Career Guidance: നിയമ മേഖലയിലെ കോഴ്സുകളും സാധ്യതകളും

Last Updated:

(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.
 നിയമം വഴിതുറക്കും
ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി
കേരളത്തിലെ യുവാക്കളെ സംബന്ധിച്ചിടത്തോളം ആകാംഷയോടെ കടന്നു വരുന്ന  പരീക്ഷയാണ് അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി  പ്രവേശന പരീക്ഷ. പ്ലസ്ടു പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് നിയമമേഖലയില്‍  കടന്നുകൂടാനുള്ള അവസരമാണ് എല്‍എല്‍ബി പ്രവേശന പരീക്ഷ ഒരുക്കുന്നത്.ലക്‌സ് ബീഗം ബാക്കിലേറിയസ് എന്ന ലാറ്റിന്‍  പദത്തിന്റെ ചുരുക്കി. രൂപമാണ് എല്‍എല്‍ബി അഥവാ ബാച്ചിലര്‍ ഓഫ് ലോ. കേരളത്തിലെ നിയമകലാലയങ്ങളില്‍ ത്രിവത്സര എല്‍.എല്‍.ബിയും പഞ്ചവത്സര എല്‍എല്‍ബിയും അതു കഴിഞ്ഞാല്‍ എല്‍എല്‍എം എന്ന മാസ്റ്റര്‍ ബിരുദവുമാണ് നിലവിലുളഅള പ്രധാന കോഴ്‌സുകള്‍.ധാരാളം  ജോലി സാധ്യതകള്‍ ഈ മേഖലയില്‍ നിലവിലുണ്ട്.
advertisement
എല്‍.എല്‍.എം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് യുജിസി- സിബിഎസ്ഇ എലിജിബിലിറ്റി ടെസ്റ്റും കൂടി വിജയിച്ചാല്‍ നിയമ കലാലയങ്ങളില്‍ അധ്യാപകരായി പ്രവേശിക്കാം. എല്‍എല്‍ബി ബിരുദമെടുക്കുന്നവര്‍ക്ക് ബാങ്കുകളിലും ഇതര സ്ഥാപനങ്ങളിലും  ലീഗല്‍ / ഓഫീസര്‍മാരായി  ജോലി ലഭിക്കും. എല്‍എല്‍ബി ബിരുദം എടുത്തു കഴിഞ്ഞാല്‍ മുന്‍സിഫ്- മജിസ്‌ട്രേറ്റ് പരിക്ഷയെഴുതി ജഡ്ജിമാരായും സേവനം അനുഷ്ടിക്കാം. സീനിയര്‍ അഡ്വക്കേറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പല കമ്മീഷനുകള്‍ക്കും  നേതൃത്വം കൊടുക്കാം. കേരളാ ബോര്‍ കൗണ്‍സിലില്‍ നിന്നും എന്റോള്‍ ചെയ്താല്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമുള്ള കോടതികളിലും  സുപ്രീം  കോടതികളിലും അഭിഭാഷകരുമാകാം.
advertisement
നിയമ  കലാലയങ്ങള്‍
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാരുമായി ധാരണയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ്  സ്വകാര്യ കലാലയങ്ങള്‍ ഇവയാണ്. തിരുവനന്തപുരം ജില്ലയില്‍ പാറശ്ശാലയില്‍ സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ്, കേരളാ ലോ അക്കാദമി ലോ  കോളേജ് പോരൂര്‍ക്കട, നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് കോഝേജ് ഓഫ് ലോ, മലപ്പുറം  ജില്ലയിലെ കുറ്റിപ്പുറത്തെ കെ.എം. സി.ടി ലോ കോളേജ്, കൊല്ലം ജില്ലയിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, കൊട്ടിയത്തെ എന്‍എസ്എസ് ലോ കോളേജ് പത്തനംതിട്ടയിലെ മൊണ്ട് സിയോന്‍ ലോ കോളേജ്, ഇടുക്കി  ജില്ലയിലെ തൊടുപുഴ അല്‍അസ്ഹര്‍ ലോ കോളേജ് മുത്താരംകുന്നിലെ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ, കോട്ടയത്തെ സിഎസ്.ഐ കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, എറണാകുളം പൂത്തോട്ടയിലെ ശ്രീനാരായമ  ലോ കോളേജ്, ആലുവയിലെ ഭാരത് മാതാ സ്‌കൂള്‍ ഓഫ്  ലീഗല്‍ സ്റ്റഡീസ്, കോഴിക്കോട്ടുള്ള ഭവാന്‍സ് എന്‍എപല്‍ക്കിവാല അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്.
advertisement
സര്‍ക്കാര്‍ കോളേജുകളില്‍ 80 സീറ്റ് വീതവും കൊല്ലം ലീഗല്‍ സ്റ്റഡീസില്‍ 90 സീറ്റും കോഴിക്കോടും വാലാഞ്ചിറയിലുള്ള കോളേജുകളില്‍ 50 സീറ്റ് വീതവും മലപ്പുറം കോളേജില്‍ 50 സീറ്റും മറ്റ് കോളേജുകളിലെല്ലാം 30 സീറ്റ് വീതവുമാണുള്ളത്. എല്‍എല്‍ബിക്കുള്ള ആവശ്യകത നോക്കുമ്പോള്‍ ഈ സീറ്റുകള്‍ തീര്‍ത്തും അപര്യാപ്തമാണ്. സര്‍ക്കാരിതര  കലാലയങ്ങളിലെ പകുതി സീറ്റുകള്‍ എല്‍എല്‍ബി പ്രവേശനപരീക്ഷയെഴുതി ജയിക്കുന്നവര്‍ക്ക് മാറ്റിവച്ചിട്ടുണ്ട്.
യോഗ്യത
അപേക്ഷകന്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ, പ്ലസ്ടു പരീക്ഷയോ പാസായിരിക്കണം. അവസാന പരീക്ഷയെഴുതുന്നവര്‍ക്കും പ്രവേശന  പരീക്ഷയെഴുതാം. എന്നാല്‍ പ്രവേശന സമയത്ത് പ്രസ്തുത പരീക്ഷ പാസായതിന്റെ രേകകള്‍ ഹാജരാക്കണം. പൊതുവിഭാഗത്തിലുളളവര്‍ 45 ശതമാനം പട്ടികജാതി-വര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍ 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷകന്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ 17 വയസ്സ് തികഞ്ഞിരിക്കണം. എന്നാല്‍ ഉയര്‍ന്ന പ്രായപരിധിയില്ല.
advertisement
പൊതുവിഭാഗത്തില്‍പ്പെടുന്നവരും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും പരീക്ഷയ്ക്ക് 600 മാര്‍ക്കിന്റെ 10 ശതമാനമെങ്കിലും നേടിയിരിക്കണം. എന്നാല്‍ പട്ടികജാതി- വര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍ അഞ്ചു ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. എല്ലാ ലോ കോളേജുകളിലും മൂന്നു ശതമാനം സീറ്റുകള്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സംവരണ തോത് ചുവടെ ചേര്‍ക്കുന്നു. (ശതമാനത്തില്‍) സ്റ്റേറ്റ് മെറിറ്റ്-64 എസ്ബിസി-26), ഈഴവ- 9, മുസ്ലീം-8, ഒബിസി ഹിന്ദു-5, ലത്തീന്‍ കത്തോലിക്ക-2 ഒബിസി ക്രിസ്ത്യന്‍ 2, കുടുംബി- 1 പട്ടികജതി-8-10, പട്ടികവര്‍ഗ്ഗം-2. സര്‍ക്കാര്‍ ലോ കോളേജുകളില് വിമുക്തഭടന്മര്‍ക്കും അവരുടെ കുട്ടികള്‍ക്കും അന്ധന്മാര്‍, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍പ്പെടുന്നവര്‍, വിരമിച്ച പാരാമിലിറ്ററി ഉദ്യോഗസ്ഥര്‍, അവരുടെ  കുട്ടികള്‍ ലക്ഷദ്വീപില്‍ നിന്നും വരുന്നവര്‍ ഇവര്‍ക്കെല്ലാം ഓരോരോ സീറ്റ് വീതം നീക്കിവച്ചിട്ടുണ്ട്.
advertisement
ലോ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന പ്ലസ്ടു/ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പരീക്ഷ എഴുതണം. പരീക്ഷയില്‍  ലഭിക്കുന്ന റാങ്കിന്റെ നിലവാരത്തിലായിരിക്കും പ്രവേശനം.
പരീക്ഷാ രീതി
മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒബ്ജക്ടീവ് പരാക്ഷ അതില്‍ ജനറല്‍  ഇംഗ്ലീഷ് 65 മാര്‍ക്കിനും പൊതുവിജ്ഞാനം- 65 മാര്‍ക്കും നിയമ അഭിരുചി- 70 മാര്‍ക്കിനും ഒ.എം.ആര്‍ ഉത്തരക്കടലാസില്‍ നാല് ഉത്തരങ്ങളോടുകൂടിയ ചോദ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഉത്തരം മാര്‍ക്ക് ചെയ്യണം.പരീക്ഷ കഴിഞ്ഞാല്‍ ഉത്തരസൂചിക കമ്മീഷണറുടെ  വെബ്‌സൈറ്റില്‍  പ്രസിദ്ധപ്പെടുത്തും.  പരീക്ഷചോദ്യങ്ങളെക്കുറിച്ച് പരീക്ഷാര്‍ത്ഥിക്ക് പരാതിയുണ്ടെങ്കില്‍ ഓരോ ചോദ്യത്തിനും 100 രൂപ നിരക്കില്‍ കമ്മിഷണറുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഉത്തര സൂചിക പ്രസിദ്ധപ്പെടുത്തി അഞ്ചു ദിവസത്തിനകം അപേക്ഷിക്കണം.
advertisement
ഓരോ ശരിയുത്തരത്തിനും മൂന്ന് മാര്‍ക്ക് വീതം ലഭിക്കും. തെറ്റായ ഉത്തരത്തിന് 1 മാര്‍ക്ക്  നഷ്ടപ്പെടും. ഉത്തരം ഒന്നും ല്‍ മാര്‍ക്ക് നഷ്ടപ്പെടുകയില്ല. ഒന്നില്‍ കൂടുതല്‍ ഉത്തരം എഴുതിയാലും തെറ്റായ ഉത്തരമായേ  പരിഗണിക്കുകയുളഅളു. അദ്മിഷന്‍  ലിസ്റ്റ്  തയ്യാറാക്കുമ്പോള്‍ പരീക്ഷാര്‍ത്ഥികള്‍ തുല്യമായി മാര്‍ക്ക് നേടിയാല്‍ ആദ്യം നിയമ അഭിരുചി വിഷയത്തില്‍ നേടിയ മാര്‍ക്ക് വിലയിരുത്തി മുന്‍തൂക്കം ശരിയാവുന്നില്ലെങ്കില്‍ ഇംഗ്ലീഷിന് നേടിയ മാര്‍ക്ക്  പരിഗണിക്കും. അതിലും ശരിയായില്ലെങ്കില്‍ പരീക്ഷാര്‍ത്ഥിയുടെ പ്രായപരിധി നോക്കി ഉയര്‍ന്ന പ്രായമുള്ളയാള്‍ക്ക് മുന്‍ഗണന നല്‍കും.
മലയാളം വാർത്തകൾ/ വാർത്ത/Career/
Career Guidance: നിയമ മേഖലയിലെ കോഴ്സുകളും സാധ്യതകളും
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement