PSC Exams | കോവിഡ് അതിവ്യാപനം; പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു
- Published by:Naveen
- news18-malayalam
Last Updated:
ഫെബ്രുവരി നാലിന് നടക്കാനിരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ മാറ്റമില്ലാതെ നടക്കും.
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. ഫെബ്രുവരി നാലിന് നടക്കാനിരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ ഒഴികെ ഫെബ്രുവരി 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.
ഇതോടൊപ്പം ഈ മാസം 27 മുതല്‍ ഫെബ്രുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചതായും പി എസ് സി അറിയിച്ചു. ഈ മാസം 27ന് എറണാകുളം റീജിയണൽ ഓഫീസിൽ വെച്ച് നടത്താനിരുന്ന വാചാപരീക്ഷയും മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പി എസ് സി അറിയിച്ചു.
ഈ മാസം 25 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വകുപ്പുതല പരീക്ഷയുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുകയില്ലെന്നും പി എസ് സി. അറിയിച്ചു. പ്രൊബേഷന്‍ - ഡിക്ലറേഷന്‍, പ്രമോഷന്‍ എന്നിവ ഡ്യൂ ആയിട്ടുള്ളവര്‍ ഓഫീസ് മേലധികാരിയുടെ ശുപാര്‍ശ കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തില്‍ മെയിൽ അയയ്ക്കുകയോ, കത്ത് മുഖാന്തരം ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, പട്ടം, തിരുവനന്തപുരം, 695004 എന്ന മേല്‍വിലാസത്തില്‍ അയച്ചാലോ മതിയാകുന്നതാണ്.
advertisement
Also read- Actor Assault Case | നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സർക്കാർ ആവശ്യം സുപ്രീം കോടതി തള്ളി
Congress |ഒരാഴ്ചയായിട്ടും കോവിഡ് പരിശോധന ഫലം വന്നില്ല; പ്രതിഷേധവുമായി കോണ്‍ഗ്രസ്
ഒരാഴ്ചയായിട്ടും കോവിഡ് പരിശോധന ഫലം (Covid 19 test result) വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് (Congress). എറണാകുളം നെട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധ റിപ്പോര്‍ട്ടാണ് ലഭിയ്ക്കാത്തത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം ഡിഎംഒ ഓഫീസ് ഉപരോധിച്ചു.
advertisement
കഴിഞ്ഞ തിങ്കളാഴ്ചയാണ് നെട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് 260 പേരുടെ സാമ്പിളുകള്‍ ലബോറട്ടിറിയിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചത്. മരട് നഗരസഭയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമ്പിളുകളും ഉണ്ടായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞിട്ടും പരിശോധന റിപ്പോര്‍ട്ട് ലഭിച്ചില്ല. പരിശോധന നടത്തുന്ന ലബോറട്ടറികളിലെ ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായി. നേരത്തെ ചെയ്തിരുന്നതുപോലെ ഇപ്പോള്‍ ടെസ്റ്റുകള്‍ ചെയ്യാനാകുന്നില്ല. അതിനാലാണ് പരിശോധന ഫലം വൈകുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Also Read- Actor Assault Case | നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി
advertisement
പരിശോധന ഫലം വൈകുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നുവെന്ന് മരട് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞു. പരിശോധന റിപ്പോര്‍ട്ട് ലഭിയ്ക്കാത്തതിനാല്‍ കോവിഡ് ഇല്ലാത്തവര്‍ പോലും ക്വാറന്റൈനില്‍ തുടരുകയാണ്. റിസള്‍ട്ട് ലഭിയ്ക്കാത്ത പലരും പുറത്തിറങ്ങി നടക്കുന്നു. ഇത് കോവിഡ് കേസുകള്‍ കൂടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധന ഫലം വൈകിയതിനെത്തുടര്‍ന്ന് പലരും സ്വകാര്യ ലബോറട്ടറിയില്‍ വീണ്ടും പരിശോധന നടത്തുകയാണ് ചെയ്തത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 24, 2022 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
PSC Exams | കോവിഡ് അതിവ്യാപനം; പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു