മഹാരാഷ്ട്രയില്‍ ഈ വര്‍ഷം എഞ്ചിനീയറിങ്ങിന് പ്രവേശനം നേടിയത് 1.17 ലക്ഷം വിദ്യാര്‍ഥികള്‍; അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Last Updated:

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഈ വർഷം മഹാരാഷ്ട്രയിൽ 1.17 ലക്ഷം വിദ്യാർഥികൾ എഞ്ചിനീയറിങ്ങ് പ്രവേശനം നേടിയതായി റിപ്പോർട്ട്. സംസ്ഥാനത്തെ കോമൺ എൻട്രൻസ് ടെസ്റ്റ് സെൽ (Common Entrance Test Cell (CETC)) പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കോഴ്‌സിന് ആവശ്യം വർധിക്കുന്നുഎന്നതിന്റെ സൂചനയാണ് ഇതെന്ന് വിദഗ്ധർ പറയുന്നു.
ഈ വർഷം മഹാരാഷ്ട്രയിലെ 350 കോളേജുകളിലായി വിവിധ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കായി 1.45 ലക്ഷം സീറ്റുകളിലേക്കാണ് പ്രവേശനം നടത്തിയത്. ഇനി 27,850 സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. 2022-23 വിദ്യാഭ്യാസ വർഷത്തിൽ 35,702 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. വ്യത്യസ്തമായ പുതിയ കോഴ്‌സുകൾ നൽകി തുടങ്ങിയതോടെ എഞ്ചിനീയറിങ് കോഴ്‌സുകൾക്ക് ജനപ്രീതി വീണ്ടെടുക്കാൻ കഴിഞ്ഞതായി ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കൽ എഡ്യുക്കേഷനിലെ (ഡിടിഇ) ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പുത്തൻ കോഴ്‌സുകളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആർട്ടിഫിഷ്യൻ ഇന്റലിജന്റ്‌സ്, മെഷീൻ ലേണിങ് തുടങ്ങിയ കോഴ്‌സുകൾക്ക് ഇപ്പോൾ വലിയ സ്വീകര്യതയാണുള്ളത്. ഒട്ടേറെ സർവകലാശാലകൾ ഇത്ത പുതിയ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്”, അദ്ദേഹം പറഞ്ഞു.
advertisement
1.55 ലക്ഷം അപേക്ഷകളാണ് ഈ വർഷം എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് ലഭിച്ചത്. എഞ്ചിനീയറിങ്ങിലെ ഏറ്റവും പുതിയ ശാഖയായ ആർട്ടിഫിഷ്യൽ ഇന്റലിജന്റിസ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള അഞ്ച് ആദ്യത്തെ അഞ്ച് ശാഖകളിൽ ഉൾപ്പെടുന്നു. 2022-ൽ 1.33 ലക്ഷം അപേക്ഷകളാണ് എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് ലഭിച്ചത്. 2021-22-ൽ ഇത് 1.13 ലക്ഷമായിരുന്നു.
”എഞ്ചിനീയറിങ് കോളേജുകളിൽ വലിയ തോതിൽ ഒഴിവുകൾ ഉണ്ടായിരുനന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ സാങ്കേതികവിദ്യാ മേഖലയിലെ വളർച്ച മൂലം വീണ്ടും എഞ്ചിനീയറിങ് കോഴ്‌സുകൾക്ക് പ്രിയമേറുന്നുണ്ട്”, ഡിടിഇ ഉദ്യോഗസ്ഥൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
മഹാരാഷ്ട്രയില്‍ ഈ വര്‍ഷം എഞ്ചിനീയറിങ്ങിന് പ്രവേശനം നേടിയത് 1.17 ലക്ഷം വിദ്യാര്‍ഥികള്‍; അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement