Covid | മരണ ശേഷം കോവിഡ് സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് കൂടുന്നു; പരിശോധന കൂട്ടണമെന്ന് ആരോഗ്യ പ്രവർത്തകർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കേരളത്തിലെ മരണനിരക്ക് കുറവാണെന്നതു മാത്രമാണ് അൽപം ആശ്വാസകരം.
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കൂടുതലും മരണ ശേഷം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്. മാര്‍ച്ച് 28 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത് 44 കോവിഡ് മരണങ്ങള്‍. ഇതില്‍ 22 പേര്‍ മറ്റ് കാരണങ്ങളാല്‍ ചികിത്സ തേടിയവരാണ്. മരിച്ച ശേഷമാണ് ഇവരുടെ കോവിഡ് ടെസ്റ്റുകള്‍ പോസിറ്റീവ് ആയത്.
മൂന്നാം ഘട്ടത്തിലാണ് കൂടുതല്‍ മരണങ്ങള്‍. ഈ മാസം മാത്രം ഇതുവരെ 13 പേരാണ് ഇതേ രീതിയില്‍ മരിച്ചത്.
തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ മരിച്ചവരില്‍ 45 ശതമാനം പേരും യാത്രാപശ്ചാത്തലമില്ലാത്തവരാണ് എന്നതും ആശങ്കപ്പെടുത്തുന്നു.
ടെസ്റ്റുകള്‍ കൂട്ടണമെന്നതിന്റെ പ്രാധാന്യമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. സാമൂഹ്യവ്യാപന ഭീതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇത്തരം മരണങ്ങൾ ഗുരുതര സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
advertisement
TRENDING:കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]
പനിയും കഫക്കെട്ടും മൂലം ചികിത്സയിരിക്കെ മരിച്ചവർക്കും പിന്നീട് പരിശോധനയിൽ ഫലം പോസിറ്റീവാകുകയാണ്.
advertisement
എല്ലാ മരണങ്ങളിലും പരിശോധന നടത്തുക വഴി കാരണം കോവിഡാണെന്ന് പിന്നീടാണ് അറിയുന്നതെങ്കിലും മരിച്ചയാളുമായി ഇടപഴകിയവർക്ക് തുടർന്ന് ജാഗ്രത പുലർത്താൻ കഴിയുമെന്നും വിലയിരുത്തലുണ്ട്.
മറ്റ് സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുേമ്പാൾ കേരളത്തിലെ മരണനിരക്ക് കുറവാണെന്നതാണ് അൽപം ആശ്വാസകരം. 2.67 ശതമാനമാണ് രാജ്യ ശരാശരി. കര്‍ണാടകയിലേത് 1.77 ശതമാനവും തമിഴ്‌നാട്ടിൽ 1.42 ശതമാനവും മഹാരാഷ്ട്രയിൽ 4.16 ശതമാനവുമാണ്. കേരളത്തിൽ ഇത് 0.39 ശതമാനമാണ്.
Location :
First Published :
July 21, 2020 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid | മരണ ശേഷം കോവിഡ് സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് കൂടുന്നു; പരിശോധന കൂട്ടണമെന്ന് ആരോഗ്യ പ്രവർത്തകർ