എൻട്രൻസ് പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥി ആത്മഹത്യകൾക്ക് കാരണം പ്രണയനൈരാശ്യവും മാതാപിതാക്കളുടെ സമ്മര്‍ദവുമെന്ന് മന്ത്രി
- Published by:Sarika KP
- news18-malayalam
Last Updated:
വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് പ്രണയനൈരാശ്യവും മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദവും മൂലമാണെന്ന് രാജസ്ഥാന്‍ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു.
രാജസ്ഥാനിലെ കോട്ടായില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് പ്രണയനൈരാശ്യവും മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദവും മൂലമാണെന്ന് രാജസ്ഥാന്‍ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു. രാജ്യത്തെ പ്രധാന എൻട്രൻസ് പരിശീലനകേന്ദ്രമായ ഇവിടെ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്ന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം.
അടുത്തിടെ 16-കാരി ഇവിടെ ജീവനൊടുക്കിയിരുന്നു. ”ഓരോ കേസുകളും പ്രത്യേകം അന്വേഷിക്കണം. ജാര്‍ഖണ്ഡ് സ്വദേശിനിയായ ഒരു വിദ്യാര്‍ഥിനി ജീവനൊടുക്കിയിരുന്നു. പ്രണയബന്ധമാണ് അതിന് കാരണം. കുട്ടി ഇത് സംബന്ധിച്ച് കത്തെഴുതി വെച്ചിരുന്നു,”മന്ത്രി പറഞ്ഞു.
നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (നീറ്റ്) പരിശീലനം നടത്തി കൊണ്ടിരുന്ന റിച്ച സിന്‍ഹയെ(16) ചൊവ്വാഴ്ചയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 10.30നാണ് തങ്ങളെ വിളിച്ചറിയച്ചതെന്ന് വിഗ്യാന്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അമര്‍ ചന്ദ് പറഞ്ഞു.
advertisement
റാഞ്ചി സ്വദേശിനിയായ വിദ്യാര്‍ഥിനി ഈ വര്‍ഷം ആദ്യമാണ് കോട്ടായില്‍ എന്‍ട്രന്‍സ് പരിശീലനത്തിന് എത്തുന്നത്. ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ മൃതദേഹം എംബിഎസ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
”എന്തുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നതെന്ന കാരണം അന്വേഷിച്ച് കണ്ടെത്തണം. പ്രണയബന്ധങ്ങള്‍മൂലം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ട്. ബിഹാറില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ഥി തന്റെയൊപ്പമുള്ള മറ്റ് വിദ്യാര്‍ഥികളെപ്പോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്ന കാരണത്താൽ ജീവനൊടുക്കിയിരുന്നു. സമപ്രായക്കാരില്‍ നിന്നുള്ള സമ്മര്‍ദം മൂലം വിദ്യാര്‍ഥികള്‍ ജീവനൊടുക്കാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദമാണ് ജീവനൊടുക്കാനുള്ള മറ്റൊരു കാരണം. മികച്ച രീതിയില്‍ പ്രകടനം കാഴ്ച വയ്ക്കാന്‍ മാതാപിതാക്കള്‍ വലിയ തോതില്‍ വിദ്യാര്‍ഥികളുടെ മേല്‍ സമ്മര്‍ദം ഏല്‍പ്പിക്കാറുണ്ട്,”മന്ത്രി പറഞ്ഞു.
advertisement
2022-ല്‍ കോട്ടായില്‍ 15 വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. 2019-ല്‍ ഇത് 18-ഉം, 2018-ല്‍ ഇത് 20-ഉം ആയിരുന്നു. 2017-ല്‍ ഏഴ് വിദ്യാര്‍ഥികളും 2016-ല്‍ 17 വിദ്യാര്‍ഥികളും 2015-ല്‍ 18 വിദ്യാര്‍ഥികളും ജീവനൊടുക്കി. 2023-ല്‍ ഇതുവരെ 25 വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Rajasthan
First Published :
September 14, 2023 12:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
എൻട്രൻസ് പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥി ആത്മഹത്യകൾക്ക് കാരണം പ്രണയനൈരാശ്യവും മാതാപിതാക്കളുടെ സമ്മര്‍ദവുമെന്ന് മന്ത്രി