തമിഴ്നാട്ടിലെ ഈ വർഷത്തെ എഞ്ചിനീയറിംഗ് പ്രവേശനം അവസാനിച്ചു; 50,000 ലധികം സീറ്റ് ഒഴിവ്

Last Updated:

സംസ്ഥാനത്ത് ആകെയുള്ള 1,44,652 സീറ്റുകളില്‍ 50,514 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടിലെ ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ് പ്രവേശനം അവസാനിച്ചതോടെ വിവിധ കോളേജുകളിലായി 50,000 ലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ആകെയുള്ള 1,44,652 സീറ്റുകളില്‍ 50,514 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. ഈ വര്‍ഷം 65.08% സീറ്റുകളിലേക്കും പ്രവേശനം നടന്നു. ഇത് കഴിഞ്ഞ 5 വര്‍ഷത്തെ കണക്കുകളേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം 59.90 % സീറ്റുകളിലേക്കാണ് വിദ്യാർത്ഥികൾ പ്രവേശനം നേടിയത്. എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ ചേരാനുള്ള വിദ്യാര്‍ത്ഥികളുടെ താല്‍പര്യം വര്‍ധിച്ചതായാണ് ഇത്തവണത്തെ കണക്കുകളിൽ നിന്ന് മനസിലാകുന്നതെന്ന് അക്കാദമിക് വിദഗ്ധര്‍ പറഞ്ഞു.
എന്നാല്‍ ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ് പ്രവേശനം അവസാനിച്ചപ്പോള്‍ 16 കോളേജുകളിൽ മാത്രമേ മുഴുവൻ സീറ്റുകളിലും പ്രവേശനം പൂർത്തിയായുള്ളൂ. കഴിഞ്ഞ വര്‍ഷം ഇത് 12 ആയിരുന്നു. മൊത്തം 11 കോളേജുകള്‍ക്ക് ഈ വര്‍ഷം ഒരു സീറ്റില്‍ പോലും അഡ്മിഷന്‍ ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം ഇത് 14 കോളേജുകളായിരുന്നു. കണക്കുകള്‍ പ്രകാരം,സംസ്ഥാനത്തെ 68 കോളേജുകള്‍ 95 ശതമാനത്തിലധികം സീറ്റുകളില്‍ പ്രവേശനം നല്‍കി, 104 കോളേജുകള്‍ 90 ശതമാനത്തിലധികവും, 186 കോളേജുകള്‍ 80 ശതമാനത്തിലധികവും , 263 കോളേജുകളില്‍ 50 ശതമാനത്തിലധികം സീറ്റുകളില്‍ പ്രവേശനം നല്‍കി. ഡിണ്ടിഗല്‍, അരിയല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളേജായ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന് തങ്ങളുടെ 50 ശതമാനം സീറ്റുകളിൽ പോലും വിദ്യാർത്ഥികളെ ലഭിച്ചില്ല.
advertisement
’10 ശതമാനത്തില്‍ താഴെ സീറ്റുകള്‍ നികത്തിയ കോളേജുകള്‍ അണ്ണാ സര്‍വകലാശാല അവലോകനം ചെയ്യണം. കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയ്ക്കാണ് വിദ്യാര്‍ഥികള്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത്. 45 ശതമാനം അഡ്മിഷനും കംപ്യൂട്ടര്‍ സയന്‍സ്, ഐടി അനുബന്ധ കോഴ്സുകളിലേക്കാണ്. മെക്കാനിക്കല്‍, സിവില്‍ എന്നിവയ്ക്ക് അഡ്മിഷന്‍ കുറവായിരുന്നു. ഈ വര്‍ഷം കൂടുതല്‍ അഡ്മിഷന്‍ ലഭിച്ചത്, എഞ്ചിനീയറിംഗിനോടുള്ള വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചതായി സൂചിപ്പിക്കുന്നു’ എന്ന് കരിയര്‍ കണ്‍സള്‍ട്ടന്റ് ജയപ്രകാശ് ഗാന്ധി പറഞ്ഞു.
advertisement
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുടനീളമുള്ള 442 എഞ്ചിനീയറിംഗ് കോളേജുകളിലായി 21,9346 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതില്‍ 1,60,780 സീറ്റുകള്‍ ഏകജാലക കൗണ്‍സലിങ്ങ് വഴിയാണ് അഡ്മിഷന്‍ അനുവദിച്ചിരുന്നത്. ഇതില്‍ 1,48,721 സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും 12,059 സീറ്റുകള്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും 7.5 ശതമാനം സംവരണ സീറ്റുമാണ്. ഈ വര്‍ഷം ആകെ 95,046 സീറ്റുകളാണ് (വൊക്കേഷണല്‍ ഉള്‍പ്പെടെ) അനുവദിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ 80,951 വിദ്യാര്‍ത്ഥികള്‍ ജനറല്‍ കാറ്റഗറിയില്‍ കോളേജുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. സംവരണത്തിന് കീഴില്‍ 11,058 വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് അനുവദിക്കുകയും ഇതില്‍ 8,457 പേര്‍ പ്രവേശനം നേടുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Career/
തമിഴ്നാട്ടിലെ ഈ വർഷത്തെ എഞ്ചിനീയറിംഗ് പ്രവേശനം അവസാനിച്ചു; 50,000 ലധികം സീറ്റ് ഒഴിവ്
Next Article
advertisement
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
  • 14 കാരനായ വൈഭവ് സൂര്യവൻഷി 32 പന്തിൽ സെഞ്ച്വറി നേടി.

  • വെറും 42 പന്തിൽ 144 റൺസ് നേടി സൂര്യവൻഷി.

  • 343 സ്ട്രൈക്ക് റേറ്റിൽ 11 ഫോറും 15 സിക്‌സറും അടിച്ചു.

View All
advertisement