വിദേശ രാജ്യങ്ങളിലും ഐഐടികൾ; ഇപ്പോൾ അപേക്ഷിക്കാം

Last Updated:

മദ്രാസ് ഐഐടിയുടെ ഓഫ് കാമ്പസായി, ദക്ഷിണാഫ്രിക്കയിലെ സാൻസിബറിലാണ്, രാജ്യത്തിനു പുറത്തെ ആദ്യ ഐഐടി കാമ്പസ് വരുന്നത്

News18
News18
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ രാജ്യത്തെ മുന്തിയയിനം സ്ഥാപനങ്ങളായ ഐഐടികൾക്ക് രാജ്യാന്തര കാമ്പസുകൾ തുടങ്ങുകയാണ്. മദ്രാസ് ഐഐടിയുടെ ഓഫ് കാമ്പസായി, ദക്ഷിണാഫ്രിക്കയിലെ സാൻസിബറിലാണ്, രാജ്യത്തിനു പുറത്തെ ആദ്യ ഐഐടി കാമ്പസ് വരുന്നത്. വിദേശ രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പം ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്കും പ്രവേശനമുണ്ട്. ഐഐടി ഡൽഹിയുടെ ഓഫ് കാമ്പസ് അബുദാബിയിലും ഐഐടി ഖരഗ്പൂരിന്റെ ഓഫ് കാമ്പസ് മലേഷ്യയിലും ഈ വർഷം തന്നെ ഉണ്ടാവുമെന്നാണ്, പ്രതീക്ഷിക്കുന്നത്.
വിവിധ പ്രോഗ്രാമുകൾ
1.ബി.എസ്. (ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് )
2.എം.ടെക്.(ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് )
ഇതിൽ ബി.എസ്. ന് 50 സീറ്റും എം.ടെക്. ന് 20 സീറ്റും വീതമാണുള്ളത്.
പ്രവേശന രീതി
ഐ.ഐ.ടി. സാൻസിബർ നടത്തുന്ന സ്ക്രീനിങ്ങ് ടെസ്റ്റ് വഴിയാണ് പ്രവേശനം. ചെന്നൈ, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ദുബായ്, മസ്കറ്റ് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ടാകും. സ്‌ക്രീനിംഗ് ടെസ്റ്റിലൂടെ ഷോർട്ട് ലിസ്റ്റ്  ചെയ്യുന്നവരിൽ നിന്ന്  ഇന്റർവ്യൂ നടത്തിയാണ്, പ്രവേശനം നടത്തുക. ക്ലാസുകൾ ഈ വർഷം, ഒക്ടോബറിൽ തന്നെ തുടങ്ങും
advertisement
ട്യൂഷൻ ഫീസ്
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബി.എസ്. പ്രോഗ്രാമിന് പ്രതിവർഷം 12000 ഡോളറും എം.ടെക്.പ്രോഗ്രാമിന്
പ്രതിവർഷം 4000 ഡോളറും ടൂഷ്യൻ ഫീസായി ഒടുക്കേണ്ടതുണ്ട്. താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവുകൾ വേറെയും കാണണം. മികവുള്ള വിദ്യാർത്ഥികൾക്ക് ടൂഷ്യൻ ഫീസിന്റെ 80% വരെ സ്കോളർഷിപ്പ് ലഭിക്കും.
വെബ്സൈറ്റ്
അപേക്ഷ സമർപ്പണത്തിന്
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
advertisement
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
വിദേശ രാജ്യങ്ങളിലും ഐഐടികൾ; ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
  • പ്രധാനമന്ത്രി മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ശുശ്രൂഷയിൽ പങ്കെടുത്തു

  • ക്രിസ്മസിന്റെ ആത്മാവ് സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു

  • സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്ന് മോദി പറഞ്ഞു

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement