കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ യുവതിയുടെ പ്രപ്പോസല്‍; ക്ഷേത്രവിശുദ്ധിയെ കളങ്കപ്പെടുത്തിയെന്ന് വ്യാപക വിമര്‍ശനം
- Published by:Arun krishna
- news18-malayalam
Last Updated:
ഭക്തര്‍ പ്രാര്‍ഥിക്കാനും സമാധാനം കണ്ടെത്താനും എത്തുന്ന പുണ്യസ്ഥലമായ കേദാര്‍നാഥിന് മുമ്പില്‍ നിന്ന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത് പ്രവര്‍ത്തിയായിരുന്നു ഇതെന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്
ചാര്‍ഥാം തീര്‍ത്ഥാടന കാലമായതോടെ ഉത്തരാഖണ്ഡിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. ഹിമാലയന്‍ മലനിരകളുടെ താഴ്വരയിലുള്ള കേദാര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ളതാണ് ഈ തീര്‍ത്ഥാടനം. വിശ്വാസികള്‍ക്ക് പുറമെ നിരവധി സഞ്ചാരികളും വര്‍ഷം തോറും ഇവിടെ വരാറുണ്ട്. പലരും തങ്ങളുടെ ആഗ്രഹസഫലീകരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനാണ് ഇവിടെക്ക് വരാറുള്ളത്. ജീവിതത്തിലെ ഒരു അമൂല്യ നിമിഷമായി പലരും കേദാര്‍നാഥ് യാത്രയെ കാണുന്നു.
ഇപ്പോഴിതാ കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്‍പില്‍ സംഭവിച്ച ഒരു പ്രപ്പോസല്‍ രംഗത്തിന‍്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ യുവാവും യുവതിയും കേദാര്‍നാഥിന് മുന്‍പില്‍ പ്രാര്‍ഥിക്കുന്നതും ഇതിനിടയില്‍ മുട്ടുകുത്തി നിന്ന് ബോയ്ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്യുന്ന പെണ്‍കുട്ടിയേയും വീഡിയോയില്‍ കാണാം.
പെണ്‍കുട്ടി മോതിരം നീട്ടുമ്പോള്‍ കാമുകന്‍ അമ്പരന്ന് നില്‍ക്കുന്നതും യെസ് പറഞ്ഞ് മോതിരം സ്വീകരിച്ച ശേഷം യുവാവ് പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ കമിതാക്കളുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.
advertisement
One of the Reasons why Smartphones should be Banned from All Leading Temples & Shrines
Just a Basic Phone within 20 KMs from the Main Temple, Eliminates Unnecessary Crowd
PS – I’m writing this from Kedarnath 🛕
— Ravisutanjani (@Ravisutanjani) July 1, 2023
advertisement
ഭക്തര്‍ പ്രാര്‍ഥിക്കാനും സമാധാനം കണ്ടെത്താനും എത്തുന്ന പുണ്യസ്ഥലമായ കേദാര്‍നാഥിന് മുമ്പില്‍ നിന്ന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത് പ്രവര്‍ത്തിയായിരുന്നു ഇതെന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്. ക്ഷേത്രത്തിന്റെ പരിശുദ്ധിയെ ഇത് ബാധിക്കുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ യുവതിയുടെ പ്രവര്‍ത്തിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. വിവാഹം നടക്കുന്നത് ക്ഷേത്രത്തിലാണെങ്കില്‍ പ്രപ്പോസലും അവിടെ നടത്തിയാല്‍ എന്താണ് കുഴപ്പമെന്നാണ് ചിലരുടെ മറുചോദ്യം.
സാധാരണയായി കാമുകനാണ് പ്രപ്പോസ് ചെയ്യാറുള്ളതെന്നും യുവതി ആ കീഴ്വഴക്കം തെറ്റിച്ചെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇതൊക്കെ കൊണ്ടാണ് എല്ലാ പ്രമുഖ ക്ഷേത്രങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും സ്മാർട്ട്‌ഫോണുകൾ നിരോധിക്കണമെന്ന് പറയുന്നതെന്നും ചിലര്‍ വാദിക്കുന്നു. രണ്ട് ദിവസം കൊണ്ട് 16 ലക്ഷം പേരാണ് വീഡിയോ കണ്ടത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 03, 2023 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ യുവതിയുടെ പ്രപ്പോസല്‍; ക്ഷേത്രവിശുദ്ധിയെ കളങ്കപ്പെടുത്തിയെന്ന് വ്യാപക വിമര്‍ശനം