ഇന്റർഫേസ് /വാർത്ത /Career / ഇന്ത്യക്കാരടക്കമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുകെ സമ്പദ്‍വ്യവസ്ഥയിലേക്ക് നിർണായക സംഭാവന നൽകുന്നതായി റിപ്പോർട്ട്

ഇന്ത്യക്കാരടക്കമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുകെ സമ്പദ്‍വ്യവസ്ഥയിലേക്ക് നിർണായക സംഭാവന നൽകുന്നതായി റിപ്പോർട്ട്

 2020-21 വർഷത്തെ കണക്കനുസരിച്ച് യുകെയിലെ സർവകലാശാലകളിൽ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കാണ്

2020-21 വർഷത്തെ കണക്കനുസരിച്ച് യുകെയിലെ സർവകലാശാലകളിൽ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കാണ്

2020-21 വർഷത്തെ കണക്കനുസരിച്ച് യുകെയിലെ സർവകലാശാലകളിൽ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കാണ്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ഇന്ത്യക്കാരടക്കമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുകെ സമ്പദ്‍വ്യവസ്ഥയിലേക്ക് നിർണായകമായ സംഭാവന നൽകുന്നതായി റിപ്പോർട്ട്. കുടിയേറ്റക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാ​ഗമായി സ്റ്റുഡന്റ് വിസകളുടെ എണ്ണം കുറയ്ക്കാൻ യുകെ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വരുന്നത്. 2020-21 വർഷത്തെ കണക്കനുസരിച്ച് യുകെയിലെ സർവകലാശാലകളിൽ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കാണ്. ചൈനയാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. നൈജീരിയ ആണ് മൂന്നാം സ്ഥാനത്ത്.

99,965 വിദ്യാർത്ഥികളാണ് 2020-21 വർഷത്തിൽ ചൈനയിൽ നിന്നും യുകെയിലേക്ക് പഠിക്കാനെത്തിയത്. അതേ വർഷം ഇന്ത്യയിൽ നിന്നും യുകെയിലേക്ക് 87,045 വിദ്യാർത്ഥികളും പഠിക്കാനെത്തി. നൈജീരിയയിൽ നിന്ന് 32,945 എൻറോൾമെന്റുകളുമാണ് അതേ വർഷം ഉണ്ടായത്. എന്നാൽ യുകെ സ്റ്റുഡന്റ് വിസയുടെ കാര്യത്തിൽ ഇന്ത്യക്കാർ ചൈനക്കാരെ പിന്തള്ളിയെന്നാണ് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നല്ലാത്ത വിദേശ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും 96,000 പൗണ്ടിന്റെ നേട്ടം ബ്രിട്ടീഷ് സമ്പദ്‍വ്യവസ്ഥക്ക് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also read-യുകെ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; കുടുംബത്തെ കൊണ്ടുവരുന്നതിൽ നിയന്ത്രണം വരുന്നു

ഇതിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെടും. അന്താരാഷ്ട്ര വിദ്യാർത്ഥികൾ അവർ നേടുന്നതിനേക്കാൾ ഏകദേശം പത്തു മടങ്ങ് കൂടുതൽ യുകെയിലെ സമ്പദ്‌വ്യവസ്ഥക്ക് സംഭാവന ചെയ്യുന്നതായി പഠനം നടത്തിയ നിയോഗിക്കപ്പെട്ട ലണ്ടൻ ഇക്കണോമിക്‌സിലെ അം​ഗം ഡോ ഗവൻ കോൺലോൺ പറഞ്ഞു. ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളെ വലിയൊരു പരിധി വരെ സഹായിക്കുന്നതും വിദേശ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ മേഖലയെ ബ്രിട്ടനിലെ ഏറ്റവും വലിയ വ്യവസായങ്ങളിൽ ഒന്നാക്കിയതിൽ ഈ വിദേശ വിദ്യാർത്ഥികൾക്ക് സുപ്രധാന പങ്കുണ്ട്.

ഹയർ എഡ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റിയുട്ട്, യൂണിവേഴ്സിറ്റീസ് യു കെ ഇന്റർനാഷണൽ, കാപ്ലാൻ ഇന്റർനാഷണൽ പാത്ത്‍വേയ്സ് എന്നിവർ ചേർന്നാണ് ഈ പഠനം സംഘടിപ്പിച്ചത്. ഇതിനിടെ, സ്റ്റുഡന്റ് വിസയിൽ എത്തുന്നവർ ആശ്രിതരെ കൊണ്ടു വരുന്നത് ഒഴിവാക്കാനും പഠനം കഴിഞ്ഞാൽ യുകെയിൽ തുടരാവുന്ന കാലാവധി വെട്ടിച്ചുരുക്കാനും ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Also read- IAS മെയ്ഡ് ഇന്‍ പാലാ; പാലായിൽ മാത്രം പഠിച്ച് കോച്ചിംഗ് ഇല്ലാതെ സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയ ഗഹന

“യുകെയിലെ അന്തർദേശീയ വിദ്യാർത്ഥികളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിലൂടെ സ്വയം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ച സ്ഥലമാണ് യു.കെ” എന്ന് സ്വതന്ത്ര സ്ഥാപനമായ HEPI യുടെ ഡയറക്ടർ നിക്ക് ഹിൽമാൻ പറഞ്ഞു.

“അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുകെ മികച്ച ഒരു ലക്ഷ്യസ്ഥാനമായി തുടരേണ്ടത് അത്യന്താപേക്ഷിതമാണ്. അവരുടെ സംഭാവനകൾ അംഗീകരിക്കപ്പെടുകയും വിലമതിക്കുകയും ചെയ്യണം,” ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ 140 സർവകലാശാലകളുടെ സംഘടനയായ യുയുകെഐ (UUKi) ഡയറക്ടർ ജാമി ആരോസ്മിത്ത് പറഞ്ഞു.

First published:

Tags: Indian student, Jobs18, Uk