രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥി ജീവനൊടുക്കി; ഈ വർഷം 19-ാമത്തെ കുട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
ഈ വർഷം കോട്ടായിൽ മത്സരപരീക്ഷകൾക്കായി തയ്യാറെടുത്തിരുന്ന വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന 19-ാമത്തെ കേസാണിതെന്ന് പൊലീസ്
ജയ്പൂർ: രാജസ്ഥാനിലെ കോട്ടായിൽ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നേടിയിരുന്ന 17കാരൻ ജീവനൊടുക്കി. മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഉത്തർപ്രദേശിലെ അസംഗഢ് നിവാസിയായ കുട്ടി ഒരു വർഷം മുമ്പാണ് കോട്ടായിലെ പരിശീലന കേന്ദ്രത്തിൽ ജെഇഇ പരിശീലനം നേടുന്നതിനായി എത്തിയത്.
ഈയാഴ്ച ആദ്യം വിദ്യാർത്ഥിയുടെ പിതാവ് കോച്ചിംഗ് സെന്ററിൽ കാണാൻ എത്തിയിരുന്നു. അഞ്ചുദിവസം വിദ്യാർത്ഥിയോടൊപ്പം പിതാവും റൂമിൽ താമസിച്ചിരുന്നു എന്നാണ് വിവരം. തുടർന്ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പിതാവ് പോയി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആണ് സംഭവം. വ്യാഴാഴ്ച രാത്രി വിദ്യാർത്ഥി ഹോസ്റ്റലിലെ മെസ്സിൽ അത്താഴം കഴിച്ച ശേഷം രാത്രി ഏഴ് മണിയോടെ തന്റെ മുറിയിലേക്ക് മടങ്ങി. എന്നാൽ അസംഗഢിലേക്ക് പോകുകയായിരുന്ന പിതാവ് മകനെ നിരവധി തവണ ഫോണിൽ ആവർത്തിച്ച് വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്ന് ഇക്കാര്യം തിരക്കാനായി പിതാവ് തന്നെ ഹോസ്റ്റൽ വാർഡനെ വിളിച്ചു. എന്നാൽ വാർഡൻ ചെന്ന് നോക്കിയപ്പോൾ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
advertisement
ഇവർ തന്നെയാണ് വിവരം പോലീസിനെയും അറിയിച്ചത്. വിദ്യാർത്ഥിയുടെ മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലേക്ക് മടങ്ങിയ പിതാവ് വിവരമറിഞ്ഞ് പാതിവഴിയിൽ നിന്ന് കോട്ടായിലേക്ക് എത്തിയ ശേഷമാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം പഠനത്തെ തുടർന്നുള്ള സമ്മർദമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ഡിഎസ്പി ഘനശ്യാം മീണയുടെ പ്രതികരണം.
advertisement
കൂടാതെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വിദ്യാർത്ഥിക്ക് പതിവ് പരീക്ഷകളിൽ വേണ്ടത്ര സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല എന്നും പറയുന്നു. അതോടൊപ്പം ആത്മഹത്യ കുറുപ്പ് മുറിയിൽ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും ഡിസിപി കൂട്ടിച്ചേർത്തു. അതേസമയം ഈ വർഷം കോട്ടയിൽ മത്സരപരീക്ഷകൾക്കായി തയ്യാറെടുത്തിരുന്ന വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന 19-ാമത്തെ കേസാണിത്.
advertisement
ഈ മാസം സമാന രീതിയിൽ നീറ്റ് പരീക്ഷയായി തയ്യാറെടുത്തിരുന്ന അഭിലാഷ് എന്ന വിദ്യാർത്ഥിയും, ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മറ്റൊരു 18 കാരനും ഇവിടെ ജീവനോടുക്കിയിരുന്നു. ഓഗസ്റ്റ് 3, 4 തീയതികളിൽ തങ്ങളുടെ ഹോസ്റ്റൽ മുറികളിൽ തന്നെയായിരുന്നു ഈ വിദ്യാർത്ഥികളും ആത്മഹത്യ ചെയ്തത്. എന്നാൽ നീറ്റ് പരീക്ഷക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിയുടെ ആത്മഹത്യ കൊലപാതകം ആണെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. ഇതിനെ തുടർന്ന് സഹപാഠിയും ഹോസ്റ്റൽ മാനേജർ ഉൾപ്പെടെ ആറുപേർക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
advertisement
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kota,Kota,Rajasthan
First Published :
August 14, 2023 8:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥി ജീവനൊടുക്കി; ഈ വർഷം 19-ാമത്തെ കുട്ടി