് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറിയ യുവതിക്ക് ലക്ഷങ്ങൾ പാരിതോഷികം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement