നെറ്റോ പിഎച്ച്ഡിയോ ഇല്ലാതെ പ്രൊഫസർ ആകാം; പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനത്തിന് UGC പോർട്ടൽ

Last Updated:

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇവരെ നേരിട്ട് റിക്രൂട്ട് ചെയ്യാനാകും.

വിവിധ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ് പോർട്ടൽ അവതരിപ്പിച്ച് യൂണിവേഴ്സിറ്റി ​ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇവരെ നേരിട്ട് റിക്രൂട്ട് ചെയ്യാനാകും. ഇതിലൂടെ അക്കാദമിക് രം​ഗത്ത് കൂടുതൽ വളർച്ച കൈവരിക്കാനാകുമെന്ന് യുജിസി ചെയർപേഴ്‌സൺ എം ജഗദീഷ് കുമാർ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 നടപ്പിലാക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് യുജിസി പ്രൊഫസർ ഓഫ് പ്രാക്ടീസ് സ്കീം അവതരിപ്പിച്ചത്. എഞ്ചിനീയറിംഗ്, സയൻസ്, മീഡിയ, സാഹിത്യം, സംരംഭകത്വം, സോഷ്യൽ സയൻസ്, ഫൈൻ ആർട്‌സ്, സിവിൽ സർവീസ്, സായുധ സേന തുടങ്ങിയ മേഖലകളിലെ വി​ദ​ഗ്ധരെ ഫാക്കൽറ്റികളായി നിയമിക്കാൻ അനുമതി നൽകുന്ന സ്കീമാണിത്. ഫാക്കല്‍റ്റി അം​ഗങ്ങൾക്കു വേണ്ട അക്കാദമിക് യോ​ഗ്യതകളോ മറ്റ് മാനദണ്ഡങ്ങളോ ഇവര്‍ക്ക് ബാധകമല്ല.
advertisement
”നമ്മുടെ രാജ്യത്ത് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച നിരവധി വിദഗ്ധരുണ്ട്. യുജിസി പിഒപി (UGC PoP) സ്കീമിൽ ഇവർക്ക് സ്വയം രജിസ്റ്റർ ചെയ്യാനും സർവകലാശാലകൾക്ക് അവരെ അദ്ധ്യാപകരായി നിയമിക്കാനും കഴിയുന്ന ഒരു പൊതു പ്ലാറ്റ്ഫോം ഇല്ല. ഈ പ്രശ്നം പരിഹരിക്കാനാണ് യുജിസി ഈ പോർട്ടൽ രൂപകൽപന ചെയ്തത്. ഇത്തരം പ്രൊഫസർമാരെ ആവശ്യമുള്ള സർവകലാശാലകൾ ഏതൊക്കെയാണെന്ന് പോർട്ടലിൽ രജിസ്റ്റർ‍ ചെയ്തിരിക്കുന്നവർക്ക് കണ്ടെത്താനും ആ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും അവരുടെ ആവശ്യങ്ങൾ പരസ്യം ചെയ്യാനും കഴിയും ”, എം ജഗദീഷ് കുമാർ പറഞ്ഞു.x
advertisement
ഈ പോർട്ടലിൽ, വിദഗ്ധർക്ക് സ്വയം രജിസ്റ്റർ ചെയ്യാനും അവരുടെ ബയോഡാറ്റ അപ്‌ലോഡ് ചെയ്യാനും സാധിക്കും. അതാത് മേഖലകളിൽ കുറഞ്ഞത് പതിനഞ്ചു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള വിദഗ്ധരായിരിക്കും പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ് തസ്തികയിലേക്ക് യോഗ്യത നേടുക. ഉദ്യോഗാർത്ഥിക്ക് ആവശ്യമായ അനുഭവസമ്പത്ത് ഉണ്ടെങ്കിൽ ഔപചാരികമായ അക്കാദമിക് യോഗ്യതകൾ പരിശോധിക്കില്ല.
രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് ട്രാക്ക് ചെയ്യുന്നതിനായി UGC UTSAH എന്ന പോർട്ടലും യുജിസി ആരംഭിച്ചിട്ടുണ്ട്. കൂടാതെ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അടുത്തിടെ റീലോഞ്ച് ചെയ്യുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Career/
നെറ്റോ പിഎച്ച്ഡിയോ ഇല്ലാതെ പ്രൊഫസർ ആകാം; പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനത്തിന് UGC പോർട്ടൽ
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement