എസ്‌കലേറ്ററിലൂടെ നിയന്ത്രണം വിട്ട് വീൽചെയർ താഴേക്ക്; വയോധികന് രക്ഷകയായി യുവതി
Last Updated:
വീഡിയോ ഷെയർ ചെയ്തത് മുതൽ വൈറലാകുകയും ഇന്റർനെറ്റിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്‌തു. രണ്ടാമത് ഓടിയെത്തിയ യുവതിയും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേരുന്നുണ്ട്.
എസ്‌കലേറ്ററിൽ നിന്ന് താഴേക്ക് വീഴുന്ന വയോധികനെ രക്ഷിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ചെയ്ത വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. വീൽചെയറിൽ ഇരിക്കുന്ന ഒരു വയോധികൻ ആകസ്മികമായി എസ്‌കലേറ്ററിൽ നിന്ന് താഴേക്ക് വീഴുന്നത് വീഡിയോയിൽ കാണാം. സംഭവം തൊട്ടടുത്ത ഷോപ്പിലെ കൗണ്ടറിൽ നിൽക്കുന്ന രണ്ട് സ്ത്രീകൾ കാണുകയും അവർ ഉടൻ തന്നെ വീൽചെയർ പിടിച്ചു നിർത്താൻ സഹായിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
ആദ്യം ഓടിയെത്തിയ സ്ത്രീ തന്റെ ശക്തി മുഴുവനെടുത്താണ് അതിവേഗത്തിൽ ഉരുണ്ടു വന്ന വീൽചെയർ പിടിച്ചു നിർത്തിയത്. ഇതിനെ തുടർന്ന് വീൽചെയർ കൂടുതൽ ഉരുളുന്നത് തടയുകയും വയോധികന് പരിക്കേൽക്കാതിരിക്കുകയും ചെയ്തു. ചുവന്ന ജമ്പർ ധരിച്ച മറ്റൊരു സ്ത്രീയും സംഭവസ്ഥലത്തേക്ക് ഓടി എത്തിയിരുന്നു.
An elderly man on a wheelchair accidentally rolled down the escalator. This woman puts her body on the line to save him. pic.twitter.com/3JkAK8BfHE
advertisement
— SCMP News (@SCMPNews) April 21, 2021
വൃദ്ധന്റെ നിലവിളി കേട്ടാണ് വീൽചെയർ ഉരുളുന്നത് തടയാൻ യുവതി ഓടിയെത്തിയതെന്ന് എസ് സി എം പി ന്യൂസ് ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു. ഈ സംഭവത്തിനിടയിൽ ഒരു കുട്ടിക്കും പരിക്കേറ്റു. വീൽച്ചെയർ താഴേക്ക് വീഴുമ്പോൾ ഒരു കുട്ടിയെയും തട്ടിയിട്ടിരുന്നു. വയോധികനെ സുരക്ഷിതനാക്കിയ ശേഷം നിലത്ത് വീണ് കിടന്ന കുട്ടിയെയും യുവതി എടുക്കുന്നത് കാണാം.
advertisement
വീൽചെയറിൽ ഇരുന്നയാൾക്ക് പരിക്കുകളൊന്നുമില്ലെന്നും കുട്ടിക്ക് നിസാര പരിക്കേറ്റതായും യുവതി വെളിപ്പെടുത്തി. തനിക്ക് പരിക്കേൽക്കുമോയെന്ന കാര്യം താൻ കാര്യമാക്കിയില്ലെന്നും അവരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും യുവതി വാർത്താ വെബ്‌സൈറ്റിനോട് പറഞ്ഞു.
A perfect save and spontaneous catch/block risking herself. The woman in red looks like going the other direction at the beginning, but she also joined soon later to the rescue mission. 👏😇🤗 https://t.co/lE4duxnKdw
advertisement
— Fumi Hoshino 🍀 星野文則 (@fm3181) April 21, 2021
വീഡിയോ ഷെയർ ചെയ്തത് മുതൽ വൈറലാകുകയും ഇന്റർനെറ്റിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്‌തു. രണ്ടാമത് ഓടിയെത്തിയ യുവതിയും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേരുന്നുണ്ട്. നിരവധി പേർ വീഡിയോ കണ്ട് യുവതിയുടെ വീരകൃത്യത്തെ അഭിനന്ദിക്കുകയും ധീരയായ വനിത എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഈ വീഡിയോയ്ക്ക് സമാനമായി റെയിൽവേ ട്രാക്കിൽ വീണ കുട്ടിയെ ഒരാൾ രക്ഷിക്കുന്നതിന്റെ വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. കുതിച്ചെത്തുന്ന തീവണ്ടിക്ക് മുന്നിലേക്ക് കാൽതെറ്റി വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. മയൂർ ഷെൽക്കെ എന്ന ചെറുപ്പക്കാരനാണ് അതിസാഹസികമായി ഒരു കുഞ്ഞിന്റെ ജീവൻ റെയിൽപാളത്തിൽ നിന്ന് രക്ഷിക്കുന്നത്.
advertisement
സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ രക്ഷപ്പെടുത്തിയത്. കുഞ്ഞിന്റെ രക്ഷകനായ മയൂരിനെ തേടി അഭിനന്ദനപ്രവാഹമാണ്. സ്വന്തം ജീവൻ പോലും അപകടത്തിലാക്കി ഒരാൾക്ക് ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുമോ എന്നാണ് വീഡിയോ കണ്ടവരെല്ലാം ചോദിച്ചത്. അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുകയായിരുന്ന ആൺകുട്ടിയാണ് കാലുതെറ്റി പാളത്തിലേക്ക് വീണത്.
കുട്ടി ഉടൻ തന്നെ പാളത്തിൽ നിന്ന് എഴുന്നേൽക്കുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോമിലേക്ക് കയറാൻ കഴിയുന്നില്ല. കണ്ണു കാണാൻ കഴിയാത്ത അമ്മയാണെങ്കിൽ നിസ്സഹായയായി നിലവിളിക്കുകയും ചെയ്യുന്നുണ്ട്. തൊട്ടു പിന്നിൽ വേഗത്തിൽ കടന്നു വരുന്ന എക്സ്പ്രസ് ട്രെയിനും കാണാം. ഇതിനിടെയാണ് യുവാവ് കുട്ടിക്ക് രക്ഷകനായി എത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 23, 2021 10:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എസ്‌കലേറ്ററിലൂടെ നിയന്ത്രണം വിട്ട് വീൽചെയർ താഴേക്ക്; വയോധികന് രക്ഷകയായി യുവതി









