കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്ന്? വുഹാനിലെ ലാബിൽ നിന്ന് ചോർന്നതല്ലെന്ന് ലോകാരോഗ്യ സംഘടന

Last Updated:

വൈറസ് മൃഗത്തിലൂടെ മനുഷ്യരിലേക്കു പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും ലോകാരോഗ്യസംഘടന മേധാവി

2020 ജനുവരിയിൽ ചൈനീസ് നഗരമായ വുഹാനിൽ കൊറോണ വൈറസ് പടരുന്നതായി തെളിവുകൾ പുറത്തുവന്നത് മുതൽ ഈ മാരക രോഗകാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ചർച്ചകളും ആരംഭിച്ചു. അമേരിക്കയിലെ വലതുപക്ഷ വാർത്താ ഏജൻസികൾ വവ്വാലുകളിൽ കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാകാം വൈറസ് പുറത്തു വന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള യുഎസ് ധനസഹായം പോലും താൽക്കാലികമായി നിർത്തിവച്ചു.
വൈറസിന്റെ ഉറവിടമായ വുഹാനിലെ ലാബിനെക്കുറിച്ച് അന്വേഷിക്കണമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ ആരോപണം നിരവധി പേർ വിശ്വസിക്കുകയും ചെയ്തു. എന്നാൽ മഹാമാരിയെ നേരിടാൻ ട്രംപ് ഭരണകൂടത്തിന് കഴിയാതെ വന്നതോടെ ചൈനയുടെ മേലുള്ള ആരോപണങ്ങൾ ട്രംപ് ശക്തമാക്കി. വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്നതിന് ശരിയായ ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ വൈറസ് സ്വാഭാവികമായി രൂപപ്പെട്ടതാണെന്ന് നിരവധി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
ഇതിന് പിന്തുണ നൽകുന്ന പ്രഖ്യാപനമാണ് ചൊവ്വാഴ്ച, ലോകാരോഗ്യസംഘടനയുടെ തലവനായ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നടത്തിയത്.
advertisement
കൊറോണ വൈറസിന്റെ ലബോറട്ടറി ചോർച്ച വളരെ സാധ്യത കുറഞ്ഞ കാര്യമാണെന്നും വൈറസ് ഒരു മൃഗത്തിലൂടെ മനുഷ്യരിലേക്കു പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായി സഹകരിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. വിവരങ്ങൾ ശേഖരിക്കുന്നതിനായി വുഹാനിലെത്തിയ ഡബ്ല്യുഎച്ച്ഒ ടീമിലെ ചില അംഗങ്ങൾ സമീപകാല അഭിമുഖങ്ങളിൽ, ലാബിൽ നിന്ന് വൈറസ് പുറത്തായിട്ടുണ്ടോ എന്ന് നിർണ്ണയിക്കാനുള്ള വൈദഗ്ധ്യമോ വിഭവങ്ങളോ തങ്ങൾക്ക് ഇല്ലെന്ന് സമ്മതിച്ചിട്ടുണ്ട്.
ലാബ്-ലീക്ക് സിദ്ധാന്തം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ചില സാഹചര്യ തെളിവുകൾ വുഹാൻ ലാബിലേക്ക് വിരൽ ചൂണ്ടുന്നതായി നിരീക്ഷകർ വ്യക്തമാക്കിയിരുന്നു.
advertisement
ട്രംപ് സ്ഥാനമൊഴിയുന്നതിന് അഞ്ച് ദിവസം മുമ്പ് പ്രസിദ്ധീകരിച്ച ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രേഖ ബൈഡൻ ഭരണകൂടം ഇതുവരെ പിൻവലിച്ചിട്ടില്ല. 2019ൽ ലാബിലെ "നിരവധി ഗവേഷകർക്ക്" കോവിഡ് ലക്ഷണങ്ങളുള്ള അസുഖം ബാധിച്ചിരുന്നതായി അമേരിക്ക ഈ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗം ആദ്യം തിരിച്ചറിയുന്നതിന് മുമ്പാണ് ഈ സംഭവം.
2017 മുതൽ ലബോറട്ടറിയിൽ മൃഗ പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഗവേഷണങ്ങൾ നടക്കുന്നതായും അമേരിക്ക അവകാശപ്പെടുന്നു. രോഗബാധിതനായ ഒരു ജീവനക്കാരൻ വഴിയോ രോഗബാധയുള്ള ഒരു മൃഗം രക്ഷപ്പെട്ടതു വഴിയോ ആകാം വുഹാനിൽ രോഗം പടർന്നതെന്നാണ് ചിലരുടെ അവകാശ വാദം.
advertisement
എന്നാൽ SARS-Cov-2 എന്ന വൈറസിന്റെ സാമ്പിളുകൾ തങ്ങളുടെ പക്കലില്ലെന്ന് ലാബ് അധികൃതർ അറിയിച്ചു. ജീവനക്കാർക്ക് രോഗം ബാധിച്ചിട്ടില്ലെന്നും ചൈനീസ് സൈന്യത്തിന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും ലാബിലെ പ്രശസ്ത കൊറോണ വൈറസ് ഗവേഷകനായ ഷി ഷെങ്‌ലി പറയുന്നു. ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ ലാബിലെ ജീവനക്കാർക്ക് നേരിട്ട് അണുബാധയുണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ ലോകാരോഗ്യ സംഘടന ഇത് വിശദമായി പരിശോധിക്കുകയോ അല്ലെങ്കിൽ മറ്റ് വിഷയങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണം ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ല.
advertisement
ലാബ് സന്ദർശിച്ച ലോകാരോഗ്യ സംഘടനയുടെ സംഘം ഏതാനും മണിക്കൂറുകളോളം വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ചെലവഴിച്ചു. ലാബിന്റെ ഗവേഷണ, സുരക്ഷാ രേഖകളെക്കുറിച്ച് മനസ്സിലാക്കുകയും ശാസ്ത്രജ്ഞർ SARS-CoV-2 വൈറസുകളിൽ ഗവേഷണം നടത്തുന്നില്ലെന്ന് ഉറപ്പ് ലഭിച്ചതായുമാണ് റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്.
സംഘത്തിലെ മൂന്ന് വിദേശ ശാസ്ത്രജ്ഞരുമായി നടത്തിയ അഭിമുഖവും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിന്റെ അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ അമേരിക്ക അതൃപ്തി രേഖപ്പെടുത്തി. നിരവധി സംശയങ്ങൾക്ക് ലോകാരോഗ്യ സംഘടന ഇനിയും ഉത്തരം നൽകേണ്ടതുണ്ടെന്നാണ് അമേരിക്കയുടെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്ന്? വുഹാനിലെ ലാബിൽ നിന്ന് ചോർന്നതല്ലെന്ന് ലോകാരോഗ്യ സംഘടന
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement