നിർമാണ മേഖലയിലെ നൂതന കോഴ്സുകൾ പഠിക്കണോ? കൊല്ലം ചവറയിലെ IIIC പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം

Last Updated:

പരിശീലന പരിപാടിയിൽ വനിതകൾക്ക് ഫീസിളവ്

Photo: IIIC
Photo: IIIC
സംസ്ഥാന സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഐ.ഐ.ഐ.സി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ) യിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരം. ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്.
വിവിധ പ്രോഗ്രാമുകൾ
1. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ്
ബി.ടെക് /ബി.ഇ.സിവിൽ / ബി. ആർക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് , അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ് പ്രോഗ്രാം. ആറുമാസമാണ്, കാലാവധി
2.പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ
ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ പ്രോഗ്രാമിന് ബി.ടെക് /ബി.ഇ.സിവിൽ / ബി. ആർക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വർഷമാണ്, കാലാവധി.
advertisement
3.അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം
ആറുമാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റത്തിന് ബിടെക് /ബി.ഇ. സിവിൽ / ഡിപ്ലോമ സിവിൽ /സയൻസ് ബിരുദദാരികൾ /ബി.ആർക്ക് / ബി.എ. ജോഗ്രഫി എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
4.പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിംഗ്
ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിംഗ്,
ഏതെങ്കിലും വിഷയത്തിൽ ബി. ടെക് ബിരുദംനേടിയവർ / ബിഎസ് സി ഫിസിക്‌സ്, കെമിസ്ട്രി ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്നതാണ്.
advertisement
5.പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ് ആൻഡ് മാനേജ്‌മെന്റ്
ബി.ടെക്‌ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവർക്ക് മാനേജീരിയൽതല പരിശീലന പ്രോഗ്രാമായ പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ് ആൻഡ് മാനേജ്‌മെന്റ് കോഴ്സിന് അപേക്ഷിക്കാം.
6.ടെക്നിഷ്യൻ തല പരിശീലന പ്രോഗ്രാമുകൾ
പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ, പത്താം ക്ലാസ്സു വിജയിച്ചവർക്കും, ഐ ടി ഐ യോഗ്യതയുള്ളവർക്കും /ഐ ടി ഐ പരിശീലനം പൂർത്തീകരിക്കാത്തവർക്കും അപേക്ഷിക്കാവുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ, പത്താംക്ലാസ് /ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ഹൗസ് കീപ്പിംഗ് ട്രെയിനീ ലെവൽ 3 എന്നിങ്ങനെയുള്ള ടെക്നിഷ്യൻ തല പരിശീലനങ്ങളിലേക്കും അപേക്ഷിക്കാവുന്നതാണ്.
advertisement
വനിതകൾക്ക് ഫീസാനുകൂല്യം
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം, ഹൗസ് കീപ്പിംഗ് പരിശീലന പരിപാടിയിൽ വനിതകൾക്ക് 90 ശതമാനം ഫീസിളവുണ്ട്. ആനുകൂല്യം ലഭിക്കാൻ താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളിൽപ്പെടുന്നവരാണ് അപേക്ഷകർ എന്നു സാക്ഷ്യപ്പെടുത്തുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
a. കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ
b. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ews )/പട്ടിക ജാതി / പട്ടിക വർഗ / ഒ ബി സി വിഭാഗത്തിൽ പെടുന്നവർ
c.  കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ
advertisement
d. ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക
e. ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മ
f. വിധവ/വിവാഹ മോചനം നേടിയവർ
g. ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ
അപേക്ഷ സമർപ്പണത്തിന്
കൂടുതൽ വിവരങ്ങൾക്ക് 8078980000.
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
നിർമാണ മേഖലയിലെ നൂതന കോഴ്സുകൾ പഠിക്കണോ? കൊല്ലം ചവറയിലെ IIIC പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
പ്രതിശ്രുത വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
  • വിവാഹത്തിന് മുമ്പ് വരന്റെ പ്രണയവഞ്ചന അറിഞ്ഞ വധു, അതിഥികൾക്ക് മുന്നിൽ സന്ദേശങ്ങൾ വായിച്ചു.

  • വിവാഹ ദിവസം വധു, വരന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി, വഞ്ചനയെ എല്ലാവർക്കും അറിയിക്കാൻ തീരുമാനിച്ചു.

  • വധുവിന്റെ നാടകീയ നടപടി സോഷ്യൽ മീഡിയയിൽ വൈറലായി, നിരവധി പ്രതികരണങ്ങൾ ഉയർന്നു.

View All
advertisement