യുവാക്കളുടെ സ്വപ്ന ജോലി; ഗെയിം കളിച്ച് 10 ലക്ഷം രൂപ ശമ്പളം നേടാൻ സുവർണാവസരം

Last Updated:

ഈ അവസരം 25 വയസ്സിന് താഴെയുള്ള യുവ ഗെയിമർമാരെ ലക്ഷ്യം വച്ചുള്ളതാണ്.

സാങ്കേതികവിദ്യയുടെ പുരോഗതിയിൽ മൊബൈൽ ഗെയിമുകൾ കളിക്കുന്നത് ഒരു തൊഴിലായി മാറില്ലെന്ന പഴഞ്ചൻ ധാരണ പൊളിഞ്ഞ് വീഴും. മറ്റേതൊരു കരിയറിനെയും പോലെ ഗെയിമിംഗും പ്രതിഫലം കിട്ടുന്ന തൊഴിലാണ്. ഉദാഹരണത്തിന് iQOO തന്നെ നോക്കാം. പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡ് ആയ iQOO അവരുടെ ആദ്യത്തെ ചീഫ് ഗെയിമിംഗ് ഓഫീസറെ (CGO) നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഗെയിമിനോടുള്ള അഭിനിവേശം ഒരു തൊഴിലാക്കി മാറ്റുന്ന ആ ഭാഗ്യശാലിയ്ക്ക് ലഭിക്കുന്ന ശമ്പളം ആറ് മാസത്തേക്ക് 10 ലക്ഷം രൂപയാണ്.
ഈ അവസരം 25 വയസ്സിന് താഴെയുള്ള യുവ ഗെയിമർമാരെ ലക്ഷ്യം വച്ചുള്ളതാണ്. ഗെയിമിംഗിനോടുള്ള അവരുടെ അടങ്ങാത്ത ഇഷ്ടത്തിനൊപ്പം അത് തന്നെ ഒരു കരിയറാക്കി മാറ്റാനുള്ള അവസരമാണ് അവർക്ക് ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ചീഫ് ഗെയിമിംഗ് ഓഫീസർ iQOO-യുടെ ഉന്നത ടീമുമായി സഹകരിച്ച് പ്രവർത്തിക്കുകയും ഗെയിമിംഗിനെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ കമ്പനിക്ക് നൽകുകയും ഗെയിമർമാർക്ക് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സ്മാർട്ട്‌ഫോൺ പാക്കേജ് വികസിപ്പിച്ചെടുക്കാൻ കമ്പനിയെ സഹായിക്കുകയും വേണം.
advertisement
ലോകത്തിലെ ഏറ്റവും സ്വപ്നതുല്യമായ ജോലിയെന്നും ” iQOOലെ മൊബൈൽ ഗെയിമർമാരുടെ ശബ്ദമാകാൻ” കമ്പനി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു എന്നുമാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പരസ്യത്തിൽ പറയുന്നത്. ഗെയിംപ്ലേ, ഗെയിമിംഗ് ശൈലി, അവതരണം തുടങ്ങിയതെല്ലാം ഈ ജോലിയിൽ ഉൾപ്പെടുന്നു. കൂടാതെ ഇന്ത്യയിലുടനീളമുള്ള മികച്ച ഗെയിമർമാർക്കും ഗെയിമിംഗ് കമ്മ്യൂണിറ്റികൾക്കും ഒപ്പം പ്രവർത്തിക്കാനും അനുഭവങ്ങൾ കൈമാറാനും മൊബൈൽ ഗെയിമിംഗിന്റെ ഭാവി രൂപപ്പെടുത്താനുമുള്ള അതുല്യമായ അവസരവും CGOയ്ക്ക് കിട്ടും.
2022-ൽ ഇന്ത്യയിലെ ഗെയിമിംഗ് വ്യവസായം അഭൂതപൂർവമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗെയിം ഡൗൺലോഡ് ചെയ്യുന്നവരിൽ 17 ശതമാനവും GenZ (12 വയസ്സിനും 26 വയസ്സിനും ഇടയിൽ ഉള്ളവർ) വിഭാഗത്തിൽപെടുന്നരാണ് ആണ്. മാത്രമല്ല 2 ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഗെയിമുകൾക്കുള്ളത്. ഗെയിമിനോട് അഭിനിവേശമുള്ള ഗെയിമർമാർക്ക് അവരുടെ താത്പര്യം ഒരു തൊഴിലാക്കി മാറ്റാനാണ് iQOO വഴിയൊരുക്കുന്നത്.
advertisement
ഈ സംരംഭത്തിന്റെ ഭാഗമാകാൻ താൽപ്പര്യമുള്ളവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ കമ്പനിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകൾ വഴി രജിസ്റ്റർ ചെയ്യാം. ഉദ്യോഗാർത്ഥികൾ 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കൂടാതെ അവർ ഇന്ത്യൻ പൗരന്മാരും തീർച്ചയായും മികച്ച ഗെയിമർമാരും ആയിരിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Career/
യുവാക്കളുടെ സ്വപ്ന ജോലി; ഗെയിം കളിച്ച് 10 ലക്ഷം രൂപ ശമ്പളം നേടാൻ സുവർണാവസരം
Next Article
advertisement
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശം; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശം; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു
  • പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ പിരിഞ്ഞു.

  • പ്രിൻ്റു മഹാദേവിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തു.

  • പ്രിൻ്റു മഹാദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം.

View All
advertisement