CUET-UG 2023 | വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി; പരീക്ഷ നടത്താന്‍ 4 ദിവസം കൂടി വേണ്ടി വരുമെന്ന് NTA

Last Updated:

വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു.

ന്യൂഡല്‍ഹി: യുജി പ്രവേശനത്തിനായുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പരീക്ഷാ ദിവസങ്ങളുടെ എണ്ണം കൂട്ടിയതായി റിപ്പോര്‍ട്ട്. പരീക്ഷയ്ക്കായി 4 ദിവസം കൂടി വേണ്ടിവരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു.
പരീക്ഷയുടെ രണ്ടാം ഘട്ടം മെയ് 21 മുതല്‍ 31 വരെയുള്ള തീയതികളിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില നഗരങ്ങളില്‍ പരീക്ഷ്‌ക്കായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. ഈ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി പരീക്ഷ നടത്താന്‍ ഇനിയും 4 ദിവസം കൂടി വേണ്ടി വരുമെന്ന് എന്‍ടിഎ അറിയിച്ചു. ജൂണ്‍ 1-2, 5-6 എന്നീ തീയതികളിലായിട്ടാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
” കൂടാതെ ജൂണ്‍ 7, 8 തീയതികളും റിസേർവ് ദിനങ്ങളായി പരിഗണിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അധിക ദിവസങ്ങള്‍ക്കുള്ള സിറ്റി ഇന്റിമേഷന്‍ സ്ലിപ് നല്‍കുന്നതാണ്,” എന്‍ടിഎ സീനിയര്‍ ഡയറക്ടര്‍ സാധന പരാശര്‍ പറഞ്ഞു. സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡിന് തുല്യമായിരിക്കില്ലെന്നും എന്‍ടിഎ അറിയിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിനുള്ള മുന്‍കൂര്‍ അറിയിപ്പിനുള്ളതാണ് ഈ സ്ലിപ്പെന്നും എന്‍ടിഎ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡുകള്‍ പിന്നീട് വിതരണം ചെയ്യുമെന്നും എന്‍ടിഎ വൃത്തം അറിയിച്ചു.
ഏകദേശം 14 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിയുഇടി യുജി എക്‌സാമിനായി അപേക്ഷിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം പരിഗണിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവേശന പരീക്ഷയാണ് സിയുഇടി-യുജി പരീക്ഷ. ആദ്യ വര്‍ഷത്തെ സിയുഇടി-യുജി പരീക്ഷയ്ക്കായി 12.50 ലക്ഷം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 9.9 ലക്ഷം പേര്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.
advertisement
അതേസമയം മെയ് 25,26,27,28 തീയതികളിലെ പരീക്ഷയുമായി ബന്ധപ്പെട്ട സിറ്റി ഇന്റിമേഷന്‍ സ്ലിപ് എന്‍ടിഎ പുറത്തിറക്കിയിട്ടുണ്ട്. മെയ് 21,22,23, 24 തീയതികളിലേക്കുള്ള സ്ലിപ് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. രാജ്യത്തെ 41 കേന്ദ്ര സര്‍വ്വകലാശാലകള്‍ വാഗ്ദാനം ചെയ്യുന്ന യുജി, പിജി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം വാഗ്ദാനം ചെയ്യുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്.
advertisement
നേരത്തെ, 12-ാം ക്ലാസിലെമാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോൾ വിവിധ സര്‍വകലാശാലകളിലെ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിന് പൊതു അഭിരുചി പരീക്ഷയ്ക്ക് ഹാജരാകേണ്ടതുണ്ട്.
ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് ഉള്ള മികച്ച സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് വലിയ മത്സരം തന്നെയാണുണ്ടായിരുന്നത്. അതിനാല്‍ രാജ്യത്തെ പ്രശസ്തമായ കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള ഉയര്‍ന്ന കട്ട് ഓഫ് നിലവാരം കുറയ്ക്കുന്നതിനാണ് ഈ പരീക്ഷ അവതരിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Career/
CUET-UG 2023 | വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി; പരീക്ഷ നടത്താന്‍ 4 ദിവസം കൂടി വേണ്ടി വരുമെന്ന് NTA
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement