രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് 20 വ്യാജ സര്‍വകലാശാലകള്‍; കേരളത്തിലും വ്യാജന്‍
- Published by:Sarika KP
- news18-malayalam
Last Updated:
വിദ്യാര്‍ത്ഥികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള പരാതിയും ഇതുവരെ ഉയര്‍ന്നിട്ടില്ല.
ന്യൂഡല്‍ഹി: രാജ്യത്ത് പ്രവർത്തിക്കുന്ന വ്യാജ സര്‍വകലാശാലകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍. ഇത്തരത്തിൽ 20 വ്യാജ സർവ്വകലശാലകളാണ് രാജ്യത്തുളളത്. അംഗീകാരമില്ലാത്തതിനാല്‍ ഉന്നതപഠനത്തിനോ ജോലിക്കോ ഈ സര്‍വകലാശാല ബിരുദങ്ങള്‍ പരിഗണിക്കില്ലെന്നും യുജിസി വ്യക്തമാക്കി.
യുജിസി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിരവധി സ്ഥാപനങ്ങള്‍ ബിരുദം നല്‍കുന്നതായി യുജിസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം സര്‍വകലാശാലകള്‍ക്ക് ബിരുദം നല്‍കാന്‍ അധികാരമില്ലാത്തതിനാല്‍ ബിരുദങ്ങള്‍ക്ക് നിയമസാധുതയോ അംഗീകാരമോ ഉണ്ടായിരിക്കുന്നതല്ല. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ അവ പരിഗണിക്കില്ല യുജിസി സെക്രട്ടറി മനീഷ് ജോഷി വ്യക്തമാക്കി.
Also read-മരം നട്ട് പരിപാലിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5 മാര്‍ക്ക് വരെ അധികം: ഹരിയാന വിദ്യാഭ്യാസ മന്ത്രി
കഴിഞ്ഞ വർഷവും സമാന രീതിയിൽ വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കിയിരുന്നു. അന്ന് ഉൾപ്പെട്ടിരുന്ന പല സര്‍വകലാശാലകളും ഇത്തവണയുമുണ്ട്. ഇത്തരത്തിൽ വ്യാജ സർവ്വകലാശാലകൾ ഏറ്റവും അധികം ഡല്‍ഹിയിലാണ്. എട്ട് വ്യാജസര്‍വകലാശാലകളാണ് ഡല്‍ഹിയില്‍ മാത്രമുള്ളത്. ഉത്തര്‍പ്രദേശില്‍ നാലും, ആന്ധ്രാപ്രദേശിലും പശ്ചിമബംഗാളിലും രണ്ട് വീതവും, കര്‍ണാടക,പുതുച്ചേരി,കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് വ്യാജസര്‍വകലാശാലകള്‍. സെന്റ്.ജോണ്‍സ് സര്‍വകലാശാലയാണ് കേരളത്തില്‍ നിന്നുള്ള വ്യാജസര്‍വകലാശാല.
advertisement
വ്യാജസര്‍വകലാശാലകളുടെ പട്ടികയില്‍ വര്‍ഷങ്ങളായി സെന്റ് ജോണ്‍സ് സര്‍വകലാശാല ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെവിടെയും ഇങ്ങനെയൊരു സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതായോ വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കിയതായോ കണ്ടെത്താനായിട്ടില്ല കടലാസില്‍ മാത്രമുള്ള സര്‍വകലാശാലയില്‍ ഇതുവരെ ആരെങ്കിലും പഠിച്ചതായും വിവരമില്ല.
വിദ്യാര്‍ത്ഥികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള പരാതിയും ഇതുവരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ സര്‍വകലാശാല സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും യുജിസി പുറത്ത് വിട്ടിട്ടുമില്ല.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 05, 2023 6:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് 20 വ്യാജ സര്‍വകലാശാലകള്‍; കേരളത്തിലും വ്യാജന്‍