മൊഡേണ വാക്‌സിൻ ഇന്ത്യയിലേക്ക്; അടിയന്തര ഉപയോഗത്തിന് സിപ്ലക്ക് DCGI അനുമതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
അമേരിക്കയിൽ ഏകദേശം 12 കോടിയാളുകൾക്ക് ഫൈസർ, മൊഡേണ വാക്‌സിനുകളാണ് നൽകിയത്. വലിയ രീതിയിലുള്ള പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂഡൽഹി: രാജ്യത്ത് മൊഡേണ കോവിഡ് വാക്‌സിൻ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് ഈ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി തേടി മരുന്ന് നിർമാണ കമ്പനിയായ സിപ്ലയാണ് ഡിസിജിഐയെ സമീപിച്ചത്.
കൊവിഷീൽഡ്, കൊവാക്സിൻ, സ്പുട്നിക് എന്നിവക്ക് ശേഷം ഇന്ത്യയിൽ ലഭ്യമാകുന്ന നാലാമത്തെ കോവിഡ് വാക്സിനായി മൊഡേണ മാറും. പൊതുതാല്‍പര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനുള്ളതാണ് അനുമതിയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അംഗീകാര ഉത്തരവ് പ്രകാരം വ്യാപകമായ വാക്‌സിനേഷന്‍ ആരംഭിക്കും മുമ്പ് വാക്‌സിന്‍ സ്വീകരിച്ച ആദ്യ 100 പേരുടെ ഏഴ് ദിവസത്തെ സുരക്ഷാ വിലയിരുത്തല്‍ കമ്പനി സമര്‍പ്പിക്കണം.
advertisement
മുംബൈ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സിപ്ല. തിങ്കളാഴ്ചയാണ് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടിയതെന്ന് സിപ്ല അധികൃതർ അറിയിച്ചു. ഈ വാക്‌സിന് 90 ശതമാനത്തോളം പ്രതിരോധ ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫൈസർ വാക്‌സിൻ പോലെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്വീകാര്യതയാണ് മൊഡേണയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അമേരിക്കയിൽ ഏകദേശം 12 കോടിയാളുകൾക്ക് ഫൈസർ, മൊഡേണ വാക്‌സിനുകളാണ് നൽകിയത്. വലിയ രീതിയിലുള്ള പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
advertisement
Also Read- ആലപ്പുഴയിൽ 65കാരന് രണ്ടാമത്തെ ഡോസ് രണ്ടുതവണ കുത്തിവെച്ചു; കോവിഡ് വാക്‌സിൻ എടുത്തതിൽ ഗുരുതര വീഴ്ച
English Summary: Cipla, a multinational pharmaceutical company headquartered in Mumbai, on Tuesday received the approval from the Drugs Controller General of India (DCGI) to import Moderna’s coronavirus vaccine for restricted emergency use in India. At the health briefing on Tuesday, Niti Aayog (Health) member Dr VK Paul confirmed the development, saying an application received from Moderna through an Indian partner has received emergency use authorisation.
Location :
First Published :
June 29, 2021 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
മൊഡേണ വാക്‌സിൻ ഇന്ത്യയിലേക്ക്; അടിയന്തര ഉപയോഗത്തിന് സിപ്ലക്ക് DCGI അനുമതി നൽകി