Covid 19 | സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ്, 18 പേര്‍ രോഗമുക്തരായി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
174 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
You may also like:അവിവാഹിത പ്രസവ വേദനയുമായി എത്തിയാലുടൻ വീട്ടുകാരെ വിവരം അറിയിക്കണോ? വൈറലായി ഡോക്ടറുടെ കുറിപ്പ് [NEWS]പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് 597 രൂപ [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ മരിച്ചു. ഹൃദ്രോഗിയായിരുന്നു, ഗൾഫിൽനിന്നു വന്നതാണ്. ഇതോടെ സംസ്ഥാനത്ത് മരണം 10 ആയി. 1326 പേർക്കാണു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 708 പേർ ചികിത്സയിൽ. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
advertisement
വിദേശരാജ്യങ്ങളിൽ ഇന്നു മാത്രം 9 മലയാളികൾ മരിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തു മരിക്കുന്ന മലയാളികളുടെ എണ്ണം 210 ആയി. 121 ഹോട്സ്പോട്ടുകൾ ആണ് സംസ്ഥാനത്തുള്ളത്. പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് 5 പുതിയ ഹോട്സ്പോട്ടുകൾ.
മാസ്ക് ധരിക്കാത്ത 3075 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാാറന്റീൻ ലംഘിച്ച 7 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്ഡൗണിൽനിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവിനോ കർക്കശമാക്കാനോ ഉള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. കൂട്ടംകൂടുന്നത് തുടർന്നും അനുവദിക്കാൻ കഴിയില്ല.
advertisement
സാംസ്കാരിക പ്രസ്ഥാനങ്ങളിൽ കൂടുതലും പ്രായാധിക്യമുള്ളവരാണ്. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്സ് ക്വാറന്റീൻ പരാജയപ്പെടും. പ്രായമേറിയവർക്കു രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഗുരുവായൂരിൽ നിയന്ത്രണങ്ങളോടെ വിവാഹം അനുവദിക്കാമെന്നാണു കരുതുന്നത്. കണ്ടെയ്ൻമെന്റ് സോണിൽ പൂർണ ലോക്ഡൗൺ ആയിരിക്കും. ജൂൺ 30 വരെ അതു വരെ തുടരും.
Location :
First Published :
June 01, 2020 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ്, 18 പേര്‍ രോഗമുക്തരായി