വിധിയെ തോല്‍പ്പിച്ച വിജയം എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്.. എന്നാല്‍ അതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശി ബി.എസ് അഖില. അഞ്ചാം വയസിലുണ്ടായ അപകടത്തില്‍ വലതു കൈ അറ്റുപോയിട്ടും ഇടതു കൈയില്‍ കരുത്താര്‍ജിച്ച് അഖില നേടിയെടുത്തത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 760-ാം റാങ്ക്.
തിരുവനന്തപുരം കോട്ടൺ ഹിൽ ഗവ. ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും അധ്യാപക സംഘടനയായ എകെഎസ്ടിയുവിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.ബുഹാരിയുടെയും സജീന ബീവിയുടെയും മകളാണ് അഖില. 2000 സെപ്റ്റംബർ 11ന് ഉണ്ടായ ബസ് അപകടത്തില്‍ വലതുകൈ തോൾ മുതൽ മുറിഞ്ഞുപോയി. കൃത്രിമ കൈ പിടിപ്പിക്കാൻ പുണെയിൽ കരസേനയുടെ ആർട്ടിഫിഷ്യൽ ലിംബ് സെന്ററിൽ എത്തിച്ചെങ്കിലും ജർമനിയില്‍ വിദഗ്ദ പരിചരണം വേണമെന്നായിരുന്നു മറുപടി. ഒടുവിൽ ജർമനിയില്‍ നിന്നുള്ള വിദഗ്ദ സംഘം മുംബൈയിലെത്തി പരിശോധന നടത്തിയെങ്കിലും അവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
വീൽചെയറില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് ; ഷെറിന്‍ ഷഹാനയുടെ വിജയത്തിന് ഇരട്ടിമധുരം
നോർക്കയുടെയും ഒരു സന്നദ്ധസംഘടനയുടെയും സഹായത്തോടെ ഏഴാം വയസ്സുള്ളപ്പോള്‍ യുഎസിലെ ഹൂസ്റ്റണിൽ 3 മാസം ചികിത്സ നടത്തിയെങ്കിലും തോളറ്റം വരെ മുറിഞ്ഞതിനാൽ കൃത്രിമ കൈ വയ്ക്കാന്‍ പറ്റില്ലെന്ന് അവരും മറുപടി നല്‍കി. അപകടത്തിന് ശേഷം ഒരു വർഷത്തോളം പഠനം മുടങ്ങിയെങ്കിലും തോല്‍ക്കാന്‍ അഖില തയാറായില്ല.
IAS മെയ്ഡ് ഇന്‍ പാലാ; പാലായിൽ മാത്രം പഠിച്ച് കോച്ചിംഗ് ഇല്ലാതെ സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയ ഗഹന
എഴുത്ത് ഉൾപ്പെടെ വലതു കൈകൊണ്ടു ശീലിച്ചതെല്ലാം അഖില ഇടതുകൈകൊണ്ട് ചെയ്യാന്‍ പഠിച്ചു. യുപി ക്ലാസില്‍ പഠിക്കവെ കല്ലറ എംടിഎം സ്കൂളിലെ അധ്യാപകൻ അനിൽകുമാറാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിന് വിത്ത് പാകിയത്. സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങൾക്കും എ വൺ. ഹയർ സെക്കൻഡറിക്ക് 1200 ൽ 1196 മാർക്ക്. തുടർന്ന് ഐഐടി മദ്രാസിൽ ഇന്റഗ്രേറ്റഡ് എംഎ പഠിക്കുന്ന കാലത്ത് അവിടെ ബാഡ്മിന്റൻ താരം. അങ്ങനെ വിജയത്തിന്‍റെ പടികളെല്ലാം ഇടതുകൈകൊണ്ട് വെട്ടിപ്പിടിച്ച് അവസാനം സിവില്‍ സര്‍വീസും. മൂന്നാം തവണയാണ് അഖില സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ 2 തവണയും ഇന്റർവ്യൂ വരെയെത്തി. ഉയര്‍ന്ന റാങ്ക് നേടാനായി വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലാണ് അഖില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.