ഈ അധ്യയന വർഷം സ്ക്കൂളുകളെ 'ശനി' ബാധിക്കും; 28 ആഴ്ചകളിൽ പ്രവർത്തി ദിനമാക്കും

Last Updated:

2023 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെ നീളുന്ന അധ്യയന വര്‍ഷത്തില്‍ 220 പ്രവര്‍ത്തി ദിവസങ്ങളാണ് സ്കൂളുകള്‍ക്കുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ 2023-24 അധ്യയനവര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് പ്രവര്‍ത്തി ദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ 28 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.
2023 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെ നീളുന്ന അധ്യയന വര്‍ഷത്തില്‍
  • സ്കൂള്‍ – 220 പ്രവര്‍ത്തി ദിവസം
  • വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി – 221 പ്രവര്‍ത്തി ദിവസം
  • ഹയര്‍ സെക്കന്‍ഡറി – 192 പ്രവര്‍ത്തി ദിവസം
എന്നിങ്ങനെയാണ് അധ്യയന ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് 2023 ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
advertisement
  • ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂൺ 13
  • ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 19
  • മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2023 ജൂലൈ 1
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
ഈ അധ്യയന വർഷം സ്ക്കൂളുകളെ 'ശനി' ബാധിക്കും; 28 ആഴ്ചകളിൽ പ്രവർത്തി ദിനമാക്കും
Next Article
advertisement
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ
  • ചെറുപാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അവയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന് സിബൽ പറഞ്ഞു

  • ബിഹാർ, ഹരിയാന, മഹാരാഷ്ട്രയിൽ ബിജെപി സഖ്യകക്ഷികളെ പാർശ്വവൽക്കരിച്ചതിന് ഉദാഹരണങ്ങൾ ഉണ്ട്

  • തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ ഉപയോഗിച്ച് ബിജെപി ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിട്ടില്ല

View All
advertisement