രസതന്ത്രത്തില്‍ പിഎച്ച്ഡി ബിരുദം നേടി കര്‍ഷക; ഇത് വെല്ലുവിളികളെ അതിജീവിച്ച വിജയം

Last Updated:

പഠിക്കാനുള്ള തന്റെ തീരുമാനത്തെ എല്ലാ രീതിയിലും പിന്തുണച്ച ഭര്‍ത്താവ് ശിവപ്രസാദിനോടാണ് ഇതിനെല്ലാം താന്‍ കടപ്പെട്ടിരിക്കുന്നത് എന്ന് ഭാരതി പറയുന്നു.

കഷ്ടപ്പാടുകള്‍ക്കിടയിലും കഠിനാധ്വാനം കൊണ്ട് സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ച ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഒരു യുവതിയുടെ കഥയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. കൃഷിപ്പണിയെടുത്തും മറ്റ് പല ജോലികള്‍ ചെയ്തും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഈ യുവതി ഇന്ന് രസതന്ത്രത്തില്‍ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ്.
അനന്ത്പൂരിലെ നഗുലഗുഡം ഗ്രാമനിവാസിയായ ഭാരതിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് ഭാരതിയുടെ ഈ നേട്ടത്തിന് പിന്നിൽ.
ചെറുപ്പത്തില്‍ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഭാരതി ഏറെ കഷ്ടപ്പെട്ടിരുന്നു. ഭാരതിയ്ക്ക് താഴെ 2 സഹോദരങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ മികച്ച രീതിയിൽ പഠിക്കാന്‍ ഭാരതിയ്ക്ക് കഴിഞ്ഞില്ല. വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലായി പ്ലസ്ടു വരെയുള്ള പഠനം പൂര്‍ത്തിയാക്കിയ ഭാരതി വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹവും കഴിച്ചു. ഏറെ വൈകാതെ അമ്മയുമായി.
advertisement
എന്നാല്‍ ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തിലും പഠനത്തോടുള്ള തന്റെ താത്പര്യം വിട്ടുകളയാന്‍ ഭാരതി തയ്യാറായില്ല. കൃഷിപ്പണിയെടുത്ത് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഭാരതി തീരുമാനിച്ചു. ശേഷം എസ്എസ്ബിഎന്‍ കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ ഭാരതിയുടെ അര്‍പ്പണബോധവും കഷ്ടപ്പാടും അധ്യാപകര്‍ക്കും അറിയാമായിരുന്നു. അതിരാവിലെ എഴുന്നേറ്റ് വീട്ടിലെ ജോലികളും കുഞ്ഞിന്റെ കാര്യവും നോക്കിയ ശേഷമാണ് ഭാരതി കോളേജിലെത്തിയിരുന്നത്. വീട്ടില്‍ നിന്നും കിലോമീറ്റര്‍ കാല്‍നടയായി നടന്നാണ് ഭാരതി അടുത്തുള്ള ബസ്റ്റാന്‍ഡിലെത്തിയിരുന്നത്. ഏകദേശം 30 കിലോമീറ്റര്‍ അകലെയായിരുന്നു ഭാരതിയുടെ കോളേജ്. ബിരുദാനന്തരബിരുദം കഴിഞ്ഞപ്പോള്‍ പിഎച്ച്ഡിയ്ക്ക് പോകണമെന്ന് അധ്യാപകര്‍ ഭാരതിയെ ഉപദേശിച്ചു. അങ്ങനെയാണ് ശ്രീകൃഷ്ണ ദേവരാജ് സര്‍വകലാശാലയില്‍ ഭാരതി പിഎച്ച്ഡിയ്ക്ക് ചേര്‍ന്നത്.
advertisement
പഠിക്കാനുള്ള തന്റെ തീരുമാനത്തെ എല്ലാ രീതിയിലും പിന്തുണച്ച ഭര്‍ത്താവ് ശിവപ്രസാദിനോടാണ് ഇതിനെല്ലാം താന്‍ കടപ്പെട്ടിരിക്കുന്നത് എന്ന് ഭാരതി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാരതിയുടെ പ്രതികരണം.
” സര്‍വകലാശാലയില്‍ അധ്യാപികയായി ജോലി ചെയ്യണം എന്നാണ് തന്റെ ആഗ്രഹം. വിദ്യാഭ്യാസം കൊണ്ട് മാത്രമേ സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാനാകൂ എന്നെനിക്ക് അറിയാമായിരുന്നു. സാമ്പത്തിക പരാധീനതകള്‍ ഉണ്ടായിട്ടും ഉന്നതവിദ്യാഭ്യാസം നേടാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസച്ചെലവുകള്‍ക്കായി ജോലി ചെയ്തിരുന്നു. പിന്നെ സ്‌കോളര്‍ഷിപ്പുകള്‍ കൂടി ലഭിച്ചത് വളരെ ആശ്വാസമായി,” ഭാരതി പറഞ്ഞു.
advertisement
കര്‍ഷകനാണ് ഭാരതിയുടെ ഭര്‍ത്താവ് ശിവപ്രസാദ്. എന്നാൽ ഇവർക്ക് സ്വന്തമായി കൃഷിഭൂമിയില്ല. തന്റെ ഭാര്യയുടെ നേട്ടത്തില്‍ അതീവ സന്തോഷവാനാണ് ഇദ്ദേഹം. വലിയ സ്വപ്‌നങ്ങള്‍ നേടിയെടുക്കണമെന്ന് ആഗ്രഹിച്ചയാളാണ് തന്റെ ഭാര്യയെന്നും ഇന്ന് ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണെന്നും ശിവപ്രസാദ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Career/
രസതന്ത്രത്തില്‍ പിഎച്ച്ഡി ബിരുദം നേടി കര്‍ഷക; ഇത് വെല്ലുവിളികളെ അതിജീവിച്ച വിജയം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement