അഞ്ചാം വയസിൽ വലതു കൈ നഷ്ടപ്പെട്ടു; ഇന്ന് UPSC പരീക്ഷയിൽ 760-ാം റാങ്ക്; മലയാളി പെൺകുട്ടിയുടെ വിജയകഥ

Last Updated:

അഞ്ചാം വയസ്സിൽ ഒരു ബസ് അപകടത്തിലാണ് അഖിലക്ക് വലതു കൈ നഷ്ടപ്പെട്ടത്. എന്നിട്ടും ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്ന് ജയിക്കാൻ അഖിലക്ക് കഴിഞ്ഞു.

യു‌പി‌എസ്‌സി ഫലപ്രഖ്യാപനം വന്നത് മുതൽ ആശ്ചര്യകരമായ പല വിജയഗാഥകളും നമ്മൾ അറിയുന്നുണ്ട്. അതിലൊന്നാണ് 2022 ലെ യുപിഎസ്‍സിപരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 760 ആം റാങ്ക് കരസ്ഥമാക്കിയ അഖിലയുടെ കഥ. അവൾക്കുണ്ടായ അപകടം മൂലം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകില്ല
എന്നായിരുന്നു പലരും കരുതിയത്.  അഞ്ചാം വയസ്സിൽ ഒരു ബസ് അപകടത്തിലാണ് അഖിലക്ക് വലതു കൈ നഷ്ടപ്പെട്ടത്. എന്നിട്ടും ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്ന് ജയിക്കാൻ അഖിലക്ക് കഴിഞ്ഞു.
തിരുവനന്തപുരം സ്വദേശിയാണ് അഖില. അച്ഛൻ കെ ബുരാരി കോട്ടൺ ഹിൽ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിന്റെ മുൻ പ്രിൻസിപ്പലാണ്. 2000 സെപ്‌റ്റംബർ 11-ന്‌ ഉണ്ടായ വാഹനാപകടത്തിൽ അഖിലക്ക് വലതുകൈ നഷ്‌ടപ്പെട്ടു. ജർമ്മനിയിൽ നിന്നുള്ള ഡോക്ടർമാരുടെ ഒരു സംഘം ഉൾപ്പെടെ വിദഗ്ധർ ആവുന്നത്ര ശ്രമിച്ചിട്ടും കൈ ശരിയാക്കാൻ കഴിഞ്ഞില്ല.
advertisement
പക്ഷേ ആ അപകടം അവളുടെ ധൈര്യം ചോർത്തിയില്ല. അഖില അവളുടെ ദൈനംദിന ജോലികൾ ഇടതു കൈകൊണ്ട് ചെയ്യാൻ തുടങ്ങി. മാത്രമല്ല ഇടതുകൈ കൊണ്ട് തന്നെ എഴുതാൻ പരിശീലിക്കാനും തുടങ്ങി. ബോർഡ് പരീക്ഷകളിൽ നല്ല സ്കോറോടെ വിജയിക്കുകയും ഇന്റഗ്രേറ്റഡ് മാസ്റ്റർ ബിരുദത്തിനായി മദ്രാസിലെ ഐഐടിയിൽ ചേരുകയും ചെയ്തു.
ഈ സമയത്ത്, അവളുടെ ഒരു അദ്ധ്യാപകൻ അവളെ യു‌പി‌എസ്‌സി സിവിൽ സർവീസ് പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ചു. എല്ലാ വിവരങ്ങളും സ്വയം അന്വേഷിച്ച് കണ്ടെത്തിയ അഖില യു.പി.എസ്.സിക്ക് തയ്യാറെടുക്കാൻ തുടങ്ങി. താൻ 2019ൽ തന്നെ തയ്യാറെടുപ്പ് ആരംഭിച്ചതായും 2020, 2021, 2022 വർഷങ്ങളിൽ യു‌പി‌എസ്‌സി-യ്ക്ക് ശ്രമിച്ചതായും ഒരു അഭിമുഖത്തിൽ അഖില പറഞ്ഞു. മൂന്ന് ശ്രമങ്ങളിലും പ്രിലിമിനറി പരീക്ഷ വിജയിച്ചെങ്കിലും മെയിൻ പരീക്ഷയിൽ വിജയിച്ചില്ല. ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റ സന്തോഷത്തിലാണ് അഖില.
advertisement
യുപിഎസ്‍സി പരീക്ഷക്ക് വളരെയധികം കഠിനാധ്വാനം ആവശ്യമാണ് എന്ന് അഖില ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരുപാട് സമയം തുടർച്ചയായി പഠനത്തിന് ഇരിക്കുന്നത് അവൾക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. പരീക്ഷ സമയത്ത് മൂന്നോ നാലോ മണിക്കൂർ തുടർച്ചയായി ഇരിക്കുമ്പോളെല്ലാം വലിയ വേദന ഉണ്ടായിരുന്നു. തന്റെ ഇടതുകൈ ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടും നടുവേദനയും എല്ലാം വെല്ലുവിളിയായിരുന്നു.
മൂന്ന് നാല് മണിക്കൂർ പരീക്ഷ എഴുതുക എന്നതായിരുന്നു പ്രധാനപ്രശ്‌നമെന്ന് അഖില പറഞ്ഞു. ”ഞാൻ തളർന്നു, ശരീരം വേദനിക്കാൻ തുടങ്ങി. നാലാമത്തെ മെയിൻ പരീക്ഷയ്ക്ക് മൂന്ന് ദിവസം തുടർച്ചയായി എഴുതേണ്ടി വന്നു. തീർച്ചയായും അത് എനിക്ക് ഒരു വെല്ലുവിളിയായിരുന്നു” , അഖില പറഞ്ഞു.
advertisement
ഒരു ഐ‌എ‌എസ് ഓഫീസറാകുക എന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും അതിന് വേണ്ടി വീണ്ടും യു‌പി‌എസ്‌സിക്ക് തയ്യാറെടുക്കുമെന്നും തന്റെ സ്വപ്ന ജോലി നേടുന്നതിൽ വിജയിക്കുന്നത് വരെ പരിശ്രമിക്കുമെന്നും അഖില ദൃഢനിശ്‌ചയത്തോടെ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Career/
അഞ്ചാം വയസിൽ വലതു കൈ നഷ്ടപ്പെട്ടു; ഇന്ന് UPSC പരീക്ഷയിൽ 760-ാം റാങ്ക്; മലയാളി പെൺകുട്ടിയുടെ വിജയകഥ
Next Article
advertisement
Mohsin Naqvi| ആരാണ് മൊഹ്‌സിൻ നഖ്‌വി? ഇന്ത്യയുടെ ഏഷ്യാ കപ്പ് ട്രോഫിയുമായി കടന്നുകളഞ്ഞ എസിസി മേധാവിയും പാക് മന്ത്രിയും
ആരാണ് മൊഹ്‌സിൻ നഖ്‌വി? ഇന്ത്യയുടെ ഏഷ്യാ കപ്പ് ട്രോഫിയുമായി കടന്നുകളഞ്ഞ എസിസി മേധാവിയും പാക് മന്ത്രിയും
  • മൊഹ്‌സിൻ നഖ്‌വി, എസിസി ചെയർമാനും പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും, ഇന്ത്യക്കെതിരെ നിലപാട് സ്വീകരിക്കുന്നു.

  • സൂര്യകുമാർ യാദവ് നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതോടെ നാടകീയ സംഭവങ്ങൾ അരങ്ങേറി.

  • ബിസിസിഐ, നഖ്‌വിയുടെ നടപടിയെതിരെ അടുത്ത ഐസിസി യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും.

View All
advertisement