വിദേശത്തേയ്ക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക്; കൊവിഡിന് ശേഷം ടോഫല്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ 59 ശതമാനം വര്‍ധനവ്

Last Updated:

വിദേശത്ത് പഠിക്കുകയും കുടിയേറുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്കൊപ്പമാണ് ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധന.

കൊവിഡ് -19 മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. എജ്യുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസ് (ETS) റിപ്പോര്‍ട്ട് അനുസരിച്ച്, കൊവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ഇന്ത്യയില്‍ ടോഫല്‍ (TOEFL) പരീക്ഷ എഴുതുന്നവരുടെ എണ്ണം 59 ശതമാനം വര്‍ദ്ധിച്ചു.
ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോറിന്‍ ലാംഗ്വേജ് (TOEFL), ഗ്രാജ്വേറ്റ് റെക്കോര്‍ഡ് എക്‌സാമിനേഷന്‍ (GRE) 2022 എന്നിവയില്‍ ആഗോളതലത്തില്‍ മൊത്തം പരീക്ഷയെഴുതുന്നവരില്‍ 12.3 ശതമാനം ഇന്ത്യക്കാരാണ്, കഴിഞ്ഞ വര്‍ഷം ഇത് 7.5 ശതമാനമായിരുന്നുവെന്ന് പ്രിന്‍സ്റ്റണ്‍ ആസ്ഥാനമായുള്ള ഇടിഎസിന്റെ ഡാറ്റ വ്യക്തമാക്കുന്നു. വിദേശത്ത് പഠിക്കുകയും കുടിയേറുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്കൊപ്പമാണ് ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധന.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021ല്‍ ഇന്ത്യന്‍ ടോഫല്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ 53 ശതമാനം വര്‍ധനയുണ്ടായതായി പിടിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021 നെ അപേക്ഷിച്ച് 2022 ല്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ 59 ശതമാനം വര്‍ധനവുണ്ടായി. വിദേശ രാജ്യങ്ങളോടുള്ള ഇന്ത്യക്കാരുടെ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തെയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
advertisement
ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ഗുരുഗ്രാം, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ പരീക്ഷാര്‍ഥികളുളള ഇന്ത്യയിലെ മുന്‍നിര നഗരങ്ങൾ. വിദേശ രാജ്യങ്ങളോടുള്ള താല്‍പ്പര്യം യുഎസോ യുകെയോ മാത്രമായി ഒതുങ്ങുന്നതല്ലെന്ന്, ഇടിഎസിന്റെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും കണ്‍ട്രി മാനേജരായ സച്ചിന്‍ ജെയിന്‍ പറഞ്ഞു.
എന്താണ് ടോഫല്‍ ടെസ്റ്റ്?
ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോറിന്‍ ലാംഗ്വേജ് അല്ലെങ്കില്‍ TOEFL എന്നത് 60 വര്‍ഷം മുമ്പു മുതലുള്ള ഒരു പരീക്ഷയാണ്, ഇത് എല്ലാ തലത്തിലും ഉദ്യോഗാര്‍ത്ഥികളെ വിലയിരുത്തുന്നു. അക്കാദമിക് ഇംഗ്ലീഷിലെ പ്രാവീണ്യം അറിയുന്നതിന് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട പരീക്ഷയാണിത്. വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ടോഫല്‍ വഴി പരിശോധിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള അറിവ് ടെസ്റ്റുകളിലൂടെ അറിയാന്‍ സാധിക്കും. മാതൃഭാഷ ഇംഗ്ലീഷ് അല്ലാത്തവര്‍ക്കും ഇംഗ്ലീഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഈ പരീക്ഷ നടത്തുന്നത്.
advertisement
160-ലധികം രാജ്യങ്ങളിലായി 12,000-ലധികം സ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുള്ള ഒന്നാണ് ഈ പരീക്ഷ. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ എന്നിവിടങ്ങളിലെ 98 ശതമാനത്തിലധികം സര്‍വകലാശാലകളും ഈ പരീക്ഷ അംഗീകരിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റി, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോര്‍ണല്‍ യൂണിവേഴ്‌സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയാണ് ടോഫല്‍ പാസായവർക്ക് അപേക്ഷിക്കാന്‍ പറ്റുന്ന മുന്‍നിര യുഎസ് യൂണിവേഴ്സിറ്റികൾ.
യുകെയില്‍, ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്, യൂണിവേഴ്‌സിറ്റി ഓഫ് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റി, കിംഗ്സ്റ്റണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ലെസ്റ്റര്‍, യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് സ്‌കോട്ട്‌ലന്‍ഡ്, യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ എന്നിവയില്‍ അപേക്ഷിക്കാം.
advertisement
ജൂലൈ 26 മുതല്‍, പരീക്ഷ എഴുതുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ ഇടിഎസ് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരീക്ഷാ സമയം മൂന്ന് മണിക്കൂറിന് പകരം രണ്ട് മണിക്കൂറായി കുറയ്ക്കുകയും പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ ഉദ്യോഗാര്‍ത്ഥികൾക്ക് അവരുടെ സ്‌കോര്‍ റിലീസ് ചെയ്യുന്ന തീയതി അറിയാൻ കഴിയുകയും ചെയ്യുന്നതാണ് ചില മാറ്റങ്ങള്‍.
മലയാളം വാർത്തകൾ/ വാർത്ത/Career/
വിദേശത്തേയ്ക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക്; കൊവിഡിന് ശേഷം ടോഫല്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ 59 ശതമാനം വര്‍ധനവ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement