തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്ക പട്ടികയുമായി നെടുങ്കണ്ടത്തെ മത്സ്യവ്യാപാരി.
കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന് മൂവായിരത്തോളം പേരുമായി സമ്പർക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ ഉണ്ടായതിൽ വലിയ സമ്പർക്കമായാണ് ഇതിനെ ആരോഗ്യവകുപ്പ് കണക്കാക്കുന്നത്.
കുമളി എട്ടാം മൈൽ മുതൽ രാജാക്കാട് രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാർ തുടങ്ങി അതിർതി മേഖലയിലെ ഒട്ടു മിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയതായാണ് വിവരം. ഇടുക്കിയിൽ
നെടുങ്കണ്ടം ടൗൺ പൂർണമായി അടച്ചു. മത്സ്യകച്ചവടക്കാരൻ, ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 48 പേർക്ക് ടൗണിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
സംസ്ഥാനത്ത് ശനിയാഴ്ച 4644 പേര്‍ക്കാണ്
കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 18 പേര്‍ മരണമടഞ്ഞു. 37,488 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3781 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 498 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 86 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 47,452 സാമ്പിളുകള്‍ പരിശോധന നടത്തി. 2862 പേര്‍ രോഗവിമുക്തരായി.
സംസ്ഥാനത്തു തന്നെ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് തിരുവനന്തപുരത്താണ്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും കൂടുതലാണ്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 824 പേര്‍ക്കാണ്. വെള്ളിയാഴ്ച മാത്രം ജില്ലയില്‍ 2,014 പേര്‍ രോഗ നിരീക്ഷണത്തിലായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.