തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീച്ച കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ല. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുന്നവരാണ് പൊലീസുകാര്‍. ഇതിന് നല്ല സ്വീകാര്യതയും ഉണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
You may also Read:ലോക്ക് ഡൗൺ ലംഘിച്ച് റോഡിൽ ഇറങ്ങിയവരെ ഏത്തമിടീപ്പിച്ചു; വീണ്ടും വാർത്തകളിൽ നിറഞ്ഞ് യതീഷ് ചന്ദ്ര [NEWS]BREAKING; കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് മട്ടാഞ്ചേരി സ്വദേശി [NEWS]കെട്ടിപ്പിടിക്കാനെത്തിയ മകനെ തടഞ്ഞു നിർത്തി വിതുമ്പി ഡോക്ടറായ പിതാവ്; വൈറലായി ഒരു നൊമ്പരക്കാഴ്ച [NEWS]
കണ്ണൂര്‍ അഴീക്കലിലാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കടയിൽ ഒത്തു കൂടിയവരെ യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. സംഭവം വാര്‍ത്തയായതോടെ ഡി.ജി.പി എസ്.പിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19