നിലവിലെ
കോവിഡ് സാഹചര്യത്തിൽ ഏറ്റവുമധികം നല്ല പ്രവൃത്തികൾ ചെയ്യുന്നത്
ആരോഗ്യ പ്രവർത്തകരാണ്. പ്രത്യേകിച്ച് കോവിഡ് രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ടവരും ആപത്രിയിലെ
ശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും. വിലമതിക്കാനാവാത്തതാണ് ഇവരുടെ സേവനങ്ങൾ.
കോവിഡ് രോഗികളായ മാതാപിതാക്കള്‍ രോഗമുക്തരായതിനു പിന്നാലെ
ആശുപത്രി ജീവനക്കാർക്ക് അരി നൽകിയിരിക്കുകയാണ് ചെന്നൈ സ്വദേശി. 100 ആരോഗ്യ പ്രവർത്തകർക്ക് 5 കിലോഗ്രാം വീതമുള്ള നൂറിലധികം ചാക്ക് അരി സംഭാവന ചെയ്തുകൊണ്ടാണ് ചെന്നൈ സ്വദേശി മാതൃകയായിരിക്കുന്നത്.
70 വയസിന് മുകളിൽ പ്രായമുണ്ടായിരുന്ന ഇയാളുടെ മാതാപിതാക്കള്‍ കോവിഡ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായിലായിരുന്നു. എട്ട് ദിവസത്തോളം ഇവർ ഐസിയുവിലായിരുന്നു. ഇവർക്ക് ഓക്സിജൻ നല്‍കേണ്ടതായും വന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇവർ രോഗം ഭേദമായി മടങ്ങിയതിന് പിന്നാലെയാണ് ആശുപത്രിയിലെ ശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അരി സംഭാവന ചെയ്തത്.
ആരോഗ്യ പ്രവർത്തകർക്ക് ഇത്തരത്തിൽ ആദരം അർപ്പിക്കുന്നത് ഈ കോവിഡ് കാലത്ത് ആദ്യസംഭവമല്ല. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് പിപിഇ കിറ്റ് സംഭാവന ചെയ്തും ആശുപത്രിയിൽ ബെഡുകൾ സംഭാവന ചെയ്തും നിരവധി പേർ ഇതിനോടകം ആദരം അർപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.