advertisement

JAM 2026| ഐഐഎസ്സിയിലേക്കും ഐഐടികളിലേക്കുമുള്ള വാതിൽ; 'ജാം' പരീക്ഷയ്ക്കായി തയാറെടുക്കാം

Last Updated:

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്

Rapid Read
JAM 2026
JAM 2026
രാജ്യത്തെ ഏറ്റവും നിലവാരമുള്ള ശാസ്ത്ര സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബംഗളൂരു കൂടാതെ രാജ്യത്തെ മികവുറ്റ പഠന കേന്ദങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) എന്നിവയിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജാം-2026) അപേക്ഷിക്കാറായി. 2026 -27 അധ്യയനവർഷത്തെ വിവിധ മാസ്റ്റേഴ്സ്/ പി.ജി / ഇൻ്റഗ്രേറ്റഡ് പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജാം, ഫെബ്രുവരി 15 ന് നടക്കും. അക്കാദമിക് മികവോടെ ശാസ്ത്ര -സാങ്കേതിക വിഷയങ്ങളിലും മറ്റും ബിരുദമുള്ളവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ജാം-2026 എഴുതാം. ഐ.ഐ.ടി ബോംബെയ്ക്കാണ്, പരീക്ഷ നടത്തിപ്പ് ചുമതല. പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജാം-2026)ന് സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 12 വരെ അപേക്ഷിക്കാം. പ്രവേശനം നൽകുന്ന സ്ഥാപനങ്ങളും മാസ്റ്റേഴ്സ് പ്രോഗ്രാമുകളും സീറ്റുകളും യോഗ്യത മാനദണ്ഡങ്ങളും വിശദമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങൾ
ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എസ്.സി ബംഗളൂരു അടക്കം വിവിധ മേഖലകളിലായി നടത്തുന്ന പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂർ, പരീക്ഷ കേന്ദ്രങ്ങളാണ്.
പരീക്ഷാരീതി
നിലവിൽ 2025 ഫെബ്രുവരി 15 ന് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജാം - 2026, രാവിലെയും ഉച്ചക്ക് ശേഷവും രണ്ടു സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഐ.ഐ.ടി ബോംബെയ്ക്കാണ്, പരീക്ഷ നടത്തിപ്പ്.  കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (CBT)കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ബയോ ടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ ഏഴ് പേപ്പറുകളാണുള്ളത്. ഒരാൾക്ക്
advertisement
ഒന്നോ രണ്ടോ ടെസ്റ്റ് പേപ്പറുകൾ തെരഞ്ഞെടുക്കാം. മൾട്ടിപ്പിള്‍  ചോയ്സ്, മൾട്ടിപ്പിൾ സെലക്ട് ന്യൂമെറിക്കൽ ആൻസർ ടൈപ് എനിങ്ങനെ 60 ചോദ്യങ്ങളുണ്ടാവും. 100 മാർക്കിനാണ് പരീക്ഷ. സമയം മൂന്നു മണിക്കൂർ. പരീക്ഷാ ഘടനയും സിലബസും കോഴ്സുകളും സെലക്ഷൻ നടപടികളുമടക്കം വെബ് സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്.
ജാം അഡ്മിറ്റ് കാർഡുകൾ ജനുവരി ആദ്യം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷഫലം മാർച്ച് 20ന് പ്രസിദ്ധപ്പെടുത്തും. ജാം സ്കോർ നേടിയവർക്കായുള്ള അഡ്മിഷൻ പോർട്ടൽ ഏപ്രിൽ ആദ്യ വാരം തുടങ്ങും. ജാം അഡ്മിറ്റ് കാർഡുകൾ, ജനുവരി ആദ്യം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാഫലം മാർച്ച് 16ന് പ്രസിദ്ധപ്പെടുത്തും. 25 മുതൽ സ്കോർ കാർഡ്, വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്‌ത് എടുക്കാം. ജാം സ്കോർ നേടിയവർക്കായുള്ള അഡ്മിഷൻ പോർട്ടൽ ഏപ്രിൽ രണ്ടിന് തുടങ്ങും.
advertisement
പ്രവേശനസാധ്യത
എം.എസ് സി., എം.എസ്.സി ടെക്, എം.എസ് റിസർച്ച്, എം.എസ്.സി-എം.ടെക് ഡ്യൂവൽ ഡിഗ്രി, ജോയന്റ് എം.എസ്.സി- പിഎച്ച്.ഡി, എം.എസ്-പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലാണ് പ്രവേശനസാധ്യത. വിവിധ ഐ.ഐ.ടികളിൽ 89 പ്രോഗ്രാമുകളിലായ 3000ത്തോളം സീറ്റുകളിലും ഐ.ഐ.എസ്.സി ഉൾപ്പെടെ മറ്റു ശാസ്ത്രസ്ഥാപനങ്ങളിലായി 2300 സീറ്റുകളും പ്രവേശനത്തിനായുണ്ട്.
അപേക്ഷാ ഫീസ്
ഒറ്റ പേപ്പറിന് 2000/- രൂപയാണ്, അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്കും 1000/- രൂപ മതി.രണ്ട് ടെസ്റ്റ് പേപ്പറുകൾ എഴുതുന്നവർ യഥാക്രമം 2700/-, 1350/- രൂപയും ഫീസ് നൽകേണ്ടതാണ്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
JAM 2026| ഐഐഎസ്സിയിലേക്കും ഐഐടികളിലേക്കുമുള്ള വാതിൽ; 'ജാം' പരീക്ഷയ്ക്കായി തയാറെടുക്കാം
Next Article
advertisement
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് എം.കെ മുനീർ
  • എം.കെ മുനീറിന്റെ കുടുംബവീടിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് തീർത്തത് ശ്രദ്ധേയമാണ്

  • ബാങ്ക് ജപ്തി ഭീഷണിയിൽ നിന്നും പാർട്ടി ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടതിൽ മുനീർ നന്ദി അറിയിച്ചു

  • സി.എച്ച്. മുഹമ്മദ് കോയയുടെ മരണാനന്തര കടം പാർട്ടി ഇടപെട്ട് തീർത്തത് മുൻപും സംഭവിച്ചിട്ടുണ്ട്

View All
advertisement