സിവിൽ സർവീസിനായി 36 ലക്ഷം രൂപയുടെ ജോലി നിരസിച്ച ഐഐടി ബിരുദധാരിക്ക് 153-ാം റാങ്ക്
- Published by:Vishnupriya S
- news18-malayalam
Last Updated:
പഞ്ചാബിലെ ലെഹ്‌റാഗാഗ സ്വദേശിയും ഐഐടിയിലെ പൂർവ വിദ്യാർഥിയുമായ റോബിൻ ബൻസാൽ ആണ് നാടിന്റെ അഭിമാനമായത്
സിവിൽ സർവീസിൽ ചേരണമെന്ന ആഗ്രഹവുമായി 36 ലക്ഷം രൂപയുടെ ജോലി നിരസിച്ച യുവാവിന് യുപിഎസ്‍സി പരീക്ഷയിൽ 153-ാം റാങ്ക്. പഞ്ചാബിലെ ലെഹ്‌റാഗാഗ സ്വദേശിയും ഐഐടിയിലെ പൂർവ വിദ്യാർഥിയുമായ റോബിൻ ബൻസാൽ ആണ് നാടിന്റെ അഭിമാനമായത്. റോബിന്റെ ഇളയ സഹോദരി എലിസ ബൻസാൽ 2018ൽ എയിംസ് മെഡിക്കൽ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷയിലെ നാലാം ശ്രമത്തിലാണ് റോബിൻ ബൻസാൽ റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. ഫലം പ്രഖ്യാപിച്ച ദിവസം റോബിന്റെ വീട്ടിൽ വലിയ ആഘോഷങ്ങളാണ് നടത്തതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. റോബിന്റെ നേട്ടത്തെ അഭിനന്ദിക്കാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നേരിട്ടെത്തിയിരുന്നു.
സിവിൽ സർവീസിൽ ഒരു കരിയർ വേണം എന്ന നിശ്ചയദാർഢ്യത്തിലായിരുന്നു റോബിൻ ബൻസാൽ. അതുകൊണ്ടുതന്നെയാണ് ഐഐടി ക്യാംപസ് പ്ലേസ്‌മെന്റിലൂടെ ലഭിച്ച 36 ലക്ഷം രൂപയുടെ ജോലി അദ്ദേഹം നിരസിച്ചത്. ഒരു ഐപിഎസ് ഓഫീസറായി സേവനം അനുഷ്ഠിക്കണം എന്നാണ് റോബിന്റെ ആഗ്രഹം. നിലവിൽ രാജ്യത്തെ പോലീസ് സംവിധാനം നേരിടുന്ന വെല്ലുവിളികൾ നേരിടാനും കാലത്തിനനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ഈ യുവാവ് ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും ദൈവാനുഗ്രഹവും ആണ് തന്റെ വിജയത്തിന് കാരണമെന്ന് റോബിൻ ബൻസാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
തന്റെ ഇതുവരെയുള്ള ജീവിതത്തെ രൂപപ്പെടുത്തുന്നതിലും ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും ഇവർ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.മകളുടെ നേട്ടത്തിനു പിന്നാലെ മകനും റാങ്ക് നേടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് റോബിന്റെ മാതാപിതാക്കളായ രേണു ബൻസാലും വിജയ് ബൻസാലും പ്രതികരിച്ചു. കഠിനാധ്വാനത്തിന്റെ ഫലം വൈകിയാണെങ്കിലും ലഭിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും ഇവർ പറഞ്ഞു. സിവിൽ സർവീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പിനായി 36 ലക്ഷം രൂപയുടെ ജോലി ഉപേക്ഷിക്കാൻ മകൻ തീരുമാനം എടുത്തതിൽ അഭിമാനം തോന്നുന്നു എന്നും രേണു ബൻസാലും വിജയ് ബൻസാലും പറഞ്ഞു.
advertisement
സിവിൽ സർവീസ് പരീക്ഷയിൽ റോബിൻ ബൻസാൽ നേടിയ വിജയത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും രംഗത്തെത്തി. ലെഹ്‌റാഗാഗ എംഎൽഎ വരീന്ദർ ഗോയലും മുൻ ധനമന്ത്രി പർമീന്ദർ സിംഗ് ദിൻഡ്‌സയും റോബിന്റെ കുടുംബത്തെ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരപരീക്ഷകളിൽ ഒന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ. പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി. ഇതില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത ലഭിക്കും. പരീക്ഷ എഴുതാൻ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നിര്‍ബന്ധമാണ്. സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കും പരീക്ഷയെഴുതാം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 30, 2023 9:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
സിവിൽ സർവീസിനായി 36 ലക്ഷം രൂപയുടെ ജോലി നിരസിച്ച ഐഐടി ബിരുദധാരിക്ക് 153-ാം റാങ്ക്