ഞാന്‍ നിന്നെ സ്വപ്‌നം കണ്ടിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകയോട് പറഞ്ഞ യുവാവിന്റെ ജോലി പോയി
- Published by:ASHLI
- news18-malayalam
Last Updated:
14 വര്‍ഷമായി അനലിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്ന യുവാവിനാണ് ജോലി നഷ്ടമായത്
പുതിയൊരു സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സഹായിക്കുമെന്നുമെല്ലാമാണ് ഒരു പക്ഷേ നിങ്ങൾ കരുതുക. എന്നാല്‍, ചില സമയത്ത് ചിലരുടെ പെരുമാറ്റം നിങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കും.
ഇംഗ്ലണ്ടിലെ ഐടി കമ്പനിയിലും സമാനമായ ഒരു സംഭവം നടന്നു. കമ്പനിയിൽ പുതിയതായി ജോലിക്കെത്തിയതായിരുന്നു വനേസ എന്ന യുവതി. എന്നാല്‍, ഈ സ്ഥാപനത്തില്‍ 14 വര്‍ഷമായി ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകന്‍ അസ്വസ്ഥ ഉളവാക്കുന്ന രീതിയില്‍ അവരോട് സംസാരിക്കുകയും പിന്നാലെ അവര്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ലണ്ടനിലെ ഒരു ടെക് സര്‍വീസ് പ്രൊവൈഡറായ കംപ്യൂട്ടാസെന്ററിലാണ് സംഭവം. 14 വര്‍ഷമായി ഇവിടെ അനലിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്ന എല്‍റിക് എന്ന യുവാവിനാണ് ജോലി നഷ്ടമായത്. താന്‍ കാണുന്ന സ്വപ്‌നങ്ങളിലൂടെ ഭാവി പ്രവചിക്കാന്‍ കഴിയുമെന്ന് എല്‍റിക് പലപ്പോഴും സഹപ്രവര്‍ത്തകരോട് പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചില പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായിട്ടുമുണ്ട്. കനാലിലേക്ക് ചാടരുതെന്ന് ഒരു സ്ത്രീക്ക് മുന്നറിയിപ്പ് നല്‍കിയ സംഭവം എല്‍റിക് സഹപ്രവര്‍ത്തകരോട് വിവരിച്ചിട്ടുണ്ട്. തന്റെ മുന്നറിയിപ്പ് അവര്‍ അവഗണിച്ചുവെന്നും വീഴ്ചയില്‍ അവരുടെ കാല്‍ ഒടിഞ്ഞുവെന്നും അയാള്‍ പറഞ്ഞു. വരാനിരിക്കുന്ന ഒരു അപകടത്തെക്കുറിച്ച് അമ്മയ്ക്ക് മുന്നറിയിപ്പ് നല്‍കിയ സംഭവവും എൽറിക് വിവരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയതിലൂടെ അവരുടെ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതായും എല്‍റിക് അവകാശപ്പെട്ടു.
advertisement
താൻ രണ്ടുതരം സ്വപ്നങ്ങളാണ് കാണുന്നതെന്ന് എല്‍റിക് അവകാശപ്പെടുന്നു. ഒന്ന് അപകടങ്ങളെക്കുറിച്ചും രണ്ടാമത്തേത്ത് സ്നേഹ ബന്ധങ്ങളുമായി ബന്ധപ്പെട്ടതുമാണ്. ജോലിയില്‍ ബുദ്ധിമുട്ടുന്ന തന്നെ സഹായിക്കുന്ന വനേസ എന്ന സ്ത്രീയെക്കുറിച്ച് സ്വപ്‌നം കണ്ടതായി 2021ല്‍ എല്‍റിക് പറഞ്ഞിരുന്നു. മരിച്ചുപോയ തന്റെ സഹോദരിയോട് സംസാരിച്ചതായും അത്തരമൊരു സ്ത്രീയെ യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടുമെന്ന് സഹോദരി തന്നോട് പറഞ്ഞതായും എല്‍റിക് അവകാശപ്പെട്ടു.
ഇത് വെളിപ്പെടുത്തി ഒരു വര്‍ഷത്തിന് ശേഷം എല്‍റിക്കിന്റെ സ്ഥാപനത്തില്‍ വനേസ എന്ന സ്ത്രീ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ കണ്ട സ്വപ്‌നത്തെക്കുറിച്ച് എല്‍റിക് വനേസയോട് സംസാരിച്ചു. നേരിട്ടും സന്ദേശങ്ങളിലൂടെയുമെല്ലാം എല്‍റിക് ഇക്കാര്യം അവരോട് സംസാരിച്ചു. എന്നാല്‍, എല്‍റിക്കിന്റെ ഈ പെരുമാറ്റം വനേസയ്ക്ക് അസ്വസ്ഥതയുണ്ടാക്കി. എല്‍റിക്കിന്റെ പെരുമാറ്റം തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായി അവര്‍ മറ്റ് സഹപ്രവര്‍ത്തകരോട് പരാതി പറഞ്ഞു. ഈ പെരുമാറ്റം വനേസയ്ക്ക് ഭയമുണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തി.
advertisement
ഒടുവില്‍ എല്‍റിക്കിനെതിരേ വനേസ പരാതി നല്‍കി. ഇത് ലൈംഗിക പീഡന ആരോപണങ്ങളിലേക്ക് നയിച്ചു. വൈകാതെ തന്നെ സ്ഥാപനത്തില്‍നിന്ന് എല്‍റിക്കിനെ പുറത്താക്കുകയും ചെയ്തു. എന്നാല്‍, എല്‍റിക്കിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത് അയാളുടെ വിശ്വാസങ്ങള്‍ കൊണ്ടല്ലെന്നും മറിച്ച് അയാള്‍ വനേസയ്ക്ക് അയച്ച അനുചിതമായ സന്ദേശങ്ങള്‍ കൊണ്ടാണെന്ന് കോടതി വ്യക്തമാക്കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 05, 2025 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഞാന്‍ നിന്നെ സ്വപ്‌നം കണ്ടിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകയോട് പറഞ്ഞ യുവാവിന്റെ ജോലി പോയി


