കോവിഡ് മരണം സ്ഥിരീകരിക്കല്‍ നാളെ മുതല്‍ ജില്ലാടിസ്ഥാനത്തില്‍: മുഖ്യമന്ത്രി പിണറായി വിജയന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നേരത്തെ ഓരോ പ്രദേശത്തും ഉണ്ടാകുന്ന മരണം സംസ്ഥാന അടിസ്ഥാനത്തിലായിരുന്നു കോവിഡാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചിരുന്നത്
തിരുവനന്തപുരം: കോവിഡ് മരണം സ്ഥിരീകരിക്കുന്നത് ജൂണ്‍ 15 മുതല്‍ ജില്ലാടിസ്ഥാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമൂലം കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരങ്ങളടക്കം ലഭിക്കാതെ പോകുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടര്‍മാര്‍ക്ക് തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാം.
നേരത്തെ ഓരോ പ്രദേശത്തും ഉണ്ടാകുന്ന മരണം സംസ്ഥാന അടിസ്ഥാനത്തിലായിരുന്നു കോവിഡാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കാലതാമസത്തിന് ഇടയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഐസിഎംആറിന്റെ മാനദണ്ഡമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടര്‍ക്ക് തന്നെ ജില്ലാടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി.
advertisement
സംസ്ഥാനത്ത് ഇന്ന് 7,719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,89,498 സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 8, പത്തനംതിട്ട, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 5, പാലക്കാട്, വയനാട് 3 വീതം, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2289, കൊല്ലം 1976, പത്തനംതിട്ട 535, ആലപ്പുഴ 1141, കോട്ടയം 754, ഇടുക്കി 774, എറണാകുളം 1771, തൃശൂര്‍ 1147, പാലക്കാട് 1539, മലപ്പുറം 2286, കോഴിക്കോട് 1193, വയനാട് 228, കണ്ണൂര്‍ 661, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,10,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,25,331 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,95,279 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,052 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1915 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Location :
First Published :
June 14, 2021 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് മരണം സ്ഥിരീകരിക്കല്‍ നാളെ മുതല്‍ ജില്ലാടിസ്ഥാനത്തില്‍: മുഖ്യമന്ത്രി പിണറായി വിജയന്‍