തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ലോക്ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടികാട്ടി. കഴിഞ്ഞ 38 ദിവസങ്ങളായി ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്.
കൂലിവേല ചെയത് ജീവിക്കുന്നവര്‍ , ദിവസവേതനക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, തീരമേഖലകളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും എന്ന്തുടങ്ങി നാനതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി.
ലോക്ഡൗണ്‍ തുടര്‍ന്നാല്‍ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം
മേയ് മാസം 8-ാം തീയതി മുതല്‍ നമ്മുടെ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗണ്‍ ഇന്ന് 38 ദിവസമാകുകയാണ്. ലോക് ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയത് ജീവിക്കുന്നവര്‍ , ദിവസവേതനക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, തീരമേഖലകളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും എന്ന്തുടങ്ങി നാനതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടു.
തുടര്‍ന്നും ലോക്ഡൗണ്‍ തുടര്‍ന്നാല്‍ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനോടൊപ്പം കൂടുതല്‍ ഇളവുകള്‍ നല്കി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Covid 19, Kerala Lockdown, Opposition leader V D Satheesan, Vd satheesan