• HOME
  • »
  • NEWS
  • »
  • career
  • »
  • Career | സ്റ്റോക്ക് മാര്‍ക്കറ്റിൽ കരിയർ കെട്ടിപ്പടുക്കാം; ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ മികച്ച കോഴ്‌സുകള്‍

Career | സ്റ്റോക്ക് മാര്‍ക്കറ്റിൽ കരിയർ കെട്ടിപ്പടുക്കാം; ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ മികച്ച കോഴ്‌സുകള്‍

ഷെയര്‍ മാര്‍ക്കറ്റില്‍ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആദ്യം എന്താണ് ഓഹരി വിപണിയെന്നും സ്റ്റോക്ക് മാർക്കറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അറിയണം.

  • Share this:

    ബോര്‍ഡ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കുന്നതോടെ സ്കൂളുകളിൽ നിന്ന് കോളേജുകളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. ഇതിന്റെ ആദ്യപടിയാണ് ഒരു കരിയര്‍ തിരഞ്ഞെടുക്കുകയെന്നത്. നിങ്ങൾക്ക് അനുയോജ്യമായ ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കുന്നതിനായി ഓരോ ആഴ്ചയും ഞങ്ങള്‍ നിങ്ങള്‍ക്കായി പുതിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പരിചയപ്പെടുത്തുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ട്വിറ്ററിലെ @News18dotcom എന്ന പേജുമായി ബന്ധപ്പെടാവുന്നതാണ്.

    ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ അത് വളരെ വേഗത്തില്‍ വര്‍ധിക്കുമെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ചിലര്‍ക്കെങ്കിലും അതിനെക്കുറിച്ച് അറിവുണ്ടാകും. ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ച് അറിവുള്ളവര്‍ക്ക് ഇതില്‍ നിന്ന്‌ പണം സമ്പാദിക്കാനും കഴിയും.

    Also Read – ഒരേ സമയം 2 വിഷയത്തിൽ ബി.എഡ്; അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാം

    ഒരു ബിസിനസ്സില്‍ പണം നിക്ഷേപിക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തില്‍ പണം നിക്ഷേപിക്കുന്ന വ്യക്തിക്കും പങ്കുണ്ട്. ഇതിനെയാണ് ‘ഷെയര്‍’ എന്ന് വിളിക്കുന്നത്. അതുപോലെ തന്നെ, നിലവില്‍ പ്രവര്‍ത്തിക്കുന്നതോ പുതിയതോ ആയ കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്ന ഏതൊരാളും അതിന്റെ ഓഹരിയുടമയാകും. കമ്പനിയുടെ ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്കിടയില്‍ ബ്രോക്കര്‍മാരും പ്രവര്‍ത്തിക്കുന്നു. ഷെയര്‍ മാര്‍ക്കറ്റില്‍ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആദ്യം എന്താണ് ഓഹരി വിപണിയെന്നും സ്റ്റോക്ക് മാർക്കറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അറിയണം.

    ഓഹരി വിപണി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന കോഴ്‌സുകള്‍ പരിചയപ്പെടാം:

    ഡിപ്ലോമ ഇന്‍ സ്റ്റോക്ക് മാര്‍ക്കറ്റ്: ഈ കോഴ്‌സിന്റെ കാലാവധി 12 മാസമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശമ്പളം 25,000 മുതല്‍ 40,000 രൂപ വരെയാണ്.

    എന്‍എസ്ഇ അക്കാദമി: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് എന്‍എസ്ഇ വിവിധ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. അവയിൽ ചിലത് താഴെ പറയുന്നവയാണ്.

    1. എന്‍എസ്ഇ അക്കാദമിയുടെ സര്‍ട്ടിഫൈഡ് മാര്‍ക്കറ്റ് പ്രൊഫഷണല്‍ (NCMP)

    2. എന്‍എസ്ഇ അക്കാദമി ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിംങ് സര്‍ട്ടിഫിക്കേഷന്‍

    3. എന്‍സിഎഫ്എം ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, അഡ്വാന്‍സ്ഡ് കോഴ്‌സുകള്‍.

    4. എന്‍എസ്ഇ ഫിന്‍ബേസിക്

    5. സര്‍ട്ടിഫൈഡ് മാര്‍ക്കറ്റ് പ്രൊഫഷണല്‍ എന്‍സിഎംപി

    6. പ്രൊവിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

    പ്രാക്ടിക്കൽ, ഓണ്‍ലൈന്‍ ടെസ്റ്റിംഗ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിക്കുറിച്ചുള്ള വ്യക്തമായ ധാരണ എന്നിവ വാഗ്ദാനം ചെയ്യുന്ന കോഴ്സുകളാണിവ.

    ബിഎസ്ഇ അക്കാദമി: ബിഎസ്ഇ അക്കാദമിയും നിരവധി കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപകർക്കും വിപണിയെക്കുറിച്ച് കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കുമായി നിരവധി കോഴ്സുകള്‍ ബിഎസ്ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരം സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ ചിലത് താഴെ പറയുന്നവയാണ്.

    1. റിസ്‌ക് മാനേജ്‌മെന്റ്

    2. ഫണ്ടമെന്റല്‍ അനാലിസിസ്

    3. ടെക്‌നിക്കല്‍ അനാലിസിസ്

    4. സ്റ്റോക്ക് മാർക്കറ്റ്

    5. ബോണ്ട് മാര്‍ക്കറ്റ്

    6. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്

    7. ഇക്വിറ്റി റിസര്‍ച്ച്

    എന്‍ഐഎഫ്എം: 1993-ല്‍ ധനമന്ത്രാലയം ആരംഭിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സും വിവിധ സ്റ്റോക്ക് മാര്‍ക്കറ്റ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയിൽ ചിലതാണ് താഴെ പറയുന്നവ.

    1. ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ

    2. റിസേര്‍ച്ച് അനാലിസിസില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ

    3. മാനേജ്‌മെന്റിൽ ഫെല്ലോ പ്രോഗ്രാം (FPM)

    4. എന്‍ഐഎഫ്എം സര്‍ട്ടിഫൈഡ് ഫണ്ടമെന്റല്‍ അനാലിസിസ്

    5. എന്‍ഐഎഫ്എം സര്‍ട്ടിഫൈഡ് ടെക്‌നിക്കല്‍ അനലിസ്റ്റ്

    6. എന്‍ഐഎഫ്എം സര്‍ട്ടിഫൈഡ് സ്മാര്‍ട്ട് ഇന്‍വെസ്റ്റര്‍

    7. എന്‍ഐഎഫ്എം സര്‍ട്ടിഫൈഡ് പ്രിപ്പറേഷന്‍ മൊഡ്യൂള്‍

    Published by:Arun krishna
    First published: