സംസ്കൃത സർവകലാശാലയിൽ 13 വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് ബി. എ./ബി. എഡ്. കോഴ്സുകൾ ആരംഭിക്കും: വൈസ് ചാൻസലർ
- Published by:ASHLI
- news18-malayalam
Last Updated:
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ഇത് സംബന്ധിയായി സർവകലാശാലയ്ക്ക് ലെറ്റർ ഓഫ് ഇന്റന്റ് നല്കിയ പശ്ചാത്തലത്തിൽ സിൻഡിക്കേറ്റ് യോഗമാണ് സംസ്കൃത സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ പുതുതായി ആരംഭിക്കുവാൻ തീരുമാനിച്ചത്
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ ബി.എ./ബി.എഡ്. കോഴ്സ് ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു.
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ഇത് സംബന്ധിയായി സർവകലാശാലയ്ക്ക് ലെറ്റർ ഓഫ് ഇന്റന്റ് നല്കിയ പശ്ചാത്തലത്തിൽ സിൻഡിക്കേറ്റ് യോഗമാണ് സംസ്കൃത സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ പുതുതായി ആരംഭിക്കുവാൻ തീരുമാനിച്ചത്.
13 വിഷയങ്ങളിലാണ് ബി.എ./ബി.എഡ്. പ്രോഗ്രാമുകൾ ആരംഭിക്കുക. ആകെ അമ്പത് സീറ്റുകൾ, സംസ്കൃതം, ജനറൽ, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, ഫിലോസഫി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ കോഴ്സ് ആരംഭിക്കുവാനാണ് സിൻഡിക്കേറ്റ് യോഗം അനുമതി നല്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 26, 2025 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
സംസ്കൃത സർവകലാശാലയിൽ 13 വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് ബി. എ./ബി. എഡ്. കോഴ്സുകൾ ആരംഭിക്കും: വൈസ് ചാൻസലർ