ട്രെയിനില്‍ കയറുന്നതിനിടെ അപകടം; യാത്രക്കാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി RPF ഉദ്യോഗസ്ഥ; വൈറലായി വീഡിയോ

Last Updated:

സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍ യാത്രക്കാരി കുടുങ്ങുകയായിരുന്നു

മുംബൈ: ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ അപകടത്തില്‍ പെട്ട യാത്രക്കാരിയെ രക്ഷപ്പെടുത്തി RPF ഉദ്യോഗസ്ഥ (RPF Officer). മൂംബൈ (Mumbai) ബൈക്കുള റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍ കുടുങ്ങിയ യാത്രക്കാരി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അതിവേഗം ഓടിയെത്തിയ സ്വപ്‌ന ഗോല്‍ക്കര്‍ എന്ന ആര്‍.പി.എഫ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. അപകടത്തില്‍ പെട്ട യുവതിയെ ഇവര്‍ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരിക്ക് പറ്റാതിരുന്ന യാത്രക്കാരി എഴുന്നേറ്റ് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
ഇന്ത്യന്‍ റെയില്‍വേയുടേയും റെയില്‍വേ മന്ത്രാലയത്തിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് സ്വപ്‌നെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വപ്‌ന ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
വൈറലാകാൻ പാളത്തിനോട് ചേർന്നുനിന്ന് വീഡിയോ എടുത്തു; ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണന്ത്യം
ട്രെയിന്‍(Train)പോകുന്ന സമയത്ത് പാളത്തിനോട് ചേര്‍ന്ന് വീഡിയോ എടുത്ത യുവാവിന് ദാരുണാന്ത്യം.മധ്യപ്രദേശിലെ(Madhya Pradesh) ഹോഷന്‍ഗാബാദ് ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നത്.
advertisement
ലോക്കോ പൈലറ്റ് പല തവണ ഹോണ്‍ മുഴക്കിയിട്ടും യുവാവ് വീഡിയോ ചിത്രീകരണം തുടര്‍ന്നു.പാലത്തിന് സമീപം എത്തിയ ട്രെയിന്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
22 വയസുള്ള സന്‍ജു ചൗരേ ആണ് അപകടത്തില്‍ മരിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇടുന്നതിനായാണ് യുവാവ് ഇത്തരത്തില്‍ വീഡിയോ ചിത്രികരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ട്രെയിനില്‍ കയറുന്നതിനിടെ അപകടം; യാത്രക്കാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി RPF ഉദ്യോഗസ്ഥ; വൈറലായി വീഡിയോ
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement