advertisement

Engineers’ Day | എഞ്ചിനിയേഴ്സ് ദിനം: IIT പ്രവേശന പരീക്ഷയിൽ യുവാക്കളുടെ താൽപര്യം കുറയുന്നു; എഞ്ചിനിയറിംഗിന്റെ പ്രഭ മങ്ങുന്നോ?

Last Updated:

എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മെയിനിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ നാല് വർഷമായി 11 ലക്ഷം എത്തിയിട്ടില്ല. മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളുടെ പ്രവേശന പരീക്ഷയിൽ പോലും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്

 (Representative image/PTI)
(Representative image/PTI)
ദശകങ്ങളായി ഇന്ത്യൻ യുവാക്കളുടെ പ്രിയപ്പെട്ട പഠനമേഖലയായിരുന്ന എഞ്ചിനിയറിംഗിൻ്റെ പ്രഭ മങ്ങുന്നു.  എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മെയിനിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ നാല് വർഷമായി 11 ലക്ഷം എത്തിയിട്ടില്ല. മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളുടെ പ്രവേശന പരീക്ഷയിൽ പോലും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. ഐഐടി പ്രവേശന പരീക്ഷയ്ക്ക് യോഗ്യതയുള്ളപ്പോൾ പോലും ജെഇഇ അഡ്വാൻസ്ഡ് ഉപേക്ഷിച്ച് തങ്ങളുടെ ഇഷ്ട വിഷയം തേടി എൻഐടിയിൽ പ്രവേശനം നേടിയിട്ടുണ്ട്.
ഓരോ വർഷവും ജെഇഇ മെയിനിലെ ടോപ്പർമാരായ രണ്ടര ലക്ഷം വിദ്യാർത്ഥികൾക്ക് ജെഇഇ അഡ്വാൻസ്ഡിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും. ഒന്നിലധികം പേർ ഈ യോഗ്യത മറികടക്കും എന്നതിനാൽ ഓരോ വർഷവും രണ്ടര ലക്ഷത്തിലധികം പേരാണ് ജെഇഇ അഡ്വാൻസ്ഡ് എഴുതാനുള്ള കടമ്പ കടക്കുന്നത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിൽ 1.8 ലക്ഷത്തിൽ കുറവ് വിദ്യാർത്ഥികൾ മാത്രമാണ് ഈ പരീക്ഷ എഴുതിയിട്ടുള്ളത്.
advertisement
കടുത്ത മത്സരവും കോച്ചിംഗിനുള്ള ഉയർന്ന ഫീസുമാണ് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഈ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് പിന്തിരിയാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. ജെഇഇ മെയിൻ എഴുതി അഡ്വാൻസ്ഡിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക്, മുൻനിര എൻഐടിയിൽ സീറ്റ് നേടാനുള്ള സാധ്യത കൂടുതലാണ്. ടയർ-3 ഐഐടിയിൽ പ്രവേശനം നേടേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുന്നതു പോലെയുള്ള കടുത്ത മത്സരം ഒഴിവാക്കാനും ഇത് സഹായിക്കും. എന്നിരുന്നാലും, മദ്രാസ്, ഡൽഹി, ബൊംബെ തുടങ്ങിയ മുൻനിര ഐഐടികളിലേക്കുള്ള മത്സരം കടുത്തതാണ്. കമ്പ്യൂട്ടർ സയൻസിനും അനുബന്ധ കോഴ്സുകൾക്കുമാണ് ഇവിടങ്ങളിൽ വൻ ഡിമാൻഡ്.
advertisement
കടുത്ത മത്സരമാകാം ഇതിനുള്ള ഒരു കാരണമെന്ന് എഐസിടിഇ മുൻ ചെയർപേഴ്സൺ അനിൽ സഹസ്രബുദ്ധെ പറഞ്ഞു. അപേക്ഷിക്കുന്ന ലക്ഷക്കണക്കിന് പേരിൽ 2.5 ലക്ഷം കുട്ടികൾക്ക് മാത്രമാണ് ജെഇഇ അഡ്വാൻസ്ഡിന് അവസരം ലഭിക്കുന്നത്. ഐഐടി പ്രവേശന ഘട്ടത്തിൽ ഇത് വീണ്ടും കുറയും.
“ഇതിനുള്ള പ്രധാന കാരണം അപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായതാകാം, 150 വിദ്യാർത്ഥികളിൽ ഏതാണ്ട് 149 പേർക്കും സീറ്റ് കിട്ടില്ല. പരിശീലനത്തിനായി വിദ്യാർത്ഥികൾ ധാരാളം പണവും സമയവും ചെലവാക്കാറുണ്ട്. ചെലവ് വളരെ കൂടുതലാണ്,” അടുത്തിടെ വിരമിച്ച സഹസ്രബുദ്ധെ പറഞ്ഞു. അത്രയും ബുദ്ധിമുട്ടാൻ താൽപ്പര്യമില്ലാത്തവർ ചിലപ്പോൾ സംസ്ഥാന തലത്തിലുള്ള എഞ്ചിനിയറിംഗ് കോളേജുകൾ തിരഞ്ഞെടുക്കുന്നുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഐഐടികളിലെ അപേക്ഷകർ കുറയുന്നത് കഴിവിൻ്റെ കുറവ് മാത്രമല്ല താൽപ്പര്യക്കുറവും സൂചിപ്പിക്കുന്നു. കരിയർ എന്ന നിലയിൽ പത്തു വർഷം മുൻപ് എഞ്ചിനിയറിംഗ് സുരക്ഷിത ഓപ്ഷനായിരുന്നെന്നും ഇന്ന് അത്ര സുരക്ഷിതമല്ലെന്നും 2022-ലെ ജെഇഇ മെയിൻ ടോപ്പർ പാർത്ഥ് ഭരദ്വാജ് ന്യൂസ് 18-നോട് പറഞ്ഞു.
മത്സരം ശക്തമായതിനാൽ കോച്ചിംഗ് ഇല്ലാതെ ദേശീയ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകൾ പാസാകാൻ കുട്ടികൾക്ക് കഴിയില്ല. എന്നാൽ, കോച്ചിംഗ് ക്ലാസുകൾക്കുള്ള ഉയർന്ന ഫീസ് പലർക്കും കൈയ്യെത്തി പിടിക്കാൻ കഴിയുന്നതിലും അകലെയാണ്. കഴിവുള്ള കുറച്ച് വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരുകളുടെയും മറ്റും സ്കോളർഷിപ്പ് ലഭിക്കുമെങ്കിലും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കോച്ചിംഗ് ലഭിക്കുന്നത് പലപ്പോഴും സ്വപ്നമായി അവശേഷിക്കും.
advertisement
എന്നാൽ, സ്കൂൾ പഠനവും ജെഇഇ പോലുള്ള പരീക്ഷകൾ പാസാകാനുള്ള അഭിരുചിയും തമ്മിലുള്ള വിടവ് നികത്തുകയാണ് തങ്ങൾ ചെയ്യുന്നതെന്നാണ് കോച്ചിംഗ് സെൻ്ററുകൾ പറയുന്നത്. സ്കൂൾ തലത്തിലുള്ള പഠനം കൊണ്ടു മാത്രം ഇത്തരം മത്സര പരീക്ഷകൾ ജയിക്കാനാവില്ലെന്നും അതിന് പ്രത്യേക പരിശീലനം ആവശ്യമാണെന്നും ഇൻസ്റ്റാപ്രെപ്സ് ബൈ 7 ക്ലാസുകളുടെ സ്ഥാപകനും ഐഐടി ബോംബെ പൂർവ്വ വിദ്യാർത്ഥിയുമായ അനൂപ് രാജ് പറഞ്ഞു.
അപേക്ഷിക്കാനുള്ള സമയക്കുറവും ഓൺലൈനിലൂടെ മാത്രം അപേക്ഷിക്കാനുള്ള ഓപ്ഷനും കാരണം നിരവധി വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരം പോലും നഷ്ടപ്പെടുന്നത് താൻ തന്നെ കണ്ടിട്ടുണ്ടെന്ന് ഒരു സാധാരണ പട്ടണത്തിൽ നിന്ന് ഐഐടിയിലെത്തി വിദ്യാഭ്യാസം പൂർത്തിയാക്കിയ അനൂപ് പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
Engineers’ Day | എഞ്ചിനിയേഴ്സ് ദിനം: IIT പ്രവേശന പരീക്ഷയിൽ യുവാക്കളുടെ താൽപര്യം കുറയുന്നു; എഞ്ചിനിയറിംഗിന്റെ പ്രഭ മങ്ങുന്നോ?
Next Article
advertisement
മറ്റാരുണ്ട് LDF അല്ലാതെ! നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ടാ​ഗ് ലൈൻ
മറ്റാരുണ്ട് LDF അല്ലാതെ! നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ടാ​ഗ് ലൈൻ
  • ഇടതുമുന്നണിയുടെ പുതിയ തിരഞ്ഞെടുപ്പ് മുദ്രാവാക്യം 'മറ്റാരുണ്ട് LDF അല്ലാതെ' എന്നതാണ്

  • വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും മുന്നോട്ട് വച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചു

  • മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന പ്രചാരണത്തിൽ വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്

View All
advertisement