അമേരിക്കൻ കമ്പനി ലൈഫ്റേ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു; രണ്ടു വർഷത്തിൽ 200 ഓളം പേർക്ക് അവസരം
- Published by:Sarika KP
- news18-malayalam
Last Updated:
രാജ്യത്തെ വിപണി അവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലൈഫ്‌റേയുടെ ലക്ഷ്യം. ആഗോളതലത്തിൽ തലത്തിൽ തന്നെ ഡിഎക്സ്പി (DXP) വിപണി അതിവേഗം വളരുകയാണ്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൗഡ്-പവേർഡ് ഡിജിറ്റൽ യൂസർ എക്സ്പീരിയൻസ് പ്ലാറ്റ്‌ഫോമായ (ഡിഎക്‌സ്‌പി) ലൈഫ്‌റേ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. അടുത്ത 24 മാസത്തിനുള്ളിൽ 200-ലധികം എഞ്ചിനീയർമാരെയും മാനേജ്‌മെന്റ് വിദഗ്ധരെയും നിയമിക്കാനാണ് പദ്ധതിയെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി, ലൈഫ്‌റേയുടെ പുതിയ ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു.
പുതിയ നിയമന പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള മികച്ച സ്ഥാപനങ്ങളിൽ നിന്നുള്ള എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു ഇന്റേൺഷിപ്പ് പ്രോഗ്രാമും ലൈഫ്‌റേ രൂപകൽപന ചെയ്തിട്ടുണ്ട്. ഈ ഇന്റേൺഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലൈഫ്‌റേയിൽ തൊഴിലവസരങ്ങളും ഉണ്ടാകും.
”19 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഞങ്ങൾ ഇന്ത്യയിലെ മികച്ച പ്രതിഭകളെ കണ്ടെത്താനും ഇവിടുത്തെ ഞങ്ങളുടെ സേവനം വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, ലൈഫ്‌റേയുടെ ബെംഗളൂരു ഓഫീസിൽ ക്ലൗഡ് സാങ്കേതികവിദ്യകൾ, പ്രൊഡക്ട് ഡെവലപ്മെന്റ്, മാർക്കറ്റിംഗ്, വിൽപന എന്നീ മേഖലകളിലെ വിവിധ റോളുകളിലേക്ക് പരിചയസമ്പന്നരും പുതുമുഖങ്ങളുമായ എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് ബിരുദധാരികളെ നിയമിക്കുന്നതാണ്”, ലൈഫ്‌റേ പ്രസ്താവനയിൽ പറഞ്ഞു.
advertisement
രാജ്യത്തെ വിപണി അവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലൈഫ്‌റേയുടെ ലക്ഷ്യം. ആഗോളതലത്തിൽ തലത്തിൽ തന്നെ ഡിഎക്സ്പി (DXP) വിപണി അതിവേഗം വളരുകയാണ്. ഇത് 2024-ഓടെ 13.9 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരി ഡിജിറ്റൽ സംരംഭങ്ങളുടെ വളർച്ചക്ക് കാരണമായെന്നും വ്യവസായത്തിന് ഗുണം ചെയ്തെന്നും കണ്ടെത്തിയതിനു പിന്നാലെ, ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിലൂന്നി കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
advertisement
”ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഡിഎക്‌സ്‌പി വിപണിക്ക് വലിയ കുതിപ്പിനാണ് അവസരം ഒരുക്കിയത്. ഇത്, ഇന്ത്യയെ ഞങ്ങളുടെ ഇഷ്ട ചോയ്സുകളിലൊന്നാക്കി മാറ്റി. സാങ്കേതിക രംഗത്തെ ഒരു നൂതന സേവന ദാാതാവ് എന്ന നിലയിൽ, വളർന്നുവരുന്ന ആയിരക്കണക്കിന് ഡിജിറ്റൽ ബിസിനസുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ ഞങ്ങളുടെ പുതിയ ഓഫീസ് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ, ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു വരുത്തിയും സേവനങ്ങൾ വിപുലീകരിച്ചും ഞങ്ങൾക്ക് വിജയം നേടാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്”, ലൈഫ്‌റേയുടെ സ്ഥാപകനും ചീഫ് സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റുമായ ബ്രയാൻ ചാൻ പറഞ്ഞു.
advertisement
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ്‌റേയ്ക്ക് നിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലായി 1,200-ലധികം ജീവനക്കാരുണ്ട്. 2000-ൽ സ്ഥാപിതമായ കമ്പനി, ഉപഭോക്തൃ പോർട്ടലുകൾ, ഇൻട്രാനെറ്റുകൾ, സപ്ലൈ-ചെയിൻ സൊല്യൂഷനുകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്നുണ്ട്. B2B, B2C, B2E ബിസിനസ് മേഖലയിലും കമ്പനി ഇതിനകം ചുവടുറപ്പിച്ചു കഴിഞ്ഞു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
March 02, 2023 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
അമേരിക്കൻ കമ്പനി ലൈഫ്റേ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു; രണ്ടു വർഷത്തിൽ 200 ഓളം പേർക്ക് അവസരം