IIST | ബഹിരാകാശം സ്വപ്നം കാണുന്നവരെ സ്‌പേസ് ഇന്‍സ്റ്റിറ്റ്യൂട്ട് വിളിക്കുന്നു

Last Updated:

സയൻസ് സ്ട്രീമിലുള്ള പ്ലസ്ടുവാണ് പ്രവേശനത്തിനുള്ള അടിസ്ഥാനയോഗ്യത

ബഹിരാകാശത്തെ സ്വപ്നം കാണുന്നവർക്കും ബഹിരാകാശ പഠനത്തിൽ താത്പര്യവുമുള്ളവർക്കായി, തിരുവനന്തപുരത്തെ വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) അവസരമൊരുക്കുന്നു. പഠനത്തിനു ശേഷം പഠിപ്പിക്കാനും  ബഹിരാകാശവകുപ്പിനു കീഴിലുള്ള രാജ്യത്തെയും രാജ്യാന്തര തലത്തേയും വിവിധ സ്ഥാപനങ്ങളിൽ, സയൻറിസ്റ്റ്/എൻജിനിയർ ആയി ജോലിനേടാനുമുള്ള അവസരമാണ്, ഈ പഠനത്തിലൂടെ കൈവരിക്കുന്നത്.
ഓൺലൈൻ ആയി ,സെപ്റ്റംബർ 19 വരെ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്. അപേക്ഷാ സമർപ്പണ സമയത്തുതന്നെ ചേരാനുദ്ദേശിക്കുന്ന ബ്രാഞ്ചിന്റെ സെലക്ഷനും നൽകേണ്ടതുണ്ട്.ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവരെമാത്രമേ, ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) മാർക്ക് പരിഗണിച്ച് പ്രവേശന റാങ്കിങ്ങിനായി പരിഗണിക്കൂ. ഈ മാസം 20 നു തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 22 നു അലോട്‌മെൻറ് നടപടികൾ
ആരംഭിക്കുകയും ചെയ്യും.
വിവിധ പ്രോഗ്രാമുകൾ
എഞ്ചിനീയറിംഗ്, ഡ്യുവൽ ഡിഗ്രി എം.ടെക് പ്രോഗ്രാമുകളുമാണ് ,ഐ.ഐ.എസ്.ടി.യിലെ പ്രത്യേകത.ഏറോസ്പേസ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) എന്നീ നാലുവർഷ ബി.ടെക്. കൂടാതെ എൻജിനിയറിങ് ഫിസിക്സ് ബി. ടെക്.+മാസ്റ്റർ ഓഫ് സയൻസ്/എം.ടെക്. അഞ്ചുവർഷ ഡ്യുവൽ ഡിഗ്രി എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമിൽ ബി.ടെക്. കഴിഞ്ഞ് എക്സിറ്റ് ഓപ്ഷൻ ഇല്ല . ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക്, മാസ്റ്റർ ഓഫ് സയൻസ് -ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നിലും എം.ടെക്.-എർത്ത് സിസ്റ്റം സയൻസ്, ഒപ്‌റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നിലും  ചെയ്യാനുള്ള അവസരമുണ്ട്.
advertisement
അടിസ്ഥാന യോഗ്യത
സയൻസ് സ്ട്രീമിലുള്ള പ്ലസ്ടുവാണ്, അടിസ്ഥാനയോഗ്യത. പ്ലസ് ടുവിൽ അഞ്ചു വിഷയങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാവിഷയം, ഇവ നാലുമല്ലാത്ത വിഷയം) പഠിച്ച്, മൊത്തം 75 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം മാർക്കു മതി. ഇതു കൂടാതെ 2022-ലെ ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) അഭിമുഖീകരിച്ചിരിക്കണം. അതിൽ കാറ്റഗറിയനുസരിച്ച്, മൊത്തത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും യോഗ്യതാമാർക്ക് നേടേണ്ടതുണ്ട്.വിശദമായ വിവരങ്ങൾ, അഡ്മിഷൻ ബ്രോഷറിൽ ഉണ്ട്.
advertisement
ട്യൂഷൻ ഫീസ്
രക്ഷിതാവിന്റെ വാർഷികവരുമാനം പരിഗണിച്ചാണ് സെമസ്റ്റർ ഫീസ്. പട്ടിക ജാതി/വർഗ്ഗ/ഭിന്നശേഷി വിഭാഗക്കാർക്കും കുടുംബ വാർഷികവരുമാനം ഒരുലക്ഷംരൂപയിൽ താഴെയുള്ളവർക്കും ട്യൂഷൻ ഫീസില്ല. ഒരുലക്ഷംമുതൽ അഞ്ചുലക്ഷംവരെ വാർഷികവരുമാനമുള്ളവർക്ക് 20,850 രൂപയും അഞ്ചുലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് 62,500 രൂപയുമാണ് ഓരോ സെമസ്റ്ററിന്റേയും ട്യൂഷൻ ഫീസ്.
സ്കോളർഷിപ്പുകൾ
ജെ.ഇ.ഇ. റാങ്കിന്റെ അടിസ്ഥാനത്തിലാണ്, സ്കോളർഷിപ്പ് .ജെ.ഇ.ഇ. അഡ്വാൻസ്ഡിൽ 1000-ത്തിനുള്ളിൽ ഓൾ ഇന്ത്യ റാങ്ക് നേടിയ പ്രവേശനത്തിൽ മുന്നിലെത്തിയ അഞ്ചുപേർക്ക് ആദ്യവർഷ ട്യൂഷൻ ഫീസ് പൂർണ്ണമായി ഒഴിവാക്കിനൽകും.തുടർവർഷങ്ങളിൽ ഈ ഇളവ് ലഭിക്കാൻ ഓരോ വർഷത്തേയും റിസൾട്ടിൽ സി.ജി.പി.എ. ഒൻപത് എങ്കിലും നേടിയിരിക്കണം.ഓരോ സെമസ്റ്ററിലും സി.ജി.പി.എ. ഒൻപത് എങ്കിലും നേടുന്നവർക്ക് അടുത്ത സെമസ്റ്ററിൽ ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവുകിട്ടും. ഓരോ പ്രോഗ്രാമിലും പ്രവേശനം നേടിയവരിൽ പരമാവധി 10 ശതമാനംപേർക്കുമാത്രമേ ഈ ഇളവ് ലഭിക്കൂ.
advertisement
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
advertisement
മലയാളം വാർത്തകൾ/ വാർത്ത/Career/
IIST | ബഹിരാകാശം സ്വപ്നം കാണുന്നവരെ സ്‌പേസ് ഇന്‍സ്റ്റിറ്റ്യൂട്ട് വിളിക്കുന്നു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement