KAS ഒന്നാം റാങ്കിലും തൃപ്തിയായില്ല;രണ്ടാം തവണയും സിവിൽ സർവീസ് എഴുതി റാങ്ക് നേടി മാലിനി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇന്‍കംടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറായി നാഗ്പുരിലെ എന്‍.എ.ഡി.ടി. യില്‍ പരിശീലനത്തിലായിരുന്ന മാലിനി ആറുമാസത്തെ അവധിയെടുത്താണ് വീണ്ടും സിവില്‍ സർവീസ് എഴുതിയത്
തിരുവനന്തപുരം: ഇന്ത്യൻ ഫോറിൻ സർവീസ് എന്ന മോഹമാണ് മാലിനിയെ വീണ്ടും സിവിൽ സർവീസ് എഴുതാൻ പ്രേരിപ്പിച്ചത്. എന്നാൽ അത് വെറുതെയായില്ല. രണ്ടാം തവണ 81-ാം റാങ്ക് നേടി മാലിനി മോഹം സഫലമാക്കി. ആദ്യ പരിശ്രമത്തിൽ 135-ാം റാങ്ക് നേടിയിരുന്നു. കൂടാതെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഒന്നാം റാങ്കും മാലിനി കൈവരിച്ചിരുന്നു.
ഇതിൽ തൃപ്തിയാകാതെയാണ് വീണ്ടും ഒരു ശ്രമം കൂടി മാലിനി നടത്തിയത്. ഇന്‍കംടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറായി നാഗ്പുരിലെ എന്‍.എ.ഡി.ടി. യില്‍ പരിശീലനത്തിലായിരുന്ന മാലിനി ആറുമാസത്തെ അവധിയെടുത്ത് തിരുവനന്തപുരത്ത് രണ്ടു സുഹൃത്തുക്കൾക്കൊപ്പമായിരുന്നു പഠനം.
മുമ്പ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മാലിനിയെ അഭിമുഖം നടത്തിയ അതേ ബോര്‍ഡായിരുന്നു ഇത്തവണയും. അതിനാല്‍ പരിഭ്രമിക്കേണ്ട ആവശ്യം ഉണ്ടായില്ല. ലിംഗ്വിസ്റ്റിക്‌സില്‍ ബിരുദാനന്തരബിരുദം നേടിയ മാലിനിക്ക് 2020-ല്‍ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി ജോലി ലഭിച്ചിരുന്നു.
advertisement
ലിംഗ്വിസ്റ്റിക്‌സില്‍ ബിരുദാനന്തരബിരുദം നേടിയ മാലിനിക്ക് 2020-ല്‍ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി ജോലി ലഭിച്ചിരുന്നു. സാഹിത്യകാരന്‍ പരേതനായ എരുമേലി പരമേശ്വരന്‍ പിള്ളയുടെ ചെറുമകളും ചെട്ടികുളങ്ങര കൈത വടക്ക് പ്രതിഭയില്‍ അഭിഭാഷകന്‍ പി. കൃഷ്ണകുമാറിന്റെയും റിട്ട. അധ്യാപിക ശ്രീലതയുടെയും മകളുമാണ് മാലിനി.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 24, 2023 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
KAS ഒന്നാം റാങ്കിലും തൃപ്തിയായില്ല;രണ്ടാം തവണയും സിവിൽ സർവീസ് എഴുതി റാങ്ക് നേടി മാലിനി