advertisement

Covid 19 | കോവിഡ് ബാധിച്ചവരില്‍ ബ്ലാക്ക് ഫംഗസ് അണുബാധ വര്‍ധിക്കുന്നു; എയിംസ് മേധാവി

Last Updated:

കോവിഡ് രോഗികള്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളിലും രോഗമുക്തി നേടിയവരിലും ബ്ലാക്ക് ഫംഗസ്(മ്യൂക്കോമൈകോസിസ്) ബാധിക്കുന്നത് വര്‍ധിച്ചു വരുന്നെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. 'ബ്ലാക്ക് ഫംഗസ് പുതിയ രോഗബാധയല്ല. മ്യൂക്കോര്‍ എന്ന ഫംഗസ് മൂലം ആണ് രോഗം ഉണ്ടാകുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകും. ഇത് തുടക്കത്തിലെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. മാസ്‌ക് ധരിക്കേണ്ടത് അനവാര്യമാണ്' അദ്ദേഹം പറഞ്ഞു.
രണ്ടു തരത്തിലുള്ള ഫംഗസ് ബാധയാണ് പൊതുവേ കാണപ്പെടുന്നത്. മുഖം, തലച്ചോറ്, മൂക്ക് എന്നിവിടങ്ങളില്‍ ബാധിക്കുന്നതാണ് ഒന്ന്. ശ്വാസകോശത്തെ ബാധിക്കുന്നതാണ് മറ്റൊന്ന്. ഇതിന്റെ വ്യാപനം തടയുകയെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഡല്‍ഹി എയിംസില്‍ 23 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 20 പേരും കോവിഡ് രോഗികളായിരുന്നെന്ന് ഗുലേറിയ വ്യക്തമാക്കി. ചില സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച 400-500 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ടാംഘട്ട ഫംഗസ് ബാധ ചിലപ്പോള്‍ മാരകമായി മാറിയേക്കാം. അതിനാല്‍ ആശുപത്രികള്‍ ഇതിനെതിരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
കോവിഡ് രോഗികള്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ ഈ മാസം ആദ്യം ബ്ലാക്ക് ഫംഗസ് വ്യാപനം നീതി ആയോഗ് അംഗം വി കെ പോള്‍ നിരസിക്കുകയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നുമാണ് അറിയിച്ചത്.
അതേസമയം ഗ്രാമീണ മേഖലകളില്‍ കോവിഡ് പരിശോധനയും ഓക്സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ചും വാക്സിനേഷന്‍ പ്രക്രിയയെക്കുറിച്ചും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
അതേസമയം വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതിനോടൊപ്പം ഓക്സിജന്‍ കൃത്യമായി വിതരണം ചെയ്യണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ വീടുകളില്‍ എത്തി പരിശോധന നടത്തുന്ന രീതി വര്‍ദ്ധിപ്പിക്കണം. ഗ്രാമീണ മേഖലകളില്‍ ഓക്സിജന്‍ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3.26 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 16 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമേ ലോക്ഡൗണ്‍ വേളയില്‍ അനുവദിക്കുകയുള്ളൂ. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് ബാധിച്ചവരില്‍ ബ്ലാക്ക് ഫംഗസ് അണുബാധ വര്‍ധിക്കുന്നു; എയിംസ് മേധാവി
Next Article
advertisement
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
  • ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഹൈക്കോടതി എസ് ഐ ടി-യെ പ്രശംസിച്ചതായി മന്ത്രി പറഞ്ഞു

  • നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു

  • കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ കാപട്യം വെളിപ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് മാപ്പ് പറയണം

View All
advertisement