വര്‍ക്ക് ഫ്രം ഹോം ഇല്ലെങ്കിൽ നോ വർക്ക്; വനിതാ ജീവനക്കാർ കൂട്ടത്തോടെ രാജിവെച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയതിന് പിന്നാലെ നിരവധി പേരാണ് രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്
രാജ്യത്തെ പ്രധാന ഐടി കമ്പനികളിലൊന്നാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്. എന്നാല്‍ ഈയടുത്തായി കമ്പനിയില്‍ നിന്ന് വനിതാ ജീവനക്കാര്‍ കൂട്ടത്തോടെ രാജിവെയ്ക്കുകയാണ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്കം ഫ്രം ഹോം സൗകര്യം നല്‍കിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചതാണ് കൂട്ടരാജിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാജിവെച്ചവരില്‍ ഭൂരിഭാഗം പേരും വനിതകളാണ്. വര്‍ക്കം ഫ്രം ഹോം സൗകര്യം പിന്‍വലിച്ചതാണ് വനിതാ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് കമ്പനി വൃത്തങ്ങളും സൂചിപ്പിക്കുന്നത്.
വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയതിന് പിന്നാലെ നിരവധി പേരാണ് രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതെന്ന് കമ്പനിയുടെ എച്ച്ആര്‍ വിഭാഗം പ്രതിനിധി മിലിന്ദ് ലക്കാഡ് പറഞ്ഞു. രാജി വെച്ചവരില്‍ ഭൂരിഭാഗം പേരും വനിതകളാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
മറ്റ് പല കാരണങ്ങളും ഉണ്ടായേക്കാം. എന്നാല്‍ പ്രഥമദൃഷ്ടിയാല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയതാണ് കൂട്ട രാജിയ്ക്ക് കാരണമെന്നാണ് കരുതുന്നത്.
ചൂഷണത്തിന്റെ പേരിലല്ല വനിതാ ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണയായി ടിസിഎസില്‍ നിന്ന് രാജിവെയ്ക്കുന്ന വനിതാ ജീവനക്കാരുടെ എണ്ണം പുരുഷ ജീവനക്കാരെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍ നിലവിലെ കണക്കുകള്‍ അതെല്ലാം മറികടന്നിരിക്കുകയാണ്.
ഏകദേശം 6,00,000 ജീവനക്കാരാണ് ടിസിഎസില്‍ ജോലി ചെയ്യുന്നത്. അതില്‍ 35 ശതമാനം പേരും സ്ത്രീകളാണ്. നാലില്‍ മൂന്ന് ഭാഗം സ്ത്രീകളും കമ്പനിയുടെ ഉന്നത പദവികളിലെത്തുന്നുമുണ്ട്.
advertisement
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നിരവധി പേര്‍ക്ക് ഒരു അനുഗ്രഹമായിരുന്നു. വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുന്നത് പല കമ്പനികളിലും ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുമുണ്ട്.
ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും വര്‍ക്ക് ഫ്രം ഹോം സൗകര്യം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അമേരിക്കയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 25 ശതമാനം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം ഇഷ്ടപ്പെടുന്നവരാണെന്ന് പറയുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 13, 2023 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
വര്‍ക്ക് ഫ്രം ഹോം ഇല്ലെങ്കിൽ നോ വർക്ക്; വനിതാ ജീവനക്കാർ കൂട്ടത്തോടെ രാജിവെച്ചു